ഗവ. പി. എസ്. എം. എൽ. പി. എസ് കാട്ടാക്കട/ചരിത്രം
സ്‌കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
നെടുമങ്ങാട് താലൂക്കിൽ കാട്ടാക്കട പഞ്ചായത്തിൽ കെ.എസ് .ആർ .ടി.സി ബസ് ഡിപ്പോയ്ക്കടുത്താണ് ഗവ.പൊന്നറ ശ്രീധർ മെമ്മോറിയൽ എൽ പി സ്‌കൂൾ ചെയ്യുന്നത്. സ്വാതന്ത്യ്ര സമരസേനാനിയായിരുന്ന ശ്രീ .പൊന്നറ ശ്രീധർ 1931 ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം .സാമൂഹ്യമായി വളരെ താഴ്ന്ന നിലവാരം പുലർത്തിയിരുന്ന പട്ടികജാതിക്കാരെയും മറ്റ് പിന്നാക്കക്കാരെയും ഉദ്ദേശിച്ചാണ് ഈ സ്‌കൂൾ സ്ഥാപിച്ചത് .എട്ടിരുത്തി എൽ .പി .എസ് എന്നാണ് ഈ വിദ്യാലയത്തിന്റെ ആദ്യത്തെ പേർ .
ശ്രീ . പൊന്നറ ശ്രീധറായിരുന്നു ആദ്യത്തെ മാനേജർ . പൊന്നറ ശ്രീധറിന്റെ സഹോദരി ഭർത്താവായ ശ്രീ എം കൃഷ്ണപിള്ളയായിരുന്നു പ്രഥമാധ്യാപകൻ പൊന്നറയുടെ അനന്തിരവളായ കെ .പി വനജാക്ഷിയായിരുന്നു ആദ്യ വിദ്യാർഥി .1980 ൽ സ്‌കൂൾ സർക്കാരിനു കൈമാറി .ഗവ.എൽ .പി .എസ് ഏട്ടിരുത്ത് എന്നായിരുന്നു സ്‌കൂളിന്റെ പേര് .പിന്നീട് വിദ്യാർഥിയായിരുന്ന ശ്രീമതി കെ .പി വനജാക്ഷിയമ്മ പ്രഥമാധ്യാപകയായിരിക്കുമ്പോൾ സ്‌കൂളിന്റെ പേര് ഗവ .പൊന്നറ ശ്രീധർ മെമ്മോറിയൽ എൽ .പി .എസ് എന്ന് പുനർനാമകരണം ചെയ്തു . ആറ് മുറികളോടുകൂടിയ കെട്ടിടത്തിലാണ് സ്‌കൂൾ പ്രവർത്തിക്കുന്നത് .