സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ
സ്കൂൾ റേഡിയോ
40.16 എസ്. എം. വോയ്‌സ്
“മാനം നിറയാൻ മാനം മുട്ടെ പറന്നുയരാൻ "
അറിവു പകരുന്നതിനൊപ്പം കളിയും ചിരിയും പാട്ടും വാർത്തകളും ,പ്രശസ്തരുടെ വർത്തമാനങ്ങളും കുഞ്ഞു പ്രതിഭകളുടെ വിശേഷങ്ങളും പങ്കുവയ്ക്കുക എന്ന ലക്ഷ്യത്തോടെ 2016 നവംബർ 14 ന് 40.16 എസ്. എം. വോയ്‌സ് പ്രക്ഷേപണം ആരംഭിച്ചു."40" സ്‌കൂൾ ആരംഭിച്ച വർഷമായ 1940 നെയും "16" റേഡിയോ ആരംഭിച്ച വർഷമായ 2016 നെയും സൂചിപ്പിക്കുന്നു. മാസത്തിൽ രണ്ടുതവണ ലൈവായി പ്രക്ഷേപണം ചെയ്തിരുന്ന സ്‌കൂൾ റേഡിയോ കോവിഡുകാലത്തു വീടുകളിൽ സുരക്ഷിതരായിരുന്നു കൊണ്ട് കുട്ടികൾ തങ്ങളുടെ വോയ്‌സ് റെക്കോർഡ് ചെയ്ത് പ്രക്ഷേപണത്തിനായി ഒരുക്കുന്നു. രക്ഷാധികാരി : ഫാ.നെൽസൺ വലിയവീട്ടിൽ നേതൃത്വം നൽകുന്നു. അദ്ധ്യാപകർ : സാഗ തോംസൺ റ്റി , ജോസ് എൽവിസ് റോയ് . സ്റ്റേഷൻ ഡയറക്ടർ : ആലോക് . പി. പ്രപഞ്ച്, ചീഫ് പ്രോഗ്രാം ഡയറക്ടർ: വിജിത സാം കുരാക്കർ, അസിസ്റ്റന്റ് ഡയറക്ടർ: ഫാത്തിമാ സി.എം
സോഷ്യൽ ക്ലബ്
ജൂൺ–5 ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികളും അദ്ധ്യാപകരും വൃക്ഷത്തൈകൾ നടുകയും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വീഡിയോ കുട്ടികളിൽ എത്തിച്ചു. ചാന്ദ്രദിനത്തോടനുബന്ധിച്ച് ക്വിസ് പോസ്‌റ്റർ നിർമാണം, വെബ്ബിനാർ എന്നിവ സംഘടിപ്പിക്കുകയും വിജയികൾക് സമ്മാനം നൽകുകയും ചെയ്‌തു. പ്രാദേശിക ചരിത്രം, ഡിജിറ്റൽ ആൽബം എന്നിവ തയ്യാറാക്കി. സ്വതന്ത്രലബ്ദിയുടെ 75ാഠ വാര്ഷികത്തോടനുബന്ധിച്ച് 'അമൃത മഹോത്സവം ' സ്‌കൂൾ തല വെബിനാർ സംഘടിപ്പിക്കുകയും അമൃതാജ്വാല തെളിയിച്ച് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. സ്വാതന്ദ്രിയ ദിനം. ഗാന്ധി ജയന്തി, ശിശൂ ദിനം എന്നിവ ആചരിച്ചു. നവംബർ 26 ഭരണഘടനാദിനം വിപുലമായരീതിയിൽ സ്‌കൂൾ തലത്തിൽ സംഘടിപ്പിക്കുകയുണ്ടായി. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേത്രത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.
വിദ്യാരംഗം
പട്ടം സെന്റ് മേരീസ് ഹയർ സെക്കന്ററി സ്ക്കൂളിലെ 2021-22 വർഷത്തെ പ്രവർത്തനഉത്‌ഘാടനം ക്ലാസ് തലത്തിൽ നടക്കുകയുണ്ടായി. ഉപജില്ലാതലത്തിൽ നടത്തപ്പെട്ട മത്സരങ്ങളിൽ വിവിധ ഇനങ്ങളിലായി ഈ സ്‌കൂളിലെ കുട്ടികൾ പങ്കെടുക്കുകയുണ്ടായി. ശ്രീ. ബിജൂ ഡാനിയേൽ സാർ വിദ്യാരംഗത്തിന്റെ സെക്രെട്ടറിയായി പ്രവർത്തിക്കുന്നു.
ഗണിത ക്ലബ്
കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ സംവിധാനത്തിൽ ഗണിത ക്ലബിലേക് കുട്ടികളെ തിരഞ്ഞെടുക്കുകയും അവരുടെ വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിക്കുകയും ചെയ്‌തു. 'ശാസ്ത്രരംഗം' ജില്ലാതല ഗണിത പേപ്പർ പ്രസന്റേഷൻ മത്സരത്തിൽ പങ്കെടുക്കാനായി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്‌കൂൾ തല മത്സരം സംഘടിപ്പിച്ചു വിജയികലെ ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിച്ചു. ഡിസംബർ 22 രാമാനുജൻ ദിനാചരണം പ്രാമാണിച്ച് 'ഇൻഫിനിറ്റി' എന്ന പരിപാടി സംഘടിപ്പിക്കുകയും കുട്ടികൾക്കായി രാമാനുജൻ വീഡിയോ പ്രസന്റേഷൻ മത്സരം സംഘടിപ്പിക്കുകയും ചെയ്‌തു. ഗണിത ക്വിസ് നടത്തി. കുട്ടികളിൽ ഗണിതത്തിൽ താല്പര്യം ജനിപ്പിക്കുന്നതിനുവേണ്ടി ഗണിതത്തിലെ നിർമാണ പ്രവർത്തനങ്ങൾ വീഡിയോസ് ആയി നൽകി.
പരിസ്ഥിതി ക്ലബ്
2021 ജൂൺ 16ാഠ തീയതി സ്കൂളിലെ നേച്ചർ ക്ലബ്, ഫാർമേഴ്സ് ക്ലബ് എന്നിവ എക്കോ ക്ലബ്ബിൽ ലയിപിച്ച പ്രവർത്തനം ആരംഭിച്ചു. വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം, വീട്ടിൽ ഒരു ഉദ്യാനം എന്നീ പദ്ധതികൾ കുട്ടികൾക്കായി ആരംഭിച്ചു. 5ാഠ ക്ലാസ്സ് മുതൽ 8ാഠ ക്ലാസ്സ് വരെയുള്ള കുട്ടികളുടെ വീടുകളിൽ സന്ദർശനം നടത്തി പ്രവർത്തനം വിലയിരുത്താൻ തിരുമാനിക്കുകയും, ചെങ്ങോട്ടുകോണം, കരിയഠ, ശ്രീകാര്യം, മൺവിള, കരമന, പൂജപ്പുര, എന്നിവടങ്ങിലായി അമ്പതിലധികം വീടുകളിൽ കൺവീനർമാർ പോകുകയും ചെയ്തു. നവംബര് മാസം 2ാഠ തീയതി മുതൽ 'പച്ചത്തുരത്ത് ' എന്ന പേരിൽ സ്‌കൂൾ ക്യാമ്പസിന്റെ വിവിധ സ്ഥലങ്ങിലായി പച്ചക്കറിത്തോട്ടം, ഔഷധസസ്യത്തോട്ടം, വിദേശഫല വൃക്ഷത്തോട്ടം എന്നിവ നിർമ്മിച്ച 5 മുതൽ 8 വരെയുള്ള വിദ്യാർത്ഥികളുടെ നേത്രത്വത്തിൽ പലഗ്രൂപ്പുകളായി തിരിഞ്ഞ തോട്ടങ്ങൾ പരിപാലനം ചെയ്‌തു വരുന്നു.സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |