സെന്റ്. റീത്താസ് യു.പി.എസ്. അരുവിയോട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ഉൾനാടൻ പ്രദേശങ്ങളിലെ വിദ്യാവിഹീനരും  നിർദ്ധനരുമായ  നാനാജാതി മതസ്ഥരെ വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിൻറെ  മുഖ്യധാരയിലേക്ക് നയിക്കുവാൻ തീരുമാനിച്ചു .  ഇരുപതാം നൂറ്റാണ്ടിൻറെ  ആദ്യപാദങ്ങളിൽ ധാരാളം സ്കൂളുകൾ അന്നത്തെ തിരുകൊച്ചി സംസ്ഥാനത്തിൻറെ  ഗ്രാമപ്രദേശങ്ങളിൽ അദ്ദേഹം സ്ഥാപിച്ചു . ശ്രീ കുഞ്ചയിന നീലകണ്ഠൻ എന്ന മഹാനുഭാവൻ ആശാൻ  ആരംഭിച്ച ലക്ഷ്മി വിലാസം എൽ. പി സ്കൂൾ ബദനി സിസ്റ്റേഴ്സ്  വേണ്ടി പിതാവ് വാങ്ങി.  ഈ സ്കൂൾ സെൻറ് റീത്താസ് എന്ന പേരിൽ അറിയപ്പെടുന്നു.

1938 -39 കാലഘട്ടത്തിൽ എൽ.പി സ്കൂൾ അപ്ഗ്രേഡ് ചെയ്തു യുപി സ്കൂൾ ആക്കി . സെൻറ് റീത്താസ് സ്കൂൾ   ഇന്ന് നാടിനു അഭിമാനമായി അരുവിയോട് പ്രദേശത്ത് തലയുയർത്തിനിൽക്കുന്നു .ഈ കാലയളവിൽ ഇവിടെ നിന്ന് പഠിച്ചിറങ്ങിയ പതിനായിരങ്ങൾ നാടിൻറെ നാനാദേശങ്ങളിൽ ആയി ശ്രേഷ്ഠമായ സേവനം നൽകി മുന്നോട്ടുപോകുന്നു. ഈ വിദ്യാലയം മുത്തശ്ശിയിൽ നിന്നും മികവാർന്ന ധാരാളം കാര്യങ്ങൾ പഠിക്കുവാനും ജീവിതത്തിൽ പ്രാവർത്തികമാക്കാനും വിദ്യാർഥികൾക്ക് സാധിച്ചിട്ടുണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം