എസ്. വി. ജി. വി. ഹയർസെക്കണ്ടറി സ്കൂൾ കിടങ്ങന്നൂർ

17:01, 22 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kdas37002svgvhss2020 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


,, ആകസ്മികമായി ലോകത്തിൽ മഹത്‌വ്യക്തികൾ ജന്മമെടുക്കുകയും അവരുടെ പ്രവർത്തനങ്ങൾ സമൂഹത്തിലുടനീളം വലിയ മാറ്റങ്ങളുണ്ടാക്കുകയും ഒരു ജനതതിയെത്തന്നെ പുരോഗമനപാതയിലൂടെ മുന്നോട്ട് നയിക്കുകയും ചെയുന്നു. അത്തരം മഹാരഥന്മാരിൽ ഒരാളായിരുന്നു ഭക്തജനങ്ങൾ 'ഭഗവാൻ' എന്ന് ആദരിച്ചിരുന്ന ശ്രീ വിജയാനന്ദഗുരുദേവൻ. ഗുരു എന്ന വാക്കിന്റെ അർത്ഥം ഇരുട്ടിനെ അകറ്റുന്നവൻ എന്നാണ്. പരമഭട്ടാര വിദ്യാധിരാജ ശ്രീ ചട്ടമ്പിസ്വാമി തിരുവടികളുടെ ശ്രേഷ്‌ഠ ശിഷ്യരിൽ പ്രമുഖനായിരുന്നു ശ്രീ വിജയാനന്ദ ഗുരുദേവൻ. പരമകാരുണികനായ ഭഗവാൻ ശ്രീ വിജയാനന്ദഗുരുദേവന്റെ നാമധേയത്താൽ പരിപാവനമായ ശ്രേഷ്‌ഠ വിദ്യാലയമാണ് ശ്രീ വിജയാനന്ദ ഗുരുകുല വിദ്യാപീഠം. (എസ്. വി. ജി. വി. ഹയർ സെക്കൻ്റെറി സ്‌കൂൾ, കിടങ്ങന്നൂർ) എട്ട് പതിറ്റാണ്ടുകളിലേറെയായി വിജ്ഞാനത്തിൻ്റെ വെളിച്ചം വിതറിക്കൊണ്ട് കിടങ്ങന്നൂർ ദേശത്തിൻ്റെ തിലകക്കുറിയായി വിരാജിക്കുന്ന സരസ്വതീമണ്ഡപമാണ് ഈ ധർമ്മസ്ഥാപനം.

എസ്. വി. ജി. വി. ഹയർസെക്കണ്ടറി സ്കൂൾ കിടങ്ങന്നൂർ
വിലാസം
കിടങ്ങന്നൂർ

നാൽക്കാലിക്കൽ പി.ഒ,
കിടങ്ങന്നൂർ
,
689533
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1942
വിവരങ്ങൾ
ഫോൺ04682967040
ഇമെയിൽsvgvhighschool@rediffmail.com‍
കോഡുകൾ
സ്കൂൾ കോഡ്37002 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി ശൈലജ കെ നായർ
പ്രധാന അദ്ധ്യാപകൻശ്രീമതി മായാലക്ഷ്മി എസ്സ്
അവസാനം തിരുത്തിയത്
22-11-2020Kdas37002svgvhss2020


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി താലൂക്കിൽ കിടങ്ങന്നൂർ വില്ലേജിൽ, കേരളത്തിൻ്റെ വിദ്യാഭ്യാസ രംഗത്ത് നിസ്തുല സേവനം പ്രദാനം ചെയ്തുകൊണ്ട് , ബഹുശതം വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവും ആത്മീയവുമായ വളർച്ചക്ക് നിദാനമായി നിലകൊള്ളുന്ന മഹത്പ്രസ്ഥാനമാണിത്. തിരുവാറന്മുള ക്ഷേത്രത്തിൻ്റെ തെക്കുഭാഗത്തുള്ള ഐക്കരമുക്കിൽനിന്ന് പന്തളം ധർമ്മശാസ്താ ക്ഷേത്രത്തിലേക്കുള്ള തിരുവാഭരണപാതയിലൂടെ ഏതാണ്ട് രണ്ട് കിലോമീറ്ററോളം സഞ്ചരിച്ചാൽ ശ്രീ വിജയാന്ദആശ്രമത്തിന്റെയും ശ്രീ വിജയാനന്ദേശ്വരം ശിവക്ഷേത്രത്തിൻ്റെയും തിരുനടയിലെത്തും. ഈ മഹത് പ്രസ്ഥാനത്തിൻ്റെ ആദ്ധ്യാത്മിക അന്തരീക്ഷത്തിൽ വളർന്ന് പരിലസിക്കുന്നു ഈ വിദ്യാനികേതനം. മനോഹരങ്ങളായ മലനിരകളാലും പുഞ്ച നിലങ്ങളാലും നീരൊഴുക്ക് തോടുകളാലും പതാലുകളാലും സമ്പന്നവും പ്രകൃതിരമണീയവുമായ തനിഗ്രാമപ്രദേശമായിരുന്നു കിടങ്ങന്നൂർ . ഈ പ്രദേശത്ത് കർഷകരും കർഷക തൊഴിലാളികളും ആയിരുന്നു അധിവസിച്ചിരുന്നത്. ഒരു ഗവൺമെൻ്റ് ലോവർ പ്രൈമറി സ്കൂൾ ഒഴികെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നും തന്നെ ഇവിടെ ഉണ്ടായിരുന്നില്ല. പുണ്യനദിയായ പമ്പയുടെ പ്രളയ സമതല മേഖല ആയിരുന്നതിനാൽ പുഞ്ച നിലങ്ങളും പതാലുകളും പുരയിടങ്ങളും വളരെ ഫലഭൂയിഷ്ടങ്ങളായിരുന്നു. അതിനാൽ ഈ പ്രദേശങ്ങളിൽ നെല്ലും തെങ്ങും ,പ്ലാവ്, മാവ് തുടങ്ങിയ മറ്റ് ഫലവൃക്ഷങ്ങളും കാർഷിക വിഭവങ്ങളും ധാരാളമായി ഉൽപാദിപ്പിച്ചിരുന്നു. യാത്രാ സൗകര്യങ്ങൾ തീരെ ഇല്ലായിരുന്നു എങ്കിലും പ്രകൃതി രമണീയമായ ഈ സ്ഥലം ആരെയും ആകർഷിച്ചിരുന്നു. ഇത്തരുണത്തിലാണ് കവിയൂർസ്വാമികൾ രംഗപ്രവേശം ചെയ്ത് ഗുരുദേവനായ ശ്രീവിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ ആശയാഭിലാഷങ്ങൾ നടപ്പിലാക്കുന്നതിനുള്ള അതിപ്രയത്നം തുടങ്ങിയത്. സ്വാമിജി കവിയൂർ ആസ്ഥാനമാക്കി പൗർണ്ണമി സംഘ പ്രവർത്തനത്തിലൂടെ ധർമ്മപ്രചാരണം നടത്തിയിരുന്നകാലത്ത് കിടങ്ങന്നൂർ ഗവൺമെൻ്റ് എൽ. പി സ്‌കൂളിലെ അധ്യാപകനായിരുന്നു കൃഷ്‌ണപിള്ള സാർ, സ്വാമിജിയുടെ അനുയായി ആയിത്തീർന്നു. ചങ്ങനാശ്ശേരി സ്വദേശി ആയിരുന്ന അദ്ദേഹം നാൽക്കാലിക്കൽ മറുകര വീട്ടിൽ ആണ് താമസിച്ച് ജോലി ചെയ്‌തിരുന്നത്‌. സ്വാമിജി, ശിഷ്യനായിരുന്ന കൃഷ്‌ണപിള്ള സാറിനോടൊപ്പം മറുകര വീട്ടിലെത്തുകയും കുടുംബനാഥനായ ശ്രീ മറുകര പരമേശ്വരൻ പിള്ളയുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്‌തു. ഗുരുദേവൻ്റെ ആത്മീയ പ്രഭയിൽ ആകൃഷ്ടനായ മറുകര ശ്രീ പരമേശ്വരൻ പിള്ള തൻ്റെ മാതുലനും കുടുംബ കാരണവരുമായ മറുകര ശ്രീ കേശവൻ പിള്ളയുടെ അനുവാദത്തോടുകൂടി സംസ്‌കൃത സ്‌കൂൾ ആരംഭിക്കുന്നതിനായി 75 സെൻ്റ് ഭൂമി സ്വാമിജിയുടെ പേർക്ക് എഴുതികൊടുക്കുകയും ചെയ്‌തു. അവിടെ ഒരു താൽകാലിക ഷെഡ് നിർമ്മിച്ച് താമസിയാതെ സ്‌കൂൾ ആരംഭിച്ചു. നാട്ടുപ്രമാണിമാരുടെയും സാധാരണ പൗരന്മാരുടെയും സഹായ സഹകരണത്തോടുകൂടി പിന്നീട് അവിടെ സ്‌കൂളിന് ആവശ്യമായ കൂടുതൽ കെട്ടിടങ്ങൾ പണികഴിപ്പിച്ച് അതിനെ മികച്ച ഒരു സംസ്‌കൃത സ്കൂളാക്കി മാറ്റുകയും ചെയ്തു. തൊട്ടുകൂടായ്‌മ, തീണ്ടികൂടായ്‌മ തുടങ്ങിയ ദുരാചാരങ്ങൾ നില നിന്നിരുന്ന അക്കാലത്ത് മുഖ്യസ്‌കൂൾകെട്ടിടത്തിന്റെ തറക്കല്ല് ഒരു ഹരിജൻ കാരണവരെ കൊണ്ടാണ് ഇടുവിച്ചത് എന്ന സംഗതി ശ്രദ്ധേയമാണ് C.E 1938 ലാണ് ഈ സംഭവം. 1942 ൽ മുഖ്യസ്കൂൾ കെട്ടിടം പൂർത്തീകരിക്കുകയും പിന്നീടത് സംസ്കൃത കോളേജായി മാറുകയും ചെയ്‌തു. എന്നാൽ സർക്കാരിന്റെ നയം മാറ്റം മൂലം സ്കൂൾ അടച്ചുപൂട്ടേണ്ടിവന്നു. 1948-49 ൽ അതേ കെട്ടിടത്തിൽ 5 -ക്ലാസ് മുതൽ ആധുനിക രീതിയിലുള്ള സ്കൂൾ ശ്രീ വിജയാനന്ദഗുരുദേവനാൽ സ്ഥാപിതമായി. 1953- ൽ ആദ്യ പത്താം ക്ലാസ് വിദ്യാർത്ഥികൾ പരീക്ഷയെഴുതി. സ്‌കൂൾ സ്ഥാപിക്കുന്നതിന് ശ്രീ മറുകര കൃഷ്ണപിള്ള, പരമേശ്വരൻ പിള്ള, കല്ലുകാലായിൽ ശ്രീ കൃഷ്ണപിള്ള, ആശാൻമലയിൽ ശ്രീ പരമേശ്വരൻ നായർ, ശ്രീ കേശവൻ നായർ തുടങ്ങി പ്രമുഖരായ വ്യക്തികളും, നാട്ടിലുള്ള സാധാരണക്കാരും സ്വാമിജിയുടെ യത്നത്തിൽ നിർലോഭം സഹായം ചെയ്തു. ഈ സ്കൂളിന്റെയും പിന്നിട് സ്‌ഥാപിച്ച ആശ്രമത്തിന്റെയും നിർമ്മാണ പ്രവർത്തനങ്ങളിൽ സ്വാമിജിയുടെ ശിഷ്യനായിരുന്ന കവിയൂർ ശ്രീ കുഞ്ഞികൃഷ്ണപിള്ള (സ്വാമി വിജയാനന്ദ ദാസ്) രാപ്പകൽ സ്വാമിജിക്ക് മുഖ്യ സഹായിയായി വർത്തിച്ചു. ശ്രീ കുഞ്ഞികൃഷ്ണൻ സ്വാമി തൻ്റെ സ്വത്തുക്കൾ മുഴുവനും ആശ്രമത്തിന് സമർപ്പിച്ചു, തുടർന്നുള്ള കാലഘട്ടത്തിൽ പലപ്പോഴായി പലരിൽ നിന്നും സമീപസ്ഥ വസ്തുക്കൾ കൂടി വിലയ്ക്ക്‌ വാങ്ങി . ആശ്രമവും സ്‌കൂളും എല്ലാം ചേർന്ന ഒരു ബൃഹത് സ്ഥാപനമായി സ്വാമിജി അതിനെ വികസിപ്പിച്ചെടുത്തു. 1944 ഫെബ്രുവരി 8 -ാം തീയതി, മഹാകവി ഉള്ളൂർ. എസ് പരമേശ്വരയ്യരുടെ അദ്ധ്യക്ഷതയിൽ ചേർന്ന മഹാ സമ്മേളനത്തിൽവെച്ച്, അന്നത്തെ ദേവസ്വം കമ്മിഷണർ ആശ്രമത്തിന്റെ ഉദ്‌ഘാടന കർമ്മം നിർവ്വഹിച്ചു. ചിറ്റേടത്ത് ശ്രീമതി നാരായണിഅമ്മ, മകൾ ജാനമ്മ, സരസ്വതിഅമ്മ തുടങ്ങിയ പല മഹതികളും തങ്ങളുടെ സർവ്വ കുടുംബ സമ്പാദ്യങ്ങളും ഭഗവാന് കാഴ്ചവെച്ച്, ആശ്രമ അന്തേവാസികളായി മാറി. പിൽകാലത് സ്കൂൾ അദ്ധ്യാപകരായിരുന്ന രാസാമണിഅമ്മയും, ഭാസ്കരൻസാറും ആശ്രമ അന്തേവാസികളായി മാറുകയുണ്ടായി. അതിനു പുറമേ സമീപസ്ഥരും വിദൂരസ്ഥരുമായ അനേകം ഭക്തജനങ്ങൾ തങ്ങളുടെ അധ്വാനവും സമ്പത്തും വിശ്വാസവും പ്രസ്ഥാനത്തിന് മുതൽകൂട്ടാക്കി. പിന്നീട് മഠാധിപതിയായ ശ്രീ വിജയാനന്ദദാസ് തീർത്ഥപാദർ, സ്വാമി വിജയഭാസ്കരാനന്ദ തീർത്ഥപാദർ, കവിയൂർ ശ്രീ. എം. പി. കൃഷ്ണപിള്ള, ബാരിസ്റ്റർ എം. ആർ നാരായണപിള്ള (ആദ്യത്തെ സ്‌കൂൾ മാനേജർ) എറണാകുളം കൃഷ്ണൻനായർ സ്റ്റുഡിയോ ഉടമ ശ്രീ പത്മനാഭൻ നായർ തുടങ്ങിയ മഹാരഥന്മാർ പ്രസ്ഥാനത്തിന്റെ വളർച്ചക്കായി ആജന്മം യത്നിച്ചവരാണ്. 1110- മാണ്ട് വിജയാനന്ദ ധർമോദ്ധാരണ പൗർണ്ണമിസംഘം രൂപംകൊണ്ടു . 1118 - മാണ്ട് ശ്രീ വിജയാനന്ദ ഗുരുദേവൻ കിടങ്ങന്നൂരിൽ സ്ഥിരതാമസമാക്കി. എൻ.എസ് . എസ് പ്രസിഡന്റായിരുന്ന ശ്രീ. എൻ. ഗോവിന്ദമേനോൻ ദിർഘകാലം പൗർണമിസംഘം പ്രസിഡന്റായും പ്രവർത്തിച്ചു. അദേഹത്തിനു ശേഷം എൻ.എസ്സ്. എസ്സ്‌ ജനറൽ സെക്രട്ടറി ആയിരുന്ന ശ്രീ. മക്കപുഴ പി. എസ്സ് വാസുദേവൻ പിള്ള പൗർണമി സംഘം പ്രസിഡന്റായും സ്കൂൾ മാനേജരായും ദീർഘകാലം സേവനം അനുഷ്ഠിച്ചു. സ്കൂൾ ക്ലാർക്ക് ആയിരുന്ന പാണ്ടിയെത്ത് ശ്രീ. പി. ആർ. വിശ്വനാഥൻ നായർ പൗർണമിസംഘത്തിന്റെയും വിദ്യാധിരാജാ ശ്രീ വിജയാനന്ദ ട്രസ്റ്റിന്റെയും സെക്രട്ടറി ആയി ദീർഘകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.ചുനക്കര ശ്രീ.കെ.സി.നായർ സംഘം പ്രസിഡന്റായും പ്രവർത്തിച്ചു. അക്കാലത്ത് ഹൈസ്കൂൾ, ഹയർസെക്കന്ററിസ്കൂളായി ഉയർത്തപ്പെടുകയും (1998) സ്വാശ്രയ ബി.എഡ്. സെന്റർ അനുവദിക്കപ്പെടുകയുംചെയ്തു (2005). ഇക്കാലത്ത് മൂന്ന് നിലകളുള്ള ബൃഹത്തായ കെട്ടിട സമുച്ചയം പണികഴിപ്പിക്കപ്പെട്ടു . വളരെ അധികം പ്രഗൽഭരായ വ്യക്തികൾ നാടെമ്പാടും സ്വാമിജിയുടെ അനുയായികളായി ഉണ്ടായിരുന്നു. ഇവരെല്ലാം തന്നെ ഈ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കും ഉന്നമനത്തിനും വേണ്ടി ത്യാഗമനോഭാവത്തോടുകൂടി പ്രവർത്തിച്ചവരാണ്. ഇവരിൽ ലഭ്യമായവരുടെ പേര് വിവരങ്ങൾ താഴെ ചേർക്കുന്നു. ശ്രീമതി മുണ്ടക്കാലായിൽ പാഞ്ചാലിയമ്മ എന്നറിയപ്പെട്ട ലക്ഷ്മിയമ്മ . ശ്രീമതി കുമ്പഴയമ്മ എന്ന നാരായണിയമ്മ, മകൾ ജാനമ്മ ചങ്ങനാശ്ശേരി മാനാപ്പള്ളിൽ ശ്രീ. നാണുപിള്ള, സഹോദരൻ ശ്രീ. രാഘവൻ പിള്ള കോട്ടയത്ത് ശ്രീ വിജയാനന്ദവിലാസം ചിട്ടിഫണ്ട് നടത്തിയിരുന്ന ശ്രീ. അച്യുത പണിക്കർ, സഹോദരൻ ഹോട്ടൽ വ്യാപാരിയായിരുന്ന ശ്രീ. രഘുവരൻ നായർ. കിളിരൂർ സ്വദേശി ഡോ. കേശവൻ നായർ. കിടങ്ങന്നൂർ കല്ലുകാലാ ശ്രീ കൃഷ്‌ണപിള്ള. മുളയക്കാലാ വീട്ടിൽ ശ്രീ. പപ്പുപിള്ള പാലത്തിട്ട ശ്രീ. വി. ആർ പരമേശ്വരൻ …ബാരിസ്റ്റർ ശ്രീ. എം. ആർ നാരായണ പിള്ള ദീർഘകാലം ആശ്രമത്തിൽ താമസിച്ച് ആശ്രമം വക വിദ്യാലയങ്ങളുടെ കറസ്‌പോണ്ടന്റ് ആയി പ്രവർത്തിച്ചിട്ടുണ്ട് എന്നത് പ്രത്യേകം സ്മരണീയമാണ്. തെക്കൻ തിരുവിതാംകൂർ സ്വദേശികളായ കാട്ടാകട ശ്രീ കൃഷ്‌ണപിള്ള സ്വാമിയാർ മഠം സ്വദേശി വൈദ്യൻ മാധവൻപിള്ള സ്വാമിയാർ മഠം ശ്രീ. ഗോപാലകൃഷ്‌ണ പിള്ള. കോട്ടയം ഭരണങ്ങാനം ശ്രീ വിജയാനന്ദവിഹാറിൽ ശ്രീ നീലകണ്ഠൻ ആചാരി സഹോദരൻ ശ്രീ. നാരായണൻ ആചാരിയും കുടുംബാഗങ്ങളും പൗർണമി സംഘത്തിന്റെ ആദ്യകാല പ്രവർത്തകരും ശ്രീ കവിയൂർസ്വാമികളുടെ അടുത്ത അനുയായികളുമായിരുന്നു. പിന്നീട് ആശ്രമം മഠാധിപതിയായ ശ്രീ. വിജയഭാസ്കരാനന്ദ തീർത്ഥപാദർ (ഭാസ്കരൻ സാർ) വിദ്യാഭ്യാസം പൂർത്തിയായ കാലം മുതൽ ആശ്രമം അന്തേസിയും ആശ്രമം വക സ്‌കൂളിലെ അദ്ധ്യാപകനുമായിരുന്നു. പൗർണ്ണമി സംഘത്തിന്റെ സെക്രട്ടറിയായും വിദ്യാധിരാജാ ശ്രീ. വിജയാനന്ദ ട്രസ്‌റ്റിന്റെ സെക്രട്ടറിയായും പ്രവർത്തിച്ചു വന്ന ശ്രീ.ഭാസ്കരൻ സാറിനെ മഠാധിപതിയായിരുന്ന ശ്രീ.വിജയാനന്ദദാസ് (കുഞ്ഞികൃഷ്ണൻ സ്വാമി) സമാധിയായ ശേഷം മഠാധിപതിയായി ആശ്രമം ട്രസ്റ്റ് ഐക്യകണ്ഠേന തിരഞ്ഞെടുക്കുകയും ശ്രീ.വിജയ ഭാസ്കരാനന്ദ തീർത്ഥപാദർ എന്ന നാമധേയത്തിൽ ആശ്രമ രക്ഷാധികാരി കൂടിയായിരുന്ന സ്വാമി ആതുര ദാസ് മഹാരാജ് യഥാവിധി അഭിഷേകം ചെയ്‌ത്‌ അവരോധിക്കുകയും ചെയ്തിട്ടുള്ളതാകുന്നു. സ്‌കൂൾ ക്ലാർക്കായി നിയമിതനായിരുന്ന പാണ്ടിയത്ത് ശ്രീ. പി. ആർ വിശ്വാനാഥൻ നായർ, ശ്രീ. വിജയ ഭാസ്കരാനന്ദ മഠാധിപതിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം പൗർണ്ണമി സംഘത്തിന്റെയും ശ്രീ. വിജയാനന്ദ ട്രസ്റ്റിന്റെയും സെക്രട്ടറി ആയി അവരോധിക്കപെടുകയും മരണം വരെ ആ തസ്തികയിൽ തുടരുകയും ചെയ്‌തു. സ്വാമി ശ്രീ. വിജയഭാസ്കരാനന്ദ മഠാധിപതിയായും ശ്രീ. ചുനക്കര കെ. സി. നായർ പൗർണ്ണമി സംഘം പ്രസിഡന്റായും. ശ്രീ. വിശ്വനാഥൻ നായർ സെക്രട്ടറി ആയും പ്രവർത്തിച്ചിരുന്ന കാലത്ത് അവർ നടത്തിയ കൂട്ടായ പ്രവർത്തനത്തിന്റെ ഫലം ആണ് ആശ്രമത്തോട് ചേർന്നുള്ള സ്കൂളിൽ 1998 ൽ ഹയർ സെക്കന്ററി ക്ലാസുകൾ തുടങ്ങിയതും 2005-ൽ ബി.എഡ് സെന്റർ അനുവദിപ്പിച്ച് പ്രവർത്തനം തുടങ്ങിയതും, ഇവയുടെ പ്രവർത്തനത്തിനായി മനോഹരവും വിസ്‌തൃതവുമായ മൂന്നു നില കെട്ടിടം സമുച്ചയം പണികഴിപ്പിച്ചതും. ഈ വ്യക്തികളുടെ പ്രവർത്തന ഫലമായും പൗർണ്ണമി സംഘത്തിലെ മറ്റ് അംഗങ്ങളുടെ സഹായ സഹകരണം മൂലവും സ്‌കൂൾ പി. റ്റി. എ.യുടെയും അധ്യാപക അനധ്യാപകരുടെയും സഹായം മൂലവും സംഘടനയ്ക്കും സ്ഥാപനത്തിനും വൻ നേട്ടങ്ങളുണ്ടാകുവാൻ സാധിച്ചിട്ടുള്ളതാകുന്നു. 1938 - ൽ സംസ്‌കൃതം സ്‌കൂൾ പ്രവർത്തനം ആരംഭിച്ചപ്പോൾ ആദ്യ പ്രഥമാദ്ധ്യാപകനായി മഹോപാദ്ധ്യായ പരമേശ്വരൻ നമ്പ്യാതിരി നിയമിതനായി. തുടർന്ന് ശ്രീ ചവറ വാസുപിള്ള സാർ പ്രഥമാദ്ധ്യാപകനായി നിയമിക്കപ്പെട്ടു. മഹോപാദ്ധ്യായ ശ്രീ കീരമത്ത് വാസുദേവൻ നായർ ആശ്രമത്തോട് അനുബന്ധിച്ചു നടത്തിയിരുന്ന സംസ്‌കൃത വിദ്യാലയത്തിന്റെ പ്രധാന അദ്ധ്യാപകനായിരുന്നു. അദ്ദേഹത്തോടൊപ്പം അധ്യാപനത്തിലേർപ്പിട്ടിരുന്ന കുറിയന്നൂർ ശ്രീ ദാമോദരൻ നായരുടെയും ഭാര്യ സരോജിനിയമ്മയുടേയും കിടങ്ങന്നൂർ പന്നിക്കുഴി കമലാക്ഷിയമ്മ ടീച്ചർ, അന്നമ്മ ടീച്ചർ, പരമേശ്വരൻ പോറ്റീ സാർ, മുളേക്കാലാ ശ്രീ ഗോപാലൻനായർ സാറിന്റെയും മറ്റും സേവനം സ്കൂളിന്റെ അഭിവൃദ്ധിക്കും നിലനിൽപ്പിനും ഏറെ പ്രയോജനപ്പെട്ടിട്ടുണ്ട്. ഈ സ്‌കൂൾ 1948- 49 ൽ ആധുനിക സമ്പ്രദായം അനുസരിച്ച് ഇംഗ്ലീഷ് സ്‌കൂളായി പരിണമിച്ചു. പിന്നീട് ഹൈസ്കൂളായും ഉയർത്തപ്പെട്ടു. നിരവധി പ്രഗൽഭരായ അദ്ധ്യാപകരുടെ സേവനം സ്ഥാപനത്തിന്റെ യശസ്സ് ഉയർത്തി. പെരുന്ന സ്വദേശി പി. ഉണ്ണികൃഷ്ണപിള്ള, തിരുവല്ലാ സ്വദേശിയും സ്കൂൾ ഹെഡ്‌മാസ്റ്ററുമായിരുന്ന ശ്രീ കുറുപ്പ് സാർ, തൈനിൽക്കുന്നതിൽ ശ്രീമതി സുഭദ്രാമ്മ, മേപ്പുറത്ത് ശ്രീമതി തങ്കമ്മ, ഇപ്പോൾ മഠാധിപതിയായിരിക്കുന്ന മാതാ ഗുരുപൂർണിമാമയി (രാസമാണിയമ്മ ടീച്ചർ) തുടങ്ങിയ പ്രഗൽഭമതികൾ പ്രത്യേകം സ്മരണീയരാണ്. ആശ്രമ അന്തരീക്ഷത്തിൽ പ്രവർത്തിച്ചുവരുന്ന ഈ സ്കൂളിൽനിന്ന് പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ വിദ്യ അഭ്യസിച്ച് ജീവനോപാധി തേടി ലോകത്തിന്റെ നാനാഭാഗത്തും സേവന തൽപരരായി ജീവിതം നയിച്ചുവരുന്നു. അതുമൂലം കിടങ്ങന്നൂരും സമീപദേശങ്ങളും വൻതോതിൽ അഭിവൃദ്ധിപ്പെടുകയുണ്ടായി. മേൽപറഞ്ഞ വ്യക്തികളെ കൂടാതെ അട്ടപ്പള്ളിൽ ശ്രീ.റ്റി. ആർ. വാസുദേവൻപിള്ള, ശ്രീ.റ്റി. ആർ. ശിവദാസൻനായർ , ശ്രീ.റ്റി. ആർ. മഹേശ്വരൻ നായർ , ശ്രീ.റ്റി. ആർ. രാഘുനാഥൻ നായർ , ശ്രീ.റ്റി. ആർ. രവീന്ദ്രനാഥൻ നായർ , തൈനിൽക്കുന്നതിൽ ശ്രീ. സദാശിവൻ നായർ, ശ്രീ ത്രിലോചനൻ നായർ, ശ്രീ കെ. കെ. ഭാസ്കരപ്പണിക്കർ, ശ്രീ കെ.കെ. ചെല്ലപ്പപണിക്കർ, പാലത്തിട്ട ശ്രീ. ഗോപാലകൃഷ്ണൻ നായർ, മുളക്കാലായിൽ വൈദ്യൻ ശ്രീ. നാരായണൻ നായർ തുടങ്ങിയവരുടെ പ്രവർത്തനങ്ങളും പ്രസ്ഥാനത്തിന്റെ വളർച്ചക്കും നിലനിൽപിനും ഏറെ പ്രയോജനപ്പെട്ടിട്ടുണ്ട് .

     പ്രശസ്‌ത അദ്ധ്യാപകനും വാഗ്മിയുമായിരുന്ന ശ്രീ.പെരുന്ന ഉണ്ണികൃഷ്ണപിള്ള, ശ്രീ കെ. സി. നായരുടെ മരണശേഷം പൗർണ്ണമിസംഘം പ്രസിഡന്റായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കാലശേഷം പൗർണ്ണമിസംഘം  പ്രസിഡന്റായി ശ്രീ. റ്റി. ആർ. രഘുനാഥൻനായരും സെക്രട്ടറിയായി മേപ്പുറത്ത് ശ്രീ. എൻ. ഗോപാലകൃഷ്‌ണൻ നായരും പ്രവർത്തിച്ചുവന്നു. ഇപ്പോൾ പൗർണ്ണമിസംഘം  പ്രസിഡന്റായി വിളയിൽ ശ്രീ. കെ. പി. ചന്ദ്രൻ നായർ പ്രവർത്തിച്ചുവരുന്നു. 

ശ്രീ.കല്ലുകാലാ കൃഷ്ണപിള്ളയുടെ മകൻ ദാമോദരൻ നായർ, ചെറുകോൽ ശ്രീ.കുട്ടപ്പൻപിള്ള, ചന്ദ്രൻപിള്ള, ചെറുകോൽ ഉണ്ണിച്ചിരേത്ത് ശ്രീ നാരായണപിള്ള, സി. എൻ. കൃഷ്ണപിള്ള സാർ, കിടങ്ങന്നൂർ ശ്രീ നാരായണൻനായർ വൈദ്യന്റെ മകൻ ഡോ. മധു, കോന്നി സ്വദേശി അച്യുതൻപിള്ള , ഇരുവള്ളിപ്ര കോണത്ത് ശ്രീ. ഗംഗാധരൻ നായർ, കോന്നി ശ്രീ. നാരായണൻ നായരുടെ മകൻ ബാലൻപിള്ള തുടങ്ങിയവർ ഭഗവാന്റെ സമാധിക്കു മുൻപ് തന്നെ പ്രസ്ഥാനത്തിൽ പ്രവർത്തിച്ചു വന്നവരാണ്. ചെറുകോൽ പനച്ചക്കൽ ശ്രീ.ദാമോദരൻ നായർ ഭഗവാന്റെ ശിഷ്യനും സ്കൂൾ ജീവനക്കാരനും ആശ്രമ അന്തേവാസിയുമായിരുന്നു. ചെറുകോൽ ഉണ്ണിച്ചേരിയേത്ത് കുട്ടപ്പൻ നായരുടെ മകൻ സ്വാമി ശിവാനന്ദ യോഗി ആശ്രമാന്തരീക്ഷത്തിൽ പഠിച്ച് വളർന്ന പണ്ഡിതനും വാഗ്മിയുമാണ്. അദ്ദേഹം ആലത്തൂർ സിദ്ധാശ്രമം മഠാധിപതിയും അതിനുകീഴിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളുടെ മാനേജരുമായി പ്രവർത്തിച്ചുവരുന്നു.ശ്രീരാമകൃഷ്ണമിഷൻ ആശ്രമത്തിന്റെ വിവിധ ശാഖകളിൽ മഠാധിപതിയായി പ്രവർത്തിച്ച ഗോലോകാനന്ദസ്വാമികൾ സംസ്‌കൃത സ്കൂളിലെ ആദ്യകാല വിദ്യാർത്ഥിയാണ്. ബ്രഹ്മചാരിണികളായും ഗൃഹസ്ഥകളായും ശ്രീ വിജയാനന്ദ ധർമോദ്ധാരണ സംഘത്തിൽ പ്രവർത്തിച്ച മഹതികളായ അമ്മമാരുടെ പേരുകളും പ്രാതഃ സ്മരണീയങ്ങളാണ് . കീഴ്ക്കൊഴൂർ പതാലിൽ ഭാർഗ്ഗവിയമ്മ കീഴ്ക്കൊഴൂർ മേപ്പുറത്ത് തങ്കമ്മ കിടങ്ങന്നൂർകല്ലുകാലായിൽസരസ്വതിഅമ്മ, ഭായിയമ്മ ചെറുകോൽ ശ്രീ .കൃഷ്ണപിള്ള സാറിന്റെ മകൾ സുഭദ്രാമ്മ ചെറുകോൽ ഉണ്ണിച്ചിരേത്ത് ഭവാനിയമ്മ അയിരൂർ ചിറ്റേടത്ത്ശ്രീമതിനാരായണിഅമ്മ, മകൾ ജാനമ്മ (മാതാ വിജയപൂർണിമാമയി)ആശ്രമം അന്തേവാസിനി സരോജിനിയമ്മ ശ്രീ രാസാമണിയമ്മ (മാതാ ഗുരുപൂർണിമാമയി)വള്ളംകുളം മുടപ്ലാങ്കൽ സരോജിനിയമ്മ ഇരവിപേരൂർ അട്ടപ്പള്ളിൽ പൊന്നമ്മ, രുഗ്‌മിണിഅമ്മ ഇരുവള്ളിപ്ര കോണത്ത് സരസമണിയമ്മ കിടങ്ങന്നൂർ പാലത്തിട്ട കമലാക്ഷിയമ്മ, അലസാക്ഷിയമ്മ സ്വാമിയാർമഠം സുന്ദരബായിയമ്മ ഇവരെല്ലാം തന്നെ പ്രാർത്ഥന കൊണ്ടും പ്രവർത്തനംകൊണ്ടും ആശ്രമ സമുച്ചയ സംവിധാനങ്ങളെ പുഷ്ടിപ്പെടുത്തിയ മഹതികളാണ്.

               എസ്. വി. ജി. വി. സ്‌കൂൾ (ശ്രീ വിജയാനന്ദ ഗുരുകുല വിദ്യാപീഠം) ആരംഭിച്ചു പ്രവർത്തനം തുടങ്ങിയ 

കാലം മുതൽ ഇന്നുവരെ, പഠിതാക്കളുടെ സർവ്വതോന്മുഖമായ കഴിവുകളെ വളർത്തി വികസിപ്പിച്ച്, അവരെ സമുദായ സ്നേഹികളായ സാമൂഹിക പ്രവർത്തകരായി മാറ്റുന്നതിൽ നിരന്തര ജാഗ്രത പുലർത്തി വരുന്നു. വിദ്യാർത്ഥികളുടെ കലാ കായിക ശേഷികളെയും മാനസിക, ബൗദ്ധിക വളർച്ചയെയും ലക്ഷ്യമിട്ടുകൊണ്ട് ബഹുമുഖ പദ്ധതികൾ തുടർന്നു വരുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

മികവുകൾ

 സമതയും സാമൂഹികനീതിയും ഉറപ്പാക്കുന്നത് കൊണ്ട് തന്നെ ഈ വിദ്യാലയം ഏതു വിദ്യാർത്ഥിക്കും അവരുടെ ലക്ഷ്യപ്രാപ്തിക്കായി എല്ലാ അർത്ഥത്തിലും ഉള്ള വിദ്യാ കേന്ദ്രമായി മാറുന്നു. സമീപപ്രദേശത്തുള്ള വിദ്യാലയങ്ങളെക്കാൾ കുട്ടികളുടെ എണ്ണത്തിൽ
കൈവരിച്ച വർദ്ധനവും ഹയർസെക്കൻഡറി,  എസ്എസ്എൽസി വിജയ ശതമാനത്തിന്റെ വർധനവും ഈ സ്കൂളിന്റെ മികവാണ്. ആറന്മുളയുടെ  പൈതൃകത്തിന് മാറ്റു കൂട്ടുന്ന തരത്തിലുള്ള പരിപാടികളിൽ പഠന സമയത്തിന് ഭംഗം വരാതെ ഭാഗഭാക്കുകളാക്കാനുള്ള 
അവസരം ഇവിടുത്തെ വിദ്യാർഥികൾക്ക് നിരന്തരം ലഭിക്കാറുണ്ട്. ഔപചാരികപരവും അനൗപചാരികപരവുമാ യി സ്കൂളിൽ നടത്തിവരുന്ന പ്രവർത്തനങ്ങൾ എടുത്തുപറയേണ്ട മേന്മകൾ ആണ്. കൂടാതെ സ്കൂളിന് സ്വന്തമായി ഒരു  youtube channel ഉണ്ട്. അതിന്റെ ഔപചാരികമായ ഉദ്ഘാടനം ഔപചാരികമായ ഉദ്ഘാടനം 2018 ൽ പത്തനംതിട്ട MLA ശ്രീമതി വീണ ജോർജ് നിർവഹിച്ചു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്
  • എൻ.സി.സി
  • എൻ എസ് എസ്
  • ലിറ്റിൽ കൈറ്റ്സ്
  • ജൂനിയർ റെഡ്ക്രോസ്
  • സൗഹൃദ ക്ലബ്
  • സീഡ് ക്ലബ്
  • റേഡിയോ ക്ലബ്
  • യൂടൂബ് ചാനൽ
  • ഷോർട്ട് ഫിലിം
  • കരിയർ ഗൈഡൻസ്
  • അസാപ്പ്
  • പെൺമനസ്സ്
  • അമ്മ രുചി
  • ഹോം ഓഫ് ലെറ്റേഴ്സ്
  • ശലഭോദ്യാനം
  • നക്ഷത്ര വനം
  • കദളീ വനം
  • ഔഷധത്തോട്ടം
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജുമെന്റ്

1938 ൽ ഒരു സംസ്കൃത സ്കൂളായി ആരംഭിച്ച ഈ വിദ്യാലയത്തിന്റെ മാനേജർ ബാരിസ്റ്റർ നാരായണ പിള്ള ആയിരുന്നു. 1949 ൽ ഈ വിദ്യാലയത്തിന്റെ സ്ഥാപകനായ ശ്രീ വിജയാനന്ദ ഗുരുദേവൻ ചുമതലയേക്കുകയും 1960 ൽ അദ്ദേഹത്തിന്റെ സമാധി വരെ ഈ പദവിയിൽ തുടരുകയും ചെയ്തു. 1960 - 1995 വരെയുള്ള കാലഘട്ടത്തിൽ ശ്രീ. മക്കപ്പുഴ വാസുദേവൻ പിള്ളയും അദ്ദേഹത്തിന്റെ മരണശേഷം 1995 ൽ സ്വാമി വിജയഭാസ്കരാനന്ദ തീർത്ഥപാദർ മാനേജരും മഠാധിപതിയുമായി സ്ഥാനമേറ്റു .2018 ഓക്ടോബർ 2 വരെ ഈ പദവിൽ തുടരുകയും ചെയ്തു. 2018 ഒക്ടോബർ 2 ൽ സ്വാമി വിജയഭാസ്കരാനന്ദ തീർത്ഥപാദരുടെ സമാധിയെ തുടർന്ന് ശ്രീ സദാശിവൻ നായരുടെ നേതൃത്വത്തിലുള്ള മാനേജ്‌മെന്റ കമ്മിറ്റി നിലവിൽ വന്നു. 2020 സെപ്റ്റംബർ 15 വരെ ഈ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സ്കൂളിന്റെ പ്രവർത്തനങ്ങൾ നടന്നിരുന്നത്. 2020 സെപ്റ്റംബർ 16 ന് മാതാജി ഗുരുപൂർണ്ണിമാമയി മാനേജരും മഠാധിപതിയുമായി ചുമതലയേറ്റു. മാതാജി ഗുരുപൂർണ്ണിമാമിയുടെ നേതൃത്വത്തിലുള്ള 15 അംഗ മാനേജ്മെന്റ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ സ്കൂളിന്റെ പ്രവർത്തനങ്ങൾ മികച്ച രീതിൽ തുടരുന്നു.

പി റ്റി എ & എം പി റ്റി എ

സ്കോളർഷിപ്പുകൾ

ലോക്ക്ഡൗൺ പ്രവർത്തനങ്ങൾ

സ്കൂൾ ബസ്സ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1951-1953 എം.വി.എബ്രഹാം
1953-1979 വി.വി.കുറുപ്പ്
1979-1981 എൻ.ഗോപിനാഥൻ നായർ.
1981-1984 കെ.കെ.രാസാമണിയമ്മ
1984-1988 വിജയമ്മ
1988-1993 പി.എൻ.ഗോപാലകൃഷ്ണൻ നായർ
1993-1996 നരേന്ദ്രൻ നായർ
1996-1998 എം.കെ.രാധാമണിയമ്മ
1998-2020 പീ.ആർ.ശ്യാമളാമ്മ
2020- മായാലക്ഷ്മി എസ്സ്

അധ്യാപകർ

  • മായാലക്ഷ്മി എസ്സ്
  • ബി നിർമ്മല ദേവി
  • ഹരിപ്രിയ ജെ
  • വിജയലക്ഷി എസ്
  • അനില ജി
  • എ വി മാധവൻകു‍‍ഞ്ഞ്
  • ശ്രീലത എസ്
  • സുജ എൻ
  • സൂസൻ മത്തായി
  • സുനിത എൻ എസ്
  • ഗംഗാദേവി ജി പണിക്കർ
  • ര‍‍ഞ്ജു ജി നായർ
  • ചിത്ര ആർ
  • അനിതകുമാരി എസ്
  • ജയപ്രസാദ് ജി
  • സുനിതകുമാരി പി എസ്
  • അമ്പിളി എസ്
  • രാജലക്ഷ്മിയമ്മ
  • അർച്ചന എം
  • സുശീല കെ
  • കെ എസ് ഗിരിജ
  • രാജേഷ്കുമാർ ഡി
  • വിദ്യ വിജയൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ.ആറന്മുള ഹരിഹരപൂത്രൻ
  • അഡ്വ.ശിവദാസൻ നായർ
  • സ്വാമി ഗോലോകാനന്ദതീർത്ഥപാദർ
  • റൈറ്റ് റവ.തോമസ് മാർ തിമോഥെയോസ്
  • ഹരിശങ്കർപണിക്കർ ഐ.എ.എസ്
  • ത്രിലോചനൻ നായർ ഐ.എഫ്.എസ്

സ്കൂൾ ഫോട്ടോസ്

വഴികാട്ടി

{{#multimaps:9.304718,76.6788839| zoom=15}}