ധർമ്മസമാജം യു പി സ്കൂൾ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ജൂൺ 1 ഓൺലൈൻ പ്രവേശനോത്സവം

കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ, ജൂൺ 1 പ്രവേശനോത്സവം ഓൺലൈൻ ആയി സംഘടിപ്പിച്ചു. ക്ലാസ്സ് വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ ഹെഡ്മിസ്ട്രസ് ഷർണ ഗംഗാധരൻ,പി റ്റി എ പ്രസിഡൻ്റ്, മാനേജർ, മദർ പി ടി എ എന്നിവർ കുട്ടികളെ സ്വാഗതം ചെയ്തു.ക്ലാസ്സധ്യാപകർ, പുതിയതായി പ്രവേശനം നേടിയ മുഴുവൻ കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും നേരിട്ടു വിളിച്ച് പരിചയപ്പെടുകയും ഗ്രൂപ്പിലൂടെ കുട്ടികൾ പരസ്പരം പരിചയപ്പെടുകയും ചെയ്തു

ജൂൺ 5- പരിസ്ഥിതി ദിനം

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിൽ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ ഉണ്ടാക്കി പ്രദർശിപ്പിക്കുന്ന വീഡിയോകൾ നിർമ്മിച്ചു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് പ്രാധാന്യം വ്യക്തമാക്കുന്ന പ്രസംഗങ്ങൾ ക്ലാസ് അടിസ്ഥാനത്തിൽ നടത്തുകയുണ്ടായി.

ആഗസ്റ്റ് 6 ഹിരോഷിമാ ദിനം ആഗസ്റ്റ് 9 നാഗസാക്കി ദിനം

ഹിരോഷിമ ദിനവും നാഗസാക്കി ദിനവും സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആചരിച്ചു. യുദ്ധവിരുദ്ധ പോസ്റ്ററുകൾ, ചിത്രങ്ങൾ, സമാധാന സന്ദേശങ്ങൾ,എന്നിവ ചെയ്ത് കുട്ടികൾ ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്തു.


ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശഭക്തി ഗാനം ആലാപനം, ഉപകരണസംഗീതം, പെയിൻറിംഗ്, സ്കിറ്റ് എന്നിവ ക്ലാസ്സുകളിൽ ഗ്രൂപ്പ് അടിസ്ഥാനത്തിൽ ക്വിസ് മത്സരം നടന്നു.വിജയികളെ കണ്ടെത്തി അനുമോദിക്കുകയും ചെയ്തു.

ഒക്ടോബർ 2 ഗാന്ധിജയന്തി

ഗാന്ധിജയന്തി' യോടനുബന്ധിച്ച് ക്വിസ് മത്സരം, പ്രഭാഷണം എന്നിവ നടത്തുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു. വിദ്യാർത്ഥികൾ തങ്ങളുടെ വീടും പരിസരവും വൃത്തിയാക്കുന്നതിന് വീഡിയോകളും ഫോട്ടോയും ക്ലാസ് ഗ്രൂപ്പുകളിൽ അപ്‌ലോഡ് ചെയ്തു

ജനുവരി 26 റിപ്പബ്ലിക് ദിനം

ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ, രാവിലെ സ്കൂളങ്കണത്തിൽ പതാകയുയർത്തുകയും ഓൺലൈനായി ദിനാഘോഷ പരിപാടികൾ സംഘടിപ്പിക്കുകയുമുണ്ടായി.കുട്ടികൾക്ക് റിപ്പബ്ലിക് ദിന സന്ദേശം നല്കി.പരിപാടികൾ ചെയ്ത് കുട്ടികൾ ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്തു.

പ്രമാണം:Rally 3.jpeg