എം.ഡി.സി.എം.എസ്സ്.എച്ച്.എസ്സ് എരുമാപ്രമറ്റം/പ്രവർത്തനങ്ങൾ
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
ഒരുമ – ജനുവരി 2022
എഡിറ്റോറിയൽ .....
സ്കൂൾ ലിറ്റിൽ കൈറ്റ് ഐ ടി ക്ലബ് നേതൃത്വത്തിൽ ,ഒരുമ നാട്ടുവാർത്താപത്രം പ്രസിദ്ധീകരിക്കുന്നു . നമ്മുടെ നാട്ടിലെ ചെറിയ സംഭവങ്ങൾ പോലും വലിയ വാർത്തകൾ ആകുന്നതിനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.
ഇരുമാപ്രമറ്റം എം.ഡി.സി.എം.എസ് ഹൈസ്കൂൾ ഈ സംരംഭത്തിന് നേതൃത്വം നല്കി വരുന്നു. കുട്ടികൾ അടങ്ങുന്ന എഡിറ്റോറിയൽ ബോർഡാണ് സ്കൂൾ വാർത്തകൾ തയ്യാറാക്കുന്നത്. നാട്ടിലെ വിശേഷങ്ങൾ കൂടി ചേരുമ്പോൾ ഒരുമ പൂർണമാകുന്നു.
ഒരുമ പത്രത്തിന് നാട്ടുകാരും,ജനപ്രതിനിധികളും, നല്കുന്ന പ്രോത്സാഹനനത്തിന് നന്ദി പറയുന്നു.
തീരെ പഠനത്തിൽ പിന്നാക്കം നില്കുന്ന കുട്ടികളെ വരെ മികച്ച പരിശീലനം നല്കി വിജയിപ്പിച്ച് വർഷങ്ങളായി എസ് എസ് എൽ സി 100 ശതമാനം വിജയം നിലനിർത്തുന്ന സ്ഥാപനമാണ് നമ്മുടേത്. നന്മയുടെ 73 വർഷങ്ങൾ പിന്നിട്ട് മുന്നേറുകയാണ് നമ്മുടെ വിദ്യാലയം. 75 -ാം ജൂബിലിയുടെ ആഘോഷങ്ങളുടെ വിവിധ കർമ്മ പദ്ധതിക്ക് തുടക്കം കുറിക്കുകയാണ് ഈ വർഷം.
വീണ്ടും ഒരു വിദ്യാഭ്യാസ വർഷം കൂടി പൂർണമാകുന്നു. പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർത്ഥികൾക്കും വിജയാശംസകൾ നേർന്നുകൊള്ളുന്നു. 2021 - 2022 വർഷത്തേയ്ക്കുള്ള ഹൈസ്കൂൾ കുട്ടികളുടെ പ്രവേശനം ആരംഭിച്ചിരിക്കുന്നു.ഒരുമയോടെ മികവിലേയ്ക്ക് കുതിച്ചുയരുവാൻ കൂട്ടുകാരെ ക്ഷണിക്കുന്നു.
സസ്നേഹം പത്രാധിപർ
അഭിനന്ദനങ്ങൾ ...
കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ INSPIRE AWARD - 2021-22 പ്രോജക്ട് അംഗീകാരം കരസ്ഥമാക്കി റോഷൻ സുനിൽ. സുനിൽ ജോർജ്ജ് -റിബേക്ക ദമ്പതികളുടെ മകനായ റോഷൻ ഇരുമാപ്രമറ്റം എം ഡി സി.എം എസ് ഹൈസ്കൂൾ 9-ാം ക്ലാസ്സ് വിദ്യാർത്ഥിയാണ്.
അഭിനന്ദനങ്ങൾ …
നാഷണൽ മെരിറ്റ് കം മീൻസ് സ്കോളർഷിപ്പ് നേടി അഭിമാനമായ ഇരുമാപ്രമറ്റം എംഡി സി എം എസ് ഹൈസ്കൂൾ 8-ാം ക്ലാസ്സ് വിദ്യാർത്ഥിനി അയോണ മരിയ റോയ്
ഗ്രാമ സന്ധ്യയിൽ ഇരുമാപ്രമറ്റത്ത് നിറഞ്ഞത് കലാ കൂട്ടായ്മ.
ഇരുമാപ്രമറ്റം: എംഡി സി എം എസ് ഹൈസ്കൂൾ പിടിഎ ആഭിമുഖ്യത്തിൽ ഗ്രാമീണ കലയും സംസ്കാരവും സാഹോദര്യവും വളർത്തുന്നതിനായി വാർഡ് തലത്തിൽ ഒരുക്കിയ ഗ്രാമസന്ധ്യ നവ്യാനുഭവമായി.
മേലുകാവ് പന്ത്രണ്ടാം വാർഡ് ഗ്രാമ സന്ധ്യ വെള്ളിയാഴ്ച 3 ന് വൈകിട്ട് 5:30ന് ഇരുമാപ്രമറ്റം എംഡി സി എം എസ് ഹൈസ്കൂളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് റ്റി.ജെ ബെഞ്ചമിൻ ഗ്രാമ സന്ധ്യ ഉദ്ഘാടനം ചെയ്തു. സി എം എസ് സ്കൂൾ കോർപ്പറേറ്റ് മാനേജർ റവ. ലവ്സൺ ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ ഡെൻസി ബിജു ,പൂർവ്വ വിദ്യാർത്ഥി മനോജ് റ്റി.ബെഞ്ചമിൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
ഹെഡ്മിസ്ട്രസ് ഇൻ ചാർജ്ജ് ലിൻ്റാദാനിയേൽ, അദ്ധ്യാപകരായ സൂസൻ വി.ജോർജ്ജ്, റിബേക്ക എം.ഐ, അനു റാണി അഗസ്റ്റിൻ, ജോസഫൈൻ ജോർജ് ,കൂടാതെ അനിൽ പൊട്ടം മുണ്ടയ്ക്കൽ, ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
ഒരു മണിക്കൂർ ദൈർഘ്യമുള്ള പരിപാടിയിൽ നാടൻപാട്ട്, നൃത്തം, യോഗാ ഡാൻസ് എന്നിവയടങ്ങിയ കുട്ടികളുടെ കലാപരിപാടികളും നാട്ടിലെ കലാകാരന്മാരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും കലാവിരുന്നുകളും അവതരിപ്പിക്കപ്പെട്ടു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് റ്റി.ജെ ബെഞ്ചമിനും ഗാനം ആലപിച്ചു.ഇതോടൊപ്പം ആരോഗ്യ, കരിയർ,ബോധവൽക്കരണം,എന്നിവയും നടന്നു.
സ്കൂളിൻ്റെ 75-ാം വാർഷികത്തിൻ്റെ മുന്നോടിയായാണ് ഈ പ്രത്യേക പദ്ധതി. കോവിഡ്
പ്രോട്ടോക്കോൾ പാലിച്ച് നടത്തുന്ന പരിപാടിയിൽ അദ്ധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ നേതൃത്വം നൽകി.
ഇരുമാപ്രമറ്റം എം ഡി സി എം എസ് ഹൈസ്കൂളിൽ ക്രിസ്മസ് ആഘോഷം നടന്നു.
ഇരുമാപ്രമറ്റം : എംഡി സി എം എസ് ഹൈസ്കൂളിൽ ക്രിസ്മസ് ആഘോഷം "ബേത്ലഹേം സ്റ്റാർസ് " നടന്നു.
ബേക്കർ ഡേൽ സിഎസ്ഐ പള്ളി ദേവാലയത്തിൽ നിന്നും താള മേളങ്ങളുടെ അകമ്പടിയോടുകൂടി നടന്ന കാരൾ റാലി ആവേശകരമായി. സാൻൻ്റ യും ആട്ടിടയന്മാരും തിരു കുടുംബവും അണിനിരന്ന റാലിയിൽ കുട്ടികൾ കാരൾ ഗാനങ്ങൾ ആലപിച്ചു.
റിട്ട. ട്രാൻസ്പോർട്ട്. കമ്മീഷണർ അലക്സ് പോൾ, ആഘോഷം ഉദ്ഘാടനം ചെയ്തു.
സിഇഎഫ് ഡയറക്ടർ ബിബി മാത്യു ക്രിസ്തുമസ് സന്ദേശം നല്കി. സ്റ്റാഫ് സെക്രട്ടറി സൂസൻ വി ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു.
ബേക്കർഡേൽ സി എന്ന് ഐ ചർച്ച് വാർഡൻ ജോർജ്ജുകുട്ടി പി.ജെ., ഐശ്വര്യ റസിഡൻഷ്യൽ അസോസിയേഷൻ ഭാരവാഹികൾ എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികളുടെ സാംസ്കാരിക പരിപാടികൾ എന്നിവയും നടന്നു.
ഹെഡ്മിസ്ട്രസ് ഇൻ ചാർജ്, ലിന്റ ഡാനിയൽ ,
റെബേക്ക എം ഐ എന്നിവർ നേതൃത്വം നൽകി. തുടർന്ന് നടത്തപ്പെട്ട പപ്പറ്റ് ഷോ ഏറെ ആകർഷകമായി.
ഗാന്ധി ജയന്തി ദിനത്തിൽ വേറിട്ട ശ്രദ്ധാഞ്ജലിയുമായി ഇരുമാപ്രമറ്റം എംഡി സി എം എസ് ഹൈസ്കൂൾ.
ഇരുമാപ്രമറ്റം :ഗാന്ധി ജയന്തി ദിനത്തിൽ വേറിട്ട ശ്രദ്ധാഞ്ജലിയുമായി എംഡി സി എം എസ് ഹൈസ്കൂൾ നല്ലപാഠം. അധ്യാപകരും ഐടി ക്ലബ്ബും ഒരുക്കിയ ചിത്രീകരണത്തിൽ കുട്ടികളും രക്ഷാകർത്താക്കളും അഭിനയിച്ചിരിക്കുന്നു. ഓഗ് മെൻ്റഡ് റിയാലിറ്റി സങ്കേതത്തിലൂടെ ഒരുക്കിയ ലഘുവീഡിയോയിൽ പോർബന്തർ, മുതൽ രാജ്ഘട്ട് വരെയുള്ള സ്ഥലങ്ങളിൽ ടീച്ചറും കുട്ടികളും സന്ദർശിച്ച് ഗാന്ധിജിയുടെ ചരിത്രം അവതരിപ്പിക്കുന്നതാണ് പ്രമേയം.
നല്ലപാഠം കോ-ഓർഡിനേറ്റർ സൂസൻ വി.ജോർജ്ജ്, വിദ്യാർത്ഥികളായ കെസിയ തോമസ്, ബ്ലെസൻ, എന്നിവർ നേതൃത്വം നല്കി.
ഗാന്ധിജയന്തി ദിനാഘോഷം പാലാ മഹാത്മാഗാന്ധി ഗവ.ഹൈസ്കൂൾ ചരിത്ര അദ്ധ്യാപകൻ അനൂപ് പി.ആർ ഉദ്ഘാടനം ചെയ്തു.
അഭിനന്ദനങ്ങൾ ...
ഇരുമാപ്രമറ്റം എംഡി സി.എം.എസ്സ് ഹൈസ്കൂളിൽ നിന്ന് SSLC പരീക്ഷയ്ക്ക് തിളക്കമാർന്ന വിജയം ഫുൾ A+ നേടിയ സുജിമോൾ സുഭാഷ്, ഹരിണിത എം, ആതിര ശിവദാസ്, 9 A+ നേടിയ അലൻ സാം പി, അതുല്യ പി അജിത്ത് , ദേവിക മോഹനൻ എന്നിവർ.മെറിറ്റ് ഡേ യിൽ എസ് എസ് എൽ സി ഉന്നത വിജയികളെ അനുമോദിച്ചു
ബഷീർ അനുസ്മരണ ദിനം ആചരിച്ചു.
ഇരുമാപ്രമറ്റം : എം ഡി സി എം എസ് ഹൈസ്കൂളിൽ ബഷീർ അനുസ്മരണ ദിന പരിപാടി "ബഷീർ ഒരോർമ്മ " ആചരിച്ചു.
സാഹിത്യകാരനും പ്രഭാഷകനും മേലുകാവ് ഹെൻറി ബേക്കർ കോളേജ് മുൻ മലയാളം വിഭാഗം മേധാവിയുമായ പ്രൊഫ.ഡോ.രാജു ഡി.കൃഷ്ണപുരം ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡൻ്റ് സുനിൽ ജോർജ്ജ് അദ്ധ്യക്ഷനായിരുന്നു.മോട്ടിവേഷണൽ പ്രഭാഷക സുജ സി.മാർക്കോസ് ബഷീർ ദിന സന്ദേശം നല്കി.
അതിഥി താരമായി ഗായിക അരുണിമ സോണി ഗാനം ആലപിച്ചു.
രക്ഷാ കർത്താക്കളായ ഷൈല ബാബു, സോണിയ സുരേഷ്, സജിനി തോമസ്, റീബിച്ചൻ, എന്നിവർ കലാവിരുന്ന് അവതരിപ്പിച്ചു.കൂടാതെ ബഷീർ കഥാപാത്ര അവതരണം ,ക്വിസ്സ് എന്നിവയും നടന്നു.
ഹെഡ് മിസ്ട്രസ് ലിൻ്റാ ദാനിയേൽ, അധ്യാപകരായ സൂസൻ വി.ജോർജ്ജ്, റി ബേക്ക എം.ഐ, ജോസഫൈൻ ജോർജ്ജ്, അനു റാണി അഗസ്റ്റിൻ എന്നിവർ നേതൃത്വം നൽകി.
അക്ഷരരഥത്തിന് ആവേശ സ്വീകരണം.
ഇരുമാപ്രമറ്റം: എംഡി സിഎംഎസ് ഹൈസ്കൂളിൽ വായനാദിനാചരണത്തിന് മുന്നോടിയായിവായനാദിന വാരാചരണ വിളംബര റാലി നടത്തി.ഇതിൻ്റെ ഭാഗമായി വ്യാഴാഴ്ച 2 മണിക്ക് അക്ഷര രഥം വിളംബര റാലി മേലുകാവ് മറ്റത്ത് മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് റ്റി.ജെ. ബെഞ്ചമിൻ ഫ്ലാഗ് ഓഫ് ചെയ്തു.
വാർഡ് മെമ്പർ ബിൻസി ടോമി, ഹെഡ്മിസ്ട്രസ് ഇൻചാർജ്ജ് , ലിൻ്റാദാനിയേൽ ആശംസകൾ അർപ്പിച്ചു. തുടർന്ന് കുട്ടികളുടെ വീടുകളിൽ വാഹനം എത്തി.വായനാദിന വിളംബര റാലിയിൽ കുട്ടികൾക്ക് പുസ്തകങ്ങൾ, ബാലമാസികൾ, ആനുകാലികങ്ങൾ, ഉപഹാരമായി നൽകി. കൂടാതെ വൃക്ഷത്തൈകളും മറ്റ് സമ്മാനങ്ങളും നൽകി.തുടർന്ന് ക്വിസ്, പത്രപാരായണ മത്സരം ,പുസ്തകപരിചയം, വെബിനാർ എന്നിവയടക്കം ആകർഷകമായ പരിപാടികളാണ് നടത്തിയത്.
ഭരണഘടനാ ദിനാചരണം നടത്തി
ഇരുമാപ്രമറ്റം : എം ഡി സി എം എസ് ഹൈസ്കൂളിൽ ഭരണഘടനാ ദിനം ആചരിച്ചു. ഇതിൻ്റെ ഭാഗമായി വിദ്യാർത്ഥികൾ ഭരണഘടനയുടെ ആമുഖം വായിച്ചു.
തുടർന്ന് ഇന്ത്യൻ ഭരണഘടനയുമായി ബന്ധപ്പെട്ട ക്വിസ് മത്സരം നടത്തി.
പ്രവേശനോത്സവ ദിനത്തിൽ "കരുതൽ " പദ്ധതിയുമായി .
ഇരുമാപ്രമറ്റം: പ്രവേശനോത്സവ ദിനത്തിൽ "കരുതൽ " പദ്ധതിയ്ക്ക് തുടക്കം കുറിച്ച് ഇരുമാപ്രമറ്റം എംഡി സി എം എസ് ഹൈസ്കൂൾ.
തുടർന്നുള്ള കുറച്ച് ലോക് ഡൗൺ ദിവസങ്ങളിൽ മേലുകാവ് മറ്റത്തുള്ള ലാവണ്യഷോപ്പ് എന്ന സ്ഥാപനത്തിൽ നിന്നും പദ്ധതി പ്രകാരം അവശ്യ സാധനങ്ങൾ വാങ്ങാൻ ഉളള ക്രമീകരണമാണ് ചെയ്തിരിക്കുന്നത്.
സ്കൂൾ സ്ഥിതി ചെയ്യുന്ന സമീപ പ്രദേശത്ത് ഉള്ള സാമ്പത്തിക പ്രയാസം ഉള്ള ദിവസക്കൂലിക്കാർക്കും തൊഴിൽ നഷ്ടപ്പെട്ടവർക്കുമായാണ് ഈ പദ്ധതി.
പ്രവേശനോത്സവ ദിനത്തിൽ പദ്ധതിക്കു വേണ്ട സാധനങ്ങൾ അധ്യാപകർ കടയുടമയെ ഏല്പിച്ചു.സ്റ്റാഫ് ,പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ ചേർന്നാണ് തുക സമാഹരിച്ചത്.
പ്രവേശനോത്സവം 2021 ആഘോഷമാക്കി ഇരു മാപ്രമറ്റം എംഡിസിഎംഎസ്
ഇരുമാപ്രമറ്റം: പുതുമയാർന്ന ഡിജിറ്റൽ അവതരണ ശൈലിയിൽ പ്രവേശനോത്സവം 2021 ആഘോഷമാക്കി ഇരു മാപ്രമറ്റം എംഡിസിഎംഎസ് ഹൈസ്കൂൾ.
കോവിഡ് കാല "കരുതൽ "പദ്ധതിക്കും പ്രവേശനോത്സവ ദിനത്തിൽ തുടക്കമിട്ടു.
മേലുകാവ്മറ്റം ,ഹെൻറി ബേക്കർ കോളേജ് ,പ്രിൻസിപ്പാൾ ഡോ.ഗിരീഷ്കുമാർ ജി. എസ്, പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് സുനിൽ ജോർജ്ജ്അദ്ധ്യക്ഷത വഹിച്ചു.
സി എം എസ് സ്കൂൾസ്,കോർപ്പറേറ്റ് മാനേജർ റവ.ലൗസൺ ജോർജ്ജ്,അനുഗ്രഹ സന്ദേശം നൽകി.
മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ജെബെഞ്ചമിൻ, കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം,അഡ്വ.ഷോൺ ജോർജ്ജ്,ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗം,
മറിയാമ്മ ഫെർണാണ്ടസ്,
മേലുകാവ് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ഡെൻസി ബിജു,മുൻ ഹെഡ്മാസ്റ്റർവർക്കി അലക്സ്, എന്നിവർ ആശംസകൾ അർപ്പിച്ചു.
ആമുഖം ഹെഡ്മിസ്ട്രസ് ഇൻ ചാർജ്ജ് ലിന്റാ ദാനിയേൽ,,റിബേക്ക എം ഐ ,ജോസഫിൻ ജോസഫ് ,സൂസൻ വി.ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.
കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.
കരുതലായ് ഇരുമാപ്രമറ്റം എം ഡി സി എം എസ് ഹൈസ്കൂൾ
ഇരുമാപ്രമറ്റം: കനത്ത കാറ്റിലും മഴയിലും വീടിന് കാര്യമായ നാശനഷ്ടം ഉണ്ടായ വിദ്യാർത്ഥിനിയ്ക്ക് സഹായമായി ഇരുമാപ്രമറ്റം എം ഡി സി എം എസ് ഹൈസ്കൂൾ ഫർണിച്ചറും വീട് മേയുന്നതിനുമുള്ള സാമഗ്രികളും നല്കി.
വിദ്യാർത്ഥിനിയ്ക്ക് നല്കാനുള്ള ഉപകരണങ്ങൾ സ്റ്റാഫ് സെക്രട്ടറി സൂസൻ വി.ജോർജിൽ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് റ്റി.ജെ ബെഞ്ചമിൻ ഏറ്റുവാങ്ങി..
ഹെഡ്മാസ്റ്റർ വർക്കി അലക്സ്, ലിൻറാ ദാനിയേൽ, റിബേക്ക എം ഐ, അനു റാണി അഗസ്റ്റിൻ, ജോസഫിൻ ജോസഫ് ,സാജു ജെയിംസ് ,അനിൽ പൊട്ടം മുണ്ടയ്ക്കൽ ,ഷൈബി സാം , മെജോ ജിം എന്നിവർ നേതൃത്വം നൽകി.
കലാം സ്മരണയിൽ ശ്രദ്ധാഞ്ജലി
ഇരുമാപ്രമറ്റം: അന്തരിച്ച മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുൾ കലാമിൻ്റെ സ്മരണയിൽ ശ്രദ്ധാഞ്ജലിയുമായ്
ഇരുമാപ്രമറ്റം എംഡി സി എം എസ് ഹൈസ്കൂൾ കലാം അനുസ്മരണ ദിനം ആചരിച്ചു.ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി.
റിട്ട.എക്സിക്യൂട്ടീവ് ചീഫ് എഞ്ചിനീയർ പി. ഡി രാജു സന്ദേശം നൽകി. ഹെഡ്മിസ്ട്രസ് ഇൻ ചാർജ്ജ് ലിൻ്റാ ദാനിയേൽ അദ്ധ്യക്ഷത വഹിച്ചു.
നല്ലപാഠം കോ-ഓർഡിനേറ്റർ സൂസൻ വി.ജോർജ് ,റിബേക്ക എം.ഐ, വിദ്യാർത്ഥികളായ എമിൽ മരിയാ സാം, കെസിയാ തോമസ് എന്നിവർ നേതൃത്വം നൽകി.
നല്ലപാഠം ടീം തയ്യാറാക്കിയ " കലാം ഒരു കെടാവിളക്ക് " എന്ന മാഗസിൻ്റെ പ്രകാശനം മുഖ്യാതിഥിയായ പി.ഡി.രാജു നിർവ്വഹിച്ചു.കലാം ജീവിത ചരിത്രം, കലാമിൻ്റെ വാക്കുകൾ, ജീവിത ദർശനം എന്നിവ അടങ്ങിയതാണ് മാഗസിൻ. ആദ്യഘട്ടമായി മാഗസിൻ്റെ ഡിജിറ്റൽ പകർപ്പ് വിദ്യാർത്ഥികൾക്ക് നൽകി.
“തിരികെ സ്കൂളിലേയ്ക്ക്”
പ്രവേശനോത്സവം ആഘോഷമായി
ഇരു മാപ്രമറ്റം :എംഡി സി എം എസ് ഹൈസ്കൂളിൻ്റെ പ്രവേശനോത്സവം മേലുകാവ് ഗ്രാമപഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനുരാഗ്,പാണ്ടിക്കാട്ട്, ഉദ്ഘാടനം ചെയ്തു.
തുടർന്ന് കുട്ടികൾക്ക് ഉപഹാരങ്ങൾ സമ്മാനിച്ച് വരവേറ്റു.സി എം എസ് സ്കൂൾ കോർപ്പറേറ്റ് മാനേജർ റവ.ലവ്സൺ ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു.
എം.കെ.ശശി, പ്രാഥമിക ആരോഗ്യ കേന്ദ്രം ,ഇടമറുക് ആരോഗ്യ സുരക്ഷാ ക്ലാസ് "കരുതലോടെ മുന്നോട്ട് " നയിച്ചു.ഹരിദാസ് കെ.പി (പിടിഎവൈസ് പ്രസിഡന്റ് ).ഷൈല ബാബു (എംപിടിഎ പ്രസിഡന്റ് ) ജോർജ്ജ് കുട്ടി (ചർച്ച് വാർഡൻ) എന്നിവർ ആശംസകൾ അർപ്പിച്ചു. ഹെഡ്മിസ്ട്രസ് ഇൻ ചാർജ്ജ് ,ലിന്റാ ദാനിയേൽ, സൂസൻ വി. ജോർജ് ,റെബേക്ക എം ഐ ,അനു റാണി അഗസ്റ്റിൻ ,ജോസഫിൻ, അനിൽ പി എസ് എന്നിവർ നേതൃത്വം നൽകി.
കുട്ടികൾ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു.
കേരളമെങ്ങും പുത്തൻ ആവേശ തിര ഉയർത്തി എം ഡി സി എം എസ് ടാലൻറ് ഹണ്ട് 2021 ഇ രുമാപ്രമറ്റം: എം ഡി സി എം എസ് ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥികളുടെയും പിടിഎയുടെയും നേതൃത്വത്തിൽ ഒരു മാസമായി വീടും പരിസരവും പഠനവിഷയമാക്കി കേരളത്തിലെ വിവിധ ജില്ലകളിലെ 60 ൽ പരം സ്കൂളുകളിൽ നിന്നും നൂറിലധികം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ വ്യത്യസ്തതയും പുതുമയും ഉള്ള ടാലൻ്റ് ഹണ്ട് എന്ന പരിശീലന പരിപാടിയുടെ ഭാഗമായി ഫൈനൽ ക്വിസ്സ് മത്സരം നടന്നു.പരിശീലന പരിപാടിയുടെ അവസാന റൗണ്ടിൽ നടത്തിയ മത്സര പരീക്ഷയിൽ വിദ്യാർത്ഥികൾ ആവേശപൂർവ്വം പങ്കെടുത്തു.
എംഡി സി എം എസ് ഹൈസ്കൂൾ അദ്ധ്യാപകരും മറ്റ് സ്കൂളുകളിലെ അദ്ധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും വിവിധ മേഖലകളിൽ പ്രഗത്ഭരായവരും പുതിയ വിഷയങ്ങളിൽ മികവാർന്ന ക്ലാസുകൾ നയിച്ചു. കൂടാതെ ലൈവ് സെഷൻ, ഗെയിമുകൾ, കലാപരിപാടികൾ എന്നിവയും നടത്തപ്പെട്ടു.
മത്സര പരീക്ഷയിൽ യു പി - ഹൈസ്കൂൾ തലങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ വിജയിച്ചവർക്ക് വിലയേറിയ ഉപഹാരങ്ങൾളും പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു.തുടർന്നും പുതുമയാർന്ന പരിപാടികൾ സംഘടിപ്പിക്കുമെന്നും പ്രോഗ്രാം കോ-ഓർഡിനേറ്റർ സൂസൻ വി ജോർജ്ജ് അറിയിച്ചു.
.