ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്സ്.എസ്സ്. മുതലമട/ഇ-വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

'ഇ-വിദ്യാരംഗം'

വിദ്യാരംഗം കലാസാഹിത്യവേദി


-1996 മുതല്‍ പ്രവര്‍ത്തിച്ചുവരുന്നു.
-2009 വര്‍ഷത്തില്‍ ശ്രദ്ധേയമായപ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവച്ചു
-കൈശോരം എന്ന കൈയെഴുത്തുമാസികയും ,നവതിക എന്ന പത്രവും പുറത്തിറക്കി. 2010
-വായനദിനം 'ഖസാക്കിന്റെ ഇതിഹാസം 'വായിച്ചുകൊണ്ട് ഉല്‍ഘാടനം നടത്തി.
-ബഷീര്‍ ദിനത്തില്‍ 'ബഷീര്‍ സാഹിത്യവും പരിസ്ഥിതിദര്‍ശനവും'എന്നവിഷയത്തെ അടിസ്ഥാനമാക്കിചിത്രപ്രദര്‍ശനം നടത്തി.
-സെപ്റ്റംബര്‍ 16,17,18 തീയതികളിലായി വിവിധ മല്‍സരങ്ങള്‍ നടത്തി.
-സെപ്റ്റം-30 ന് വിജയികള്‍ക്ക് പുസ്തകം സമ്മാനമായി നല്‍കി.ഒ.എന്‍.വി.കുറുപ്പിന്റെ സാഹിത്യജീവിതത്തിലൂടെ ഒരെത്തിനോട്ടം അസംബ്ലിയില്‍ വച്ച് നടത്തി.


സാന്ത്വനിപ്പിക്കാനാരുണ്ട്


ഭൂമിമാതാവെ നിന്‍ വയറ്റില്‍
പിറന്നിതാ ഞങ്ങള്‍;
ആശങ്കയോടെ എവിടെ ജീവിക്കും?
എവിടെ മരിക്കും?
ഇത്തിരി മണ്ണില്ല പാരില്‍
ചൂടേറ്റു വാടിക്കിടക്കുന്നു കൊമ്പുകള്‍
അമ്മേ നിന്‍ തുളച്ച മാറില്‍!
എവിടെ തിരയും ഒരു തുള്ളി ദാഹജലം
എന്തൊരപരാധിയാണീ മനുഷ്യന്‍
ഒരു കൊച്ചു വനമില്ല അരുവികളുമില്ല
എല്ലാം മായുന്നു, നശിക്കുന്നു
ഇതിന്റെയവസാനമെന്ത്?
ആരുണ്ട് രക്ഷിക്കാന്‍? ആരുണ്ട് സാന്ത്വനിപ്പിക്കാന്‍?
പക്ഷിമ്രുഗാദികള്‍ അമ്മയുടെ മക്കള്‍,
അവരെയും നശിപ്പിച്ചു ,
ഒടുവില്‍ തന്നെത്ത്ന്നെയും നശിപ്പിക്കും
പ്രാണവായുവും അന്ത്യശ്വാസം വലിച്ചുതുടങ്ങീ
നെല്‍ക്കതിരിന്റെ , പുതുമണ്ണിന്റെ ഗന്ധം
പരക്കുന്നു വാനില്‍,പക്ഷെ എവിടേയോ പോയ്മറഞ്ഞൂ
പുനര്‍ജ്ജനിക്കാന്‍ ഒരുപിടി മണ്ണില്ല.
വേഗമാപ്പുഴകളെ കാക്കുവിന്‍
വേഗമാ മാമരങ്ങളെ കാക്കുവിന്‍
അമ്മയെ രക്ഷിക്കുവിന്‍
വരാന്‍ പോകുന്ന മക്കള്‍ക്കുവേണ്ടി.
ഗായത്രി.ഡി. 9ഇ


"catogary:ഇ-വിദ്യാരംഗം"