ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ഫ്രാൻസിസ് എൽ. പി. എസ് ഈഴക്കോട്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോത്സവം

എല്ലാ വർഷവും പ്രവേശനോത്സവം വളരെ നല്ല രീതിയിൽ നടത്തി വരുന്നു .

ഓൺലൈൻ ക്ലാസുകൾ

കോവിഡ് എന്ന മഹാ മാരിയെ തുടർന്ന് കുട്ടികൾക്ക് സ്കൂളിൽ എത്താൻ പറ്റാത്ത സാഹചര്യത്തിൽ ഗൂഗിൾ മീറ്റ് /വാട്സ്ആപ്പ് വഴി അധ്യാപകർ ഓൺലൈൻ ക്ലാസുകൾ നല്ല രീതിയിൽ എടുത്തുവരുന്നു  .സ്കൂളിൽ വരാൻ കഴിയാത്ത കുട്ടികൾക്കായി സ്കൂളിൽ ഓഫ്‌ലൈൻ ക്ലാസ്സുകൾ ഉണ്ടായിരുന്നപ്പോഴും അധ്യാപകർ ഓൺലൈനായി ക്ലാസ്സെടുത്തിരുന്നു.

പൊതുവിജ്ഞാന  പഠനം

കുട്ടികളിൽ പൊതുവിഞ്ജാനം പകർന്നു നൽകുന്നതിനായി ജി കെ  ക്ലാസുകൾ എടുക്കുന്നു .

കുട്ടികളിൽ ഭാഷാ പരിഞ്ജാനം വികസിപ്പിക്കുന്നതിനായി ഹിന്ദി ,അറബിക് എന്നി വിഷയങ്ങൾ പഠിപ്പിക്കുന്നു .

ഹലോ ഇംഗ്ലീഷ്

ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിലുള്ള  കഴിവ്  വർദ്ധിപ്പിക്കുന്നതിന് ഹലോ ഇംഗ്ലീഷ് ജേർണൽ ഉൾപ്പെടുത്തി ഇംഗ്ലീഷ് പഠനം നടത്തിവരുന്നു .ഇംഗീഷ് ഭാഷയോടുള്ള  താൽപ്പര്യം വർധിപ്പിക്കുന്നതിനും കുട്ടികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുമായി ഇംഗ്ലീഷ് ഫെസ്റ്റ് നടത്തിവരുന്നു .

വിജ്ഞാനോത്സവം

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വിദ്യാഭ്യാസ വകുപ്പിൻറെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവം

പരിപാടിയിൽ നിരവധികുഞ്ഞുങ്ങൾ വർഷം തോറും പങ്കെടുക്കുന്നു .സമ്മാനങ്ങളും കരസ്ഥമാക്കുന്നു

എൽ എസ് എസ് പരിശീലനക്ലാസ്സുകൾ

എൽ എസ് എസ് പരീക്ഷയ്ക്കായി കുട്ടികൾക്കു പ്രത്യേകം   ക്ലാസ് നൽകിവരുന്നു .സ്കൂളിൽ ക്ലാസ് ഇല്ലാതിരുന്നപ്പോൾ ഓൺലൈൻ ആയിട്ടു പരിശീലനം നൽകിയിരുന്നു .

ദിനാചരണങ്ങൾ

എല്ലാ മാസത്തേയും ദിനാചരണങ്ങൾ വളരെയധികം സമുചിതമായി നടത്തിവരുന്നു. ഇതിലേക്കായി ഓരോ മാസവും ഓരോ അധ്യാപകർക്ക് ഡ്യൂട്ടി നൽകിയിട്ടുണ്ട് .

പത്രവായന

പത്രവായനപ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളിൽ തന്നെ രാവിലെ എല്ലാ ക്ലാസ്സിനും പത്രം നൽകുന്നു .കുട്ടികളെ കൊണ്ട് അവ വായിപ്പിക്കുന്നു .

അക്ഷരമുറ്റം

എല്ലാ വർഷവും ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്പരിപാടിയിൽ  കുഞ്ഞുങ്ങൾ  പങ്കെടുക്കുന്നു .

ഈ വർഷത്തെ അക്ഷരമുറ്റം സ്കൂൾ തല വിജയികൾ

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി

ഗുണമേന്മയുള്ളതും പോഷകസമൃദ്ധവും രുചികരവുമായ ഭക്ഷണമാണ് നൽകുന്നത്. ഇതിനായി മാസംതോറും മെനു തയ്യാറാക്കുന്നു. പാൽ, മുട്ട എന്നിവ ആഴ്ചയിൽ ഓരോ ദിവസം വീതം നൽകുന്നു.

ക്ലബ്ബ് പ്രവർത്തനങ്ങൾ

ഗാന്ധിദർശൻ

ഗാന്ധിദർശൻ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നുവരുന്നുഗാന്ധിജയന്തിയോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു

കാർബൺ ന്യൂട്രൽ കാട്ടാക്കട

അതിജീവനം

കോവിഡ് കാലം നമ്മുടെ വിദ്യാഭ്യാസ രംഗത്ത് വലിയ പ്രതിസന്ധികളാണ് ഉണ്ടാക്കിയത്. ദീർഘകാലത്തെ അടച്ചിടൽ അവരിൽ ഉണ്ടാക്കിയ സാമൂഹിക വൈകാരിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള പ്രവർത്തനങ്ങളാണ് അതിജീവനംപരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് .