ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:53, 23 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43003 (സംവാദം | സംഭാവനകൾ) (വിവരങ്ങൾ കൂട്ടിച്ചേർത്തു)
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

ഗ്രാമീണതയുടെ സ്വച്ഛന്ദ ശീതളിമയാർന്ന അന്തരീക്ഷത്തിൽ 8-ഏക്കർ പുരയിടത്തിലായി വ്യാപിച്ചുകിടക്കുന്ന ഊ വിദ്യാലയം വിദ്യാർത്ഥികളുടെ അക്കാദമിക നിലവാരം പരിപോഷിപ്പിക്കാൻ പര്യാപ്തമാം വിധം ഭൗതിക സാഹചര്യങ്ങൾ കൊണ്ട് സമ്പന്നമാണ്. U.P, H.S, H.S.S, V.H.S.E എന്നീ വിഭാഗങ്ങളിലായി 36 ക്ലാസ്മുറികൾ 3 ഇരുനില കെട്ടിടങ്ങളിലായും 2 ഒറ്റന്ല കെട്ടിടങ്ങളിലായും പ്രവർത്തിച്ചുവരുന്നു. ഇത‌ുക‌ുടാതെ ഹൈസ്കൂളിന് ശാസ്ത്രപോഷിണി ലാബ്, ലൈബ്രറി, വായനാമുറി എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ആവശ്യത്തിന് വേണ്ട ശുചിമുറികളും മൂത്രപ്പുരകളും ഒരുക്കിയിട്ടുണ്ട്. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പുകരഹിത അടുപ്പുള്ള സ്കൂളിൽ നിലവിലുണ്ട്. കായിക പരിശീലനത്തിന് ഉതകുന്ന വിധത്തിൽ വിശാലമായ മൈതാനമാണ് സ്കൂളിന്റെ പ്രത്യേകതയിൽ ഒന്ന്. കുട്ടികൾക്ക് യാത്രാസൗകര്യം ഒരുക്കികൊണ്ട് ഒരു സ്കൂൾ ബസ്സും സ്വന്തമായുണ്ട്. വിവര-വിനിമയ-സാങ്കേതിക വിദ്യയുടെ വൈജ്ഞാനിക ലോകത്തിൽ വൈദഗ്ധ്യം ആർജിക്കാൻ സഹായകരമാകുന്ന രീതിയിൽ ഒാരോ വിഭാഗത്തിനും പ്രത്യേകം കമ്പ്യൂട്ടർ ലാബും പ്രവർത്തിക്കുന്നു .ലിറ്റിൽ കെയ്റ്റ്സ് പത്ധതിയിൽ സ്കൂൾ അംഗമാവുകയും നല്ല രീതിയിൽ മുപ്പത് അംഗങ്ങൾ ഉള്ള ലിറ്റിൽ കൈറ്റസ് പ്രവർത്തിച്ചു വരുന്നു.