1956-ൽ ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവരിൽ ചിലരാണ് സർവ്വ ശ്രീ. മത്തായി മണ്ണൂർ, എട്ടാണി ഇട്ടിയവിര, എം. എ. അഗസ്റ്റ്യൻ, കോമത്ത് ഇബ്രാഹിം, കണ്ണൻ വൈദ്യർ, ചന്തുക്കുട്ടി ചെട്ട്യാർ, പുല്ലാട്ട് വക്കൻ, എം. എ. ജോൺ, എം. എ. ദേവസ്യ തുടങ്ങിയവർ. സ്കൂളിന് ആദ്യമായി സ്ഥലം നൽകിയത് ശ്രീ. മണ്ണൂർ മത്തായി അവർകളാണ്. 1959 വരെ ഏകാധ്യാപക സ്കൂളായിരുന്ന ഈ വിദ്യാലയം 1959-ൽ ജോസഫ് മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ ബില്ലിൽ ഉൾപ്പെടുത്തി 5-ാം ക്ലാസ്സ് വരെയുള്ള ഗവൺമെന്റ് സ്കൂളായി മാറി. 1966-67- ൽ UP സ്കൂളാവുകയും കാസർഗോഡ് വിദ്യാഭായാസ ജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികളുള്ള സ്കൂളെന്ന ഖ്യാതി നേടുകയും ചെയ്തു. 1980-ൽ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 2004-05- ൽ ഹയർസെക്കണ്ടറിയും 2005-06- ൽ പ്രീ പ്രൈമറിയും 2015-ൽ ഹൈസ്കൂൂൾ വിഭാഗത്തിൽ എട്ടാം ക്ലാസിൽ ഇംഗ്ലീഷ് മീഡിയവും ആരംഭിച്ചു.2018 ൽ അഞ്ചാം ക്ലാസിൽ ഇംഗ്ളീഷ് മീഡിയം ആരംഭിച്ചു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം