ജി എൽ പി എസ് മരുതൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
18:56, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16308-hm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മികച്ച ഭൗതിക സാഹചര്യങ്ങളാണ് സ്കൂളിൽ നിലവിലുള്ളത്. വൈദ്യുതീകരിച്ച സൗകര്യപ്രദമായ ക്ലാസ്മുറികളും ആവശ്യത്തിനനുസരിച്ചുള്ള ഫർണിച്ചറുകളുമുണ്ട്. 3 ലാപ് ടോപ്പും, 2 പ്രൊജക്റ്ററുകളും ഇന്റർനെറ്റ് സൗകര്യവുമുണ്ട്. വായനാപരിപോഷണത്തിനു വിപുലമായ ഗ്രന്ഥശേഖരവും ഒരുക്കിയിരിക്കുന്നു. പൂർവവിദ്യാർത്ഥിയായ ശ്രീ. രാജീവൻ കോരമ്പത്ത് വാങ്ങിത്തന്ന സ്ഥലത്ത് കൊയിലാണ്ടി എം.എൽ.എയുടെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച വിശാലമായ കളിസ്ഥലം ഇപ്പോൾ സ്കൂളിനുണ്ട്. വൃത്തിയുളളതും സൗകര്യപ്രദവുമായ അടുക്കളയും ശുചിത്വമുള്ള ശുചിമുറികളുമുള്ള വിദ്യാലയം ശാന്തസുന്ദരമായ അന്തരീക്ഷത്തിലാണ് സ്ഥിതി ചെയ്യുന്നത്.