ജി.എച്ച്.എസ്സ്.എസ്സ്. മുതലമട/ഇ-വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

'ഇ-വിദ്യാരംഗം'

വിദ്യാരംഗം കലാസാഹിത്യവേദി


-1996 മുതൽ പ്രവർത്തിച്ചുവരുന്നു.
-2009 വർഷത്തിൽ ശ്രദ്ധേയമായപ്രവർത്തനങ്ങൾ കാഴ്ച്ചവച്ചു
-കൈശോരം എന്ന കൈയെഴുത്തുമാസികയും ,നവതിക എന്ന പത്രവും പുറത്തിറക്കി. 2010
-വായനദിനം 'ഖസാക്കിന്റെ ഇതിഹാസം 'വായിച്ചുകൊണ്ട് ഉൽഘാടനം നടത്തി.
-ബഷീർ ദിനത്തിൽ 'ബഷീർ സാഹിത്യവും പരിസ്ഥിതിദർശനവും'എന്നവിഷയത്തെ അടിസ്ഥാനമാക്കിചിത്രപ്രദർശനം നടത്തി.
-സെപ്റ്റംബർ 16,17,18 തീയതികളിലായി വിവിധ മൽസരങ്ങൾ നടത്തി.
-സെപ്റ്റം-30 ന് വിജയികൾക്ക് പുസ്തകം സമ്മാനമായി നൽകി.ഒ.എൻ.വി.കുറുപ്പിന്റെ സാഹിത്യജീവിതത്തിലൂടെ ഒരെത്തിനോട്ടം അസംബ്ലിയിൽ വച്ച് നടത്തി.


സാന്ത്വനിപ്പിക്കാനാരുണ്ട്


ഭൂമിമാതാവെ നിൻ വയറ്റിൽ
പിറന്നിതാ ഞങ്ങൾ;
ആശങ്കയോടെ എവിടെ ജീവിക്കും?
എവിടെ മരിക്കും?
ഇത്തിരി മണ്ണില്ല പാരിൽ
ചൂടേറ്റു വാടിക്കിടക്കുന്നു കൊമ്പുകൾ
അമ്മേ നിൻ തുളച്ച മാറിൽ!
എവിടെ തിരയും ഒരു തുള്ളി ദാഹജലം
എന്തൊരപരാധിയാണീ മനുഷ്യൻ
ഒരു കൊച്ചു വനമില്ല അരുവികളുമില്ല
എല്ലാം മായുന്നു, നശിക്കുന്നു
ഇതിന്റെയവസാനമെന്ത്?
ആരുണ്ട് രക്ഷിക്കാൻ? ആരുണ്ട് സാന്ത്വനിപ്പിക്കാൻ?
പക്ഷിമ്രുഗാദികൾ അമ്മയുടെ മക്കൾ,
അവരെയും നശിപ്പിച്ചു ,
ഒടുവിൽ തന്നെത്ത്ന്നെയും നശിപ്പിക്കും
പ്രാണവായുവും അന്ത്യശ്വാസം വലിച്ചുതുടങ്ങീ
നെൽക്കതിരിന്റെ , പുതുമണ്ണിന്റെ ഗന്ധം
പരക്കുന്നു വാനിൽ,പക്ഷെ എവിടേയോ പോയ്മറഞ്ഞൂ
പുനർജ്ജനിക്കാൻ ഒരുപിടി മണ്ണില്ല.
വേഗമാപ്പുഴകളെ കാക്കുവിൻ
വേഗമാ മാമരങ്ങളെ കാക്കുവിൻ
അമ്മയെ രക്ഷിക്കുവിൻ
വരാൻ പോകുന്ന മക്കൾക്കുവേണ്ടി.
ഗായത്രി.ഡി. 9ഇ


"catogary:ഇ-വിദ്യാരംഗം"