ഗവൺമെന്റ് എൽ .പി .എസ്സ് കടമ്മനിട്ട
ചരിത്ര വഴികളിലൂടെ
പടയണിയുടെ താളവും, കൃഷിയുടെ മേളവും, പ്രകൃതിയുടെ വർണ്ണാഭയും, സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സൗന്ദര്യവും സമന്വയിച്ചിരിക്കുന്ന ഒരു ലളിത സുന്ദര ഗ്രാമമാണ് കടമ്മനിട്ട. ഈ കൊച്ചു ഗ്രാമത്തിൽ അറിവിന്റെ തൂവെളിച്ചം തൂകുവാനായി ഒരു പൊതു വിദ്യാലയം സ്ഥാപിതമായത് 1990- ന്റെ ആദ്യദശകത്തിലാണെന്നാണ് സൂചന. കടമ്മനിട്ടയിൽ 'നിരവത്ത് 'എന്ന സ്ഥലത്താണ് പ്രൈമറി വിദ്യാലയം ആദ്യമായി പ്രവർത്തിച്ചു തുടങ്ങിയത്. ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിന്റെ കാലഘട്ടത്തിലാണ് വിദ്യാലയ പ്രവർത്തനത്തിനുള്ള അനുവാദം ലഭിക്കുന്നത്. ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിനെ മുഖം കാണിക്കുവാൻ അന്ന് അനുവാദമുള്ള ആളായിരുന്നു 'കടമ്മനിട്ടയിലെ കരനാഥൻ' എന്ന് വിശേഷിപ്പിച്ചിരുന്ന ശ്രീ കവുങ്കോട്ട് ഗോവിന്ദക്കുറുപ്പ്. അദ്ദേഹത്തിന്റെയും ഗീവർഗീസ് കത്തനാരുടെയും ശ്രമഫലമായാണ് വിദ്യാലയ ആരംഭത്തിനുള്ള അനുമതി മഹാരാജാവിൽ നിന്ന് ലഭിക്കുന്നത്. അങ്ങനെ ഒന്നു മുതൽ നാലു വരെ ക്ലാസുകൾ ഒരു ഷെഡ്ഡിലാണ് നിരവത്ത് ആരംഭിച്ചത്. അക്കാലത്തെ അധ്യാപകരെ കുറിച്ച് വ്യക്തമായ ധ
ആദ്യകാലത്ത് കുട്ടികളുടെ എണ്ണം കുറവായതിനാൽ എല്ലാ ക്ലാസ്സുകളും ഇപ്പോഴുള്ള കെട്ടിടത്തിൽ തന്നെ നടത്തുവാൻ കഴിഞ്ഞു. എന്നാൽ കുട്ടികളുടെ എണ്ണം കൂടിവന്നപ്പോൾ എൻ.എസ്.എസ് കരയോഗ കെട്ടിടത്തിലേക്കും, സ്കൂൾ കെട്ടിടത്തിന്റെ മുകൾഭാഗത്ത് വേറൊരു ഷെഡിലേക്കും ക്ലാസുകൾ വ്യാപിപ്പിക്കേണ്ടിവന്നു. ഒന്നു മുതൽ ഏഴ് വരെ ക്ലാസ്സുകൾ ഇവിടെത്തന്നെയായിരുന്നു പ്രവർത്തിച്ചിരുന്നത്. സ്കൂൾ മുറ്റത്തെ വാകമരവും, കിണറും സ്കൂൾ ചരിത്രത്തിന്റെ താളുകളിൽ ഇടം പിടിച്ചവയാണ്. 1932 കാലഘട്ടത്തിലെ അധ്യാപകരായിരുന്നു; ശ്രീ മേച്ചേരിൽ പരമേശ്വരൻപിള്ള, ശ്രീ മാധവൻ പിള്ള, ശ്രീ ചെമ്മന്തറ കേശവപിള്ള, ശ്രീ താലാപ്പിൽ രാമൻപിള്ള, ശ്രീ ബേബി അലക്സാണ്ടർ, ശ്രീ മേലേത്തറ, ശ്രീ കുഴീൽ വർഗീസ്, ശ്രീമതി അമ്മുക്കുട്ടി അമ്മ, ശ്രീ ജോസഫ് വയലത്തല, ശ്രീമതി ജാനകിയമ്മ കടമ്മനിട്ട എന്നിവർ.....
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
മികവുകൾ
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|