ഉള്ളടക്കത്തിലേക്ക് പോവുക

ധർമ്മസമാജം യു പി സ്കൂൾ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ജൂൺ 5- പരിസ്ഥിതി ദിനം

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിൽ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ ഉണ്ടാക്കി പ്രദർശിപ്പിക്കുന്ന വീഡിയോകൾ നിർമ്മിച്ചു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് പ്രാധാന്യം വ്യക്തമാക്കുന്ന പ്രസംഗങ്ങൾ ക്ലാസ് അടിസ്ഥാനത്തിൽ നടത്തുകയുണ്ടായി.

ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശഭക്തി ഗാനം ആലാപനം, ഉപകരണസംഗീതം, പെയിൻറിംഗ്, സ്കിറ്റ് എന്നിവ ക്ലാസ്സുകളിൽ ഗ്രൂപ്പ് അടിസ്ഥാനത്തിൽ ക്വിസ് മത്സരം നടന്നു.വിജയികളെ കണ്ടെത്തി അനുമോദിക്കുകയും ചെയ്തു.

ഒക്ടോബർ 2 ഗാന്ധിജയന്തി

ഗാന്ധിജയന്തി' യോടനുബന്ധിച്ച് ക്വിസ് മത്സരം, പ്രഭാഷണം എന്നിവ നടത്തുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു. വിദ്യാർത്ഥികൾ തങ്ങളുടെ വീടും പരിസരവും വൃത്തിയാക്കുന്നതിന് വീഡിയോകളും ഫോട്ടോയും ക്ലാസ് ഗ്രൂപ്പുകളിൽ അപ്‌ലോഡ് ചെയ്തു