സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ആദ്യ കാല അദ്ധ്യാപകർ- റവ.സി.അന്ന, റവ.സി.ആനീസ് റവ.സി.പയസ് റവ.സി.ദോർത്തി

കൊച്ചി വിദ്യാഭ്യാസ മേഖലയിൽ ആയിരുന്ന ഈ വിദ്യാലയം 1946ൽ ഇരിങ്ങാലക്കുട ആസ്ഥാനമായുള്ള സെൻട്രൽ ഡിവിഷന്റെ കീഴിലാക്കി.

                                   എച്ച്.എസ്. വിഭാഗം
                                               1946 ജൂൺ ഒന്നാം തിയതി എച്ച്.എസ്. സെക്ഷൻ എട്ടാം ക്ലാസ്സിൽ 24 വിദ്യർത്ഥികളുമായി ആരംഭിച്ചു.എച്ച്.എസ്. പ്രഥമ ഹെഡ്മിസ്ട്രസായി സ്ഥാനമേറ്റ സി.ബിയാട്രീസ് 31 വർഷക്കാലം

നിസ്തുല സേവനം കാഴ്ചവച്ചു.

ആദ്യ കാല അദ്ധ്യാപിക- എ.ജെ.മേരി(റവ.സി.അനസ്താസിയ)
                                     പി.കെ.മേരി
                    1953ൽ യു.പി വിഭാഗത്തിൽ ആൺക്കുട്ടികൾക്ക് പ്രവേശനം നൽകിത്തുടങ്ങി. രജതജൂബിലി സ്മാരകമായി പിൻമുറ്റത്ത് ഒരു സ്റ്റേജ് പണിതു.സി.ബിയാട്രീസിന്റെ വിരമിയ്ക്കൽ ഒരോർമ്മയാകാൻ കുണ്ടായിൽ ഒരു

വെയിറ്റിങ്ങ് ഷെഡ് പണിതു. തുടർന്ന് റവ.സി. സിപ്രിയാൻ

                                  റവ.സി. അനസ്താസിയ  79-80
                                  റവ.സി. ഡൊമിറ്റില      80-84
                                  റവ.സി.  വെനാൻസിയ  84-91
                                  റവ.സി.  ട്രീസ വർഗ്ഗീസ്  91-03
                                  റവ.സി.  അർച്ചന           -2003-  എന്നിവർ ഭരണസാരഥ്യം നിർവഹിച്ചു.
                                  റവ സി.ജ്യോതിസ്
                                  റവ സി.മിനി കെ.എക്സ്                                      
രജതജൂബിലി

1971 ഹൈസ്ക്കൂളിന്റെ രജതജൂബിലി ആഘോഷിച്ചു.ജൂബിലി സ്മാരകമായി ഒരു സ്റ്റേജും പിന്നീട് മെച്ചപ്പെട്ട സൗകര്യങ്ങളോടെ ഒരു ലാബ്,റീഡിങ്ങ് റൂം എന്നിവയുംപണികഴിപ്പിച്ചു. സി.വെനാൻസിയയുടെ കാലത്താണ് പാവപ്പെട്ട കുടുംബങ്ങൾക്ക് ആശ്വാസമേകിയ നോട്ടുബുക്കു നിർമ്മാണം നടന്നത്.ആയിടയ്ക്ക് ഉച്ചക്കഞ്ഞി വിതരണം നിലവിൽ വന്നു.പി.ടി.എയുടെ ശ്രമഫലമായി അരീയ്ക്കൽ കുണ്ടിൽ ഒരു വെയിറ്റിങ്ങ് ഷെഡ് പണികഴിപ്പിച്ചു.സ്ക്കുൾ ചരിത്രത്തിൽ ആദ്യമായി എസ്.എസ്.എൽ.സിയിൽ 100% വിജയം നേടിയത് ഈ വർഷം തന്നെ.1995ൽ കമ്പ്യൂട്ടർ സെന്റർ നിലവിൽ വന്നു.1996ൽ ഹൈസ്ക്കൂൾ സുവർണ്ണജുബിലി സ്മാരകമായി ഒരു റീഡിങ്ങ് റൂം പണികഴിപ്പിക്കുകയും നിർധനരായ വിദ്യാർത്ഥികൾക്ക് ഒരു എൻഡോവ്മെൻറ് ഏർപ്പെടുത്തുകയും ചെയ്തു. സി.ട്രീസ വർഗ്ഗിസിന്റെ കാലത്താണ് മറിയം ത്രേസ്യ ഹാൾ പണികഴിപ്പിച്ചത്. 2000ൽ +2 നിലവിൽവന്നു.2003 ൽ സി. അർച്ചന ഭരണസാരഥ്യം ഏറ്റെടുത്തു . ഇക്കാലത്ത്ആധുനിക സൗകര്യങ്ങളോടുകൂടിയലൈബ്രറി ലാബ് , മൾട്ടിമിഡിയ റൂം തുടങ്ങിയവ ഉൾക്കൊള്ളിച്ച് കൊണ്ട് മുന്നേറുന്ന ഈ വിദ്യാലയം നാടിന് അഭിമാനമായി നിലക്കൊള്ളുന്നു .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം