ഗവ. പി. എസ്. എം. എൽ. പി. എസ് കാട്ടാക്കട/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാഠ്യപ്രവർത്തനങ്ങൾ
ഹലോ ഇംഗ്ലീഷ്
കുട്ടികളുടെ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിലുള്ള കഴിവ് വർദ്ധിപ്പിക്കുന്നതിന് സഹായകമായ ഒരു പാഠ്യപ്രവർത്തനമാണ് ഹലോ ഇംഗ്ലീഷ് . പാട്ട്, ഡാൻസ്, വിവിധതരം കളികൾ തുടങ്ങിയവയിലൂടെ ഭാഷ അനായാസമായി കൈകാര്യം ചെയ്യുന്നതിനുള്ള കഴിവ് കുട്ടികൾ ഹലോ ഇംഗ്ലീഷ് എന്ന പരിപാടിയിലൂടെ നേടിയെടുക്കുന്നു. കുട്ടികൾക്ക് സ്റ്റോറി,കുക്കറി ഷോ, പെറ്റ് ഷോ തുടങ്ങിയ വീഡിയോകൾ വാട്സ് ആപ്പ് വഴി കാണാൻ അവസരം നൽകുന്നു. അധ്യാപകരുടെ നിർദേശങ്ങൾക്ക് അനുസരിച്ചു കുട്ടികൾ വീഡിയോ തയ്യാറാക്കി അയച്ചുതരുന്നു.ഭാഷപരമായ നൈപുണികൾ നേടുന്നു
- ഹലോ ഇംഗ്ലീഷ് ഹലോ വേൾഡിന്റെ സ്‌കൂൾതല ഉദ്ഘാടനം 2022 ജനുവരി ആറാം തീയതി നമ്മുടെ സ്കൂളിൽ വച്ച് നടന്നു.
- സ്കൂളിലെ ഹെഡ്മിസ്ട്രസ് ആയ ശ്രീമതി ശശികല എൽ വിശിഷ്ടവ്യക്തികളെ സ്വാഗതം ചെയ്തു.
- ശ്രീമതി വിന്ധ്യ (ഇംഗ്ലീഷ് ടീച്ചർ ) വിഷയാവതരണം നടത്തി.
- പിടിഎ പ്രസിഡണ്ട് ആയ ശ്രീമതി നീതു യോഗത്തിൽ അധ്യക്ഷതവഹിച്ചു.
- കുളത്തുമ്മൽ വാർഡ് മെമ്പർ ശ്രീമതി കുമാരി യോഗം ഉദ്ഘാടനം ചെയ്തു.