എസ്.എൻ.സി.എം.എൽ.പി സ്കൂൾ നെയ്യശ്ശേരി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2022 -23

പ്രവേശനോത്സവം

ഈ വർഷത്തെ പ്രവേശനോത്സവം പൂർവാധികം ഭംഗിയായി സ്കൂൾ അങ്കണത്തിൽ തീർത്ത പന്തലിൽ വച്ചുകൊണ്ട് രാവിലെ 10 മണിക്ക് തന്നെ ആരംഭിച്ചു. പ്രവേശന ഉത്സവം കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്  ശ്രീമതി നിസാമോൾ ഷാജി ഉദ്ഘാടനം നിർവഹിച്ചു. സ്കൂളിൽ നവാഗതരായ എത്തിയ കുട്ടികൾക്ക് ഗിഫ്റ്റ് ബോക്സ് വിതരണം റിട്ടേഡ് ഡെപ്യൂട്ടി കളക്ടർ ശ്രീ എൻ ആർ നാരായണൻ അവർകൾ നിർവഹിച്ചു. സ്കൂൾ മാനേജർ വി എൻ രാജപ്പൻ അധ്യക്ഷത വഹിച്ച യോഗത്തിൽ  സുബൈർ സിഎം സ്വാഗതവും ഹെഡ്മിസ്ട്രസ് ദിവ്യ ഗോപി നന്ദിയും രേഖപ്പെടുത്തി. പിടിഎ പ്രസിഡണ്ട് ജിതേഷ് ഗോപാലൻ എം പി ടി എ പ്രസിഡണ്ട് റീന ഷാജി , ശാഖാ പ്രസിഡണ്ട് ശ്രീ എൻ ആർ ചന്ദ്രശേഖരൻ എന്നിവർ പങ്കെടുത്തു.