അമൃത ഗേൾസ് എച്ച്.എസ്.എസ്, പറക്കോട്/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
==SOCIAL SCIENCE CLUB== 

നിരവധി വർഷങ്ങളായി .വിവിധ പ്രവർത്തനങ്ങൾ സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു. ക്ലബിന്റെ പ്രധാന പ്രവർത്തനങ്ങൾ എല്ലാ വർഷവും തുടക്കത്തിൽ തന്നെ ആസൂത്രണം ചെയ്യാറുണ്ട്. ജൂൺ 5 ന് നടക്കുന്ന പരിസ്ഥിതി ദിനം, ജൂൺ 8ന് നടക്കുന്ന ലോക സമുദ്രദിനം എന്നിവയോട് അനുബന്ധിച്ച് അതിഥി ക്ലാസുകൾ, വൃക്ഷത്തൈ വിതരണം, പോസ്റ്റർ നിർമാണം, ചിത്രരചന, വീഡിയോ പ്രദർശനം എന്നിവ നടത്തി വരുന്നു.ആഗസ്റ്റ് 6 ഹിരോഷിമാ ദിനം, ആഗസ്റ്റ് 9 നാഗസാക്കി ദിനം ഇവയോട് അനുബന്ധിച്ച് online ഉപന്യാസ രചന, പോസ്റ്റർ നിർമാണം എന്നിവ നടത്തി.മുൻവർഷം ഹിരോഷിമാ ദിനത്തോട് അനുബന്ധിച്ച് അടൂർ സബ് ജില്ലയിൽ നടത്തിയ പതിപ്പ് നിർമാണത്തിൽ സാലിമാ ഷാജി ഒന്നാം സ്ഥാനം നേടി.ആഗസ്റ്റ് 15 എല്ലാ വർഷവും വിപുലമായി ആചരിക്കാറുണ്ട്. ഈ വർഷം online ക്വിസ്, പ്രസംഗം ,ചിത്രരചന എന്നിവ നടത്തി. ഓസോൺ ദിനാചരണത്തോട് അനുബന്ധിച്ച്‌ സയൻസ് ക്ലബുമായി ചേർന്ന് അതിഥി ക്ലാസ്, പോസ്റ്റർ നിർമാണം എന്നിവ നടത്തി. ഗാന്ധിജയന്തി ദിനത്തിൽ കഴിഞ്ഞ വർഷങ്ങളിൽ കുട്ടികൾ അവതരിപ്പിച്ചSKit, നാടകം എന്നിവ ഉണ്ടായിരുന്നു. ഈ വർഷം online ആയി ക്വിസ് മത്സരം നടത്തി. ഒക്ടോബർ 24 UN ദിനത്തിൽ വീഡിയോ പ്രദർശനം നടത്തി.UNസെക്രട്ടറി ജനറൽമാരുടെ പേര് വിവരം ശേഖരിക്കാനും പ്രവർത്തനം നൽകി.നവംബർ 1 പെയിന്റിംഗ് മത്സരം, കവിതാ ആലാപനം എന്നിവ online ആയി നടത്തി.നവംബർ 14 ശിശുദിനത്തിൽ online പ്രസംഗ മത്സരം നടത്തി വിജയികളെ യോഗത്തിന്റെ പ്രധാന ചുമതലകൾ നൽകി ഗൂഗിൾ മീറ്റിംഗ് നടത്തി.അടൂർ ബി.പി.സി .ശ്രീകുമാർ സാർ ശിശുദിന സന്ദേശം നൽകി. മുൻ വർഷം ശിശുദിനത്തോട് അനുബന്ധിച്ച് വായനാ മത്സരത്തിൽസംസ്ഥാന തലത്തിൽ സമ്മാനം ലഭിച്ച ജയലക്ഷമിക്ക് ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ വാർത്ത വായിക്കാൻ അവസരം ലഭിച്ചത് സ്കൂളിന് കിട്ടിയ വലിയ അംഗീകാരമായിരുന്

ഭരണഘടനാ ദിനത്തോട് അനുബന്ധിച്ച് കുട്ടികൾ തയാറാക്കിയ ഭരണഘടനാപതിപ്പ് സ്കൂളിന്റെ ഒരു മികവായി എടുത്തു പറയേണ്ടതാണ്.കൂടാതെ സാമൂഹ്യ ശാസ്ത്രമേളയിൽ ഈ സ്കൂളിൽ നിന്നും കുട്ടികൾ ജില്ലാ - സംസ്ഥാന തലത്തിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടാറുണ്ട്. 2018-19 സ്കൂൾ വർഷം സോഷ്യൽ സയൻസ് ക്ലബിലെ അംഗങ്ങൾ നിയമസഭ സന്ദർശിച്ചതും വിദ്യാഭ്യാസ മന്ത്രിയുമായി അഭിമുഖം നടത്തിയതും സ്കൂളിന്റെ മറ്റൊരു മികവായി ഉയർത്തി കാട്ടാവുന്നതാണ്.