ഈസ്റ്റ് കതിരൂർ യു പി സ്കൂൾ/അക്ഷരവൃക്ഷം/ അമ്മക്കത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
20:30, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് കതിരൂർ ഈസ്റ്റ് യു പി എസ്/അക്ഷരവൃക്ഷം/ അമ്മക്കത്ത് എന്ന താൾ ഈസ്റ്റ് കതിരൂർ യു പി സ്കൂൾ/അക്ഷരവൃക്ഷം/ അമ്മക്കത്ത് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മക്കത്ത്

കുഞ്ഞുങ്ങളെ....

ലോകത്തിന്റെ ഒരു കോണിൽ നിന്നും പുറപ്പെട്ട് എല്ലായിടത്തും പടർന്നു പിടിച്ചിരിക്കുന്നു ഒരു മഹാവിപത്ത്. അഹങ്കാരത്തോടെ, ആവേശത്തോടെ ഒന്നിലും കൂസാതെ നടന്ന മനുഷ്യർ ഇന്ന് നാലു ചുമരുകൾക്കുള്ളിൽ ഒതുങ്ങി കൂടിയിരിക്കുന്നു മരണത്തെ ഭയന്ന്. എന്നലും ചിലർ മരണത്തെ പോലും ഭയക്കാതെ, വിലകല്പിക്കാതെ മറ്റുള്ളവരെകൂടി മരണത്തിലേക്ക് തള്ളിയിടാൻ ഒരുങ്ങി പുറപ്പെട്ടിരിക്കുന്നു തോന്നിയപോലെ. പൂമ്പാറ്റകളെ കാണാതെ, പൂക്കളുടെ സുഗന്ധം ആസ്വദിക്കാനാവാതെ കുഞ്ഞുങ്ങൾ ഇത് വരെ അനുഭവിക്കാത്ത ഒരു അവസ്ഥയിലേക് തള്ളപ്പെട്ടിക്കുന്നു. വയലുകൾ മാടിവിളിച്ചിട്ടും, കുന്നിൻചെരിവുകൾ കൂക്കി വിളിച്ചിട്ടും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ. മുതിർന്നവർ ചെയ്യുന്ന പ്രവൃത്തിക്ക് ദൈവം ശിക്ഷകൊടുക്കുമ്പോൾ ഒന്നുമറിയാത്ത കുഞ്ഞുങ്ങളും കൂടി ഇതൊക്കെ അനുഭവിക്കേണ്ടി വരുന്നു. ഊഞ്ഞാലിലിടാനും, പാടത്ത് കളിക്കാനും തോട്ടിൽ കുത്തിമറിയാനും, വെള്ളാരം കല്ലുകൾ തേടിപ്പോകാനും നിങ്ങൾക് കഴിയണമെങ്കിൽ നിങ്ങളിലൂടെ മാത്രമേ കഴിയു. നന്മ ചെയ്യുന്ന മക്കളായി നല്ല കുഞ്ഞുങ്ങളായി നിങ്ങളെല്ലാവരും വളരണം നല്ലൊരു നാളെക്കായി 🕊️

ആര്യനന്ദ. പി. എം
4 A കതിരൂർ ഈസ്റ്റ് യു പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - ലേഖനം