സെന്റ് ജോൺസ്എൽ.പി .സ്കൂൾ‍‍‍‍, കോളിത്തട്ട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
11:20, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13420 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സെൻ്റ് ജോൺസ് എ എൽ പി എസ് കോളിത്തട്ട്, ചരിത്രം  :       കണ്ണൂർ ജില്ലയുടെ കിഴക്കുഭാഗത്തായി ഉളിക്കൽ പഞ്ചായത്തിൽ കർണ്ണാടക അതിർത്തിയോട് ചേർന്നു കിടക്കുന്ന അവികസിതവും പ്രകൃതി രമണീയവുമായ ഒരു പ്രദേശമാണ് കോളിത്തട്ട്.    ഇവിടെയുള്ളവരുടെ വിദ്യാഭ്യാസ കാര്യത്തിൽ ഒരു ചിരകാല സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടത് 1984-ൽ ഇവിടെ ഈ സ്കൂൾ സ്ഥാപിതമായതോടെയാണ്.പരേതനായ ശീ സി.ടി വർഗ്ഗീസ്, ചക്കാലക്കൽ, ആയിരുന്നു പ്രഥമ മാനേജർ.പരേതനായ ശ്രീ പി.സി മത്തായി മാസ്റ്റർ, ഇരിക്കൂർ മുൻ എം എൽ എ ആയിരുന്ന ശ്രീ കെ.സി ജോസഫ്, വനം മന്ത്രി ആയിരുന്ന ശ്രീ കെ.പി നൂറുദ്ദീൻ എന്നിവരുടെ കൂട്ടായശ്രമഫലമായാണ് ഈ സ്കൂൾ സ്ഥാപിതമായത്. 1994-ൽ മലങ്കര ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള കാതോലിക്കേറ്റ് & എം ഡി  സ്കൂൾസ്  കോർപ്പറേറ്റ് മാനേജ്മെൻ്റ് ഈ സ്കൂൾ ഏറ്റെടുത്തു.       സ്കൂളിലെ സൗകര്യങ്ങൾ: വിശാലമായ കളിസ്ഥലം, ലൈബ്രറി, കമ്പ്യൂട്ടർ പഠന സൗകര്യം, ആവശ്യത്തിന് ക്ലാസ് മുറികൾ എന്നിവയാണ്.