ചെറുപഴശ്ശി വെസ്റ്റ് എൽ.പി. സ്ക്കൂൾ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
15:18, 24 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jyothishmtkannur (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മയ്യിൽ ഗ്രാമപഞ്ചായത്തിലെ ചെറുപഴശ്ശി എന്ന ദേശത്തു1923 ൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിന് 1928 ൽ ചെറുപഴശ്ശി ഗേൾസ് സ്കൂൾ എന്ന പേരിൽ അംഗീകാരം ലഭിച്ചു .ആദ്യകാലത്തു ആൺകുട്ടികളെ അപേക്ഷിച്ചു പെൺകുട്ടികളാണ് കൂടുതലും ഈ വിദ്യാലയത്തിൽ വിദ്യ അഭ്യസിച്ചിരുന്നത് .1953 ൽ ജനറൽ സ്ഥാപനമായ് മാറുമ്പോൾ ചെറുപഴശ്ശി വെസ്റ്റ് എ എൽ പി എന്ന പേര് ലഭിച്ചു .വിദ്യാഭ്യാസ പരമായ പിന്നോക്കാവസ്ഥയും നിരക്ഷരതയും ഒരു വിദ്യാലയം അനിവാര്യമാണെന്ന അവസ്ഥ ഈ പ്രേദേശത്തുണ്ടാക്കി .സേവന തല്പരയായ ഈ സ്കൂളിന്റെ മുൻ മാനേജർ ശ്രീമതി കെ കല്യാണി അവരുടെ ഭർത്താവ് കൃഷ്ണൻ ഗുരുക്കളുടെ സഹായത്തോടെ ഒരു വിദ്യാലയം ആ പ്രദേശത്തു സ്ഥാപിക്കുവാൻ മുൻകൈയെടുത്തു പ്രവർത്തിക്കുകയും പ്രദേശവാസികളായ ഉദാരമതികളുടെ സഹായത്തോടെ ആ ലക്ഷ്യം സാക്ഷാത്കരിക്കുകയും ചെയ്തു .ഇന്ന് ഈ സ്കൂളിൽ ഒന്നുമുതൽ നാലുവരെ ക്‌ളാസ്സുകളിലായി 127 വിദ്യാർഥികൾ ഉണ്ട്.രണ്ട് അദ്ധ്യാപകരും നാല് അദ്ധ്യാപികമാരും സേവനം അനുഷ്ഠിക്കുന്നു .ഹെഡ്മിസ്ട്രസ്സ് ശ്രീമതി സജിത സി വി , മാനേജർ കെ .കെ സന്തോഷ്‌കുമാറുമാണ് .