യു .പി .എസ്സ് .ഓതറ
യു .പി .എസ്സ് .ഓതറ | |
---|---|
വിലാസം | |
ഓതറ വെസ്റ്റ് യു.പി.സ്കൂൾ ,ഓതറ വെസ്റ്റ് , 689551 | |
സ്ഥാപിതം | 1936 |
വിവരങ്ങൾ | |
ഫോൺ | 9847759197 |
ഇമെയിൽ | upsothera@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37344 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാഭ്യാസം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Regi George Amayil |
അവസാനം തിരുത്തിയത് | |
30-10-2020 | 37344 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്
ചരിത്രം
കുറ്റൂർ പഞ്ചായത്തിൽ ആറാം വാർഡിലാണ് യുപി സ്കൂൾ സ്ഥിതിചെയ്യുന്നത്. 1936ലാണ് ഈ സ്കൂൾ സ്ഥാപിതമായത് .ആ കാലഘട്ടത്തിൽ ഓതറയിലും സമീപപ്രദേശങ്ങളിലും ഉള്ള വിദ്യാർത്ഥികൾ എൽ പി പഠനത്തിനുശേഷം യുപി പഠനത്തിനായി കല്ലിശ്ശേരി വള്ളംകുളം എന്നീ സ്ഥലങ്ങളിൽ പോകേണ്ട അവസ്ഥയായിരുന്നു. ആ സമയത്ത് തോട്ടത്തിൽ പി സി ചാക്കോയുടെ നേതൃത്വത്തിൽ കുറെയധികം അഭ്യുദയകാംക്ഷികളുടെ ശ്രമഫലമായി സ്കൂൾ സ്ഥാപിതമായി.സ്കൂളിന് ആവശ്യമായ സ്ഥലം അദ്ദേഹം സ്വമനസ്സാലെ വിട്ടുനൽകി. ധാരാളം കുരുന്നുകൾക്ക് അക്ഷരവെളിച്ചം നൽകിയ ഈ വിദ്യാലയം പിന്നീട് മാർ സേവേറിയോസ് തിരുമേനിയുടെ കാലത്ത് മലങ്കര കത്തോലിക്കാ സഭ ഏറ്റെടുത്തു. ഇന്ന് തിരുവല്ല അതിരൂപത കോർപറേറ്റ് സ്ഥാപനമായി പ്രവർത്തിക്കുന്നു. മുൻകാല വിലയിരുത്തൽ
കഴിഞ്ഞ 84 വർഷമായി ഓതറയുടെ പ്രദേശത്ത് അക്ഷരവെളിച്ചം പകർന്നു നൽകാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. സാമൂഹ്യ-രാഷ്ട്രീയ മേഖലയിലെ പല പ്രമുഖരും ഈ സ്കൂളിൻ്റെ സംഭാവനയാണ് എന്നതിൽ അഭിമാനിക്കുന്നു.കേരളത്തിൻ്റെ മാത്രമല്ല ഭാരതത്തിൻ്റെ തന്നെ അഭിമാനപാത്രമായ ഇന്ത്യൻ ഗോളി ശ്രീ കെ റ്റി ചാക്കോ ഈ സ്കൂളിലെ പൂർവ്വ വിദ്യാർഥിയാണ്. ഡോക്ടർ, വക്കീൽ, സന്യാസിനി, അധ്യാപകർ എന്നീ മേഖലകളിലെല്ലാം ഈ സ്കൂളിലെ പൂർവ വിദ്യാർഥികൾ സേവനമനുഷ്ഠിച്ചു വരുന്നു എന്നത് അഭിമാനത്തിന് വക നൽകുന്നു. എന്നാൽ ഇംഗ്ലീഷ് ഭാഷയോടുള്ള അമിത ആവേശവും അൺ - എയ്ഡഡ് സ്കൂളുകളുടെ വർധനവും ഇന്ന് വിദ്യാലയത്തിൽ കുട്ടികൾ കുറയാൻ കാരണമായി.
ഭൗതികസൗകര്യങ്ങൾ
5 മുതൽ 7 വരെ ക്ലാസിലെ കുട്ടികളുടെ പഠനത്തിനായി ക്ലാസ് മുറികൾ ,സയൻസ് ലാബ് ,ലൈബ്രറി ,ലാപ്ടോപ്പുകൾ ,പ്രൊജക്ടർ ,ശുചിമുറികൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട് . കുട്ടികൾക്ക് ആവശ്യത്തിനുള്ള ബെഞ്ചും ഡെസ്കും ,ഓരോ ക്ലാസ് മുറികളിലും ഫാനും ലൈറ്റും മേശയും സജ്ജീകരിച്ചിട്ടുണ്ട് പാചകപ്പുരയും ഭക്ഷണം വിളമ്പുന്നതിനായി പ്രത്യേകം മുറിയും ഉണ്ട് . 1.25 ഏക്കറിൽ സ്ഥിതിചെയ്യുന്ന സ്കൂളിന് വിശാലമായ ഒരു കളിസ്ഥലവും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ഭാഷാ ക്ലബ്ബ് - സയൻസ് ക്ലബ്ബ് - സോഷ്യൽ ക്ലബ്ബ് - നെയിച്ചർ ക്ലബ്ബ് - ഗണിത ക്ലബ്ബ് - കലാ-കായിക ക്ലബ്ബ്
- എയ്റോബിക്സ്
സ്കൂൾ ഫോട്ടോ
-
Gandhi Jayanti
-
Gandhi Jayanti
-
Gandhi Jayanti
-
ഓണാഘോഷം
-
ഓണാഘോഷം
-
പോസ്റ്റർ
വഴികാട്ടി
{{#multimaps: 9.358626,76.6139544 | width=800px|zoom=16 }}