എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/സ്കൂൾ പ്രവർത്തനങ്ങൾ
2010- 2011 അധ്യയനവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍'
.
- നിലവാരമുള്ള വ്യത്യസ്ത പരിപാടികളിലൂടെ 'ഇംഗ്ളീഷ് ഡെ' ആഘോഷിച്ചു.
- ജ്ഞാനപീഠജേതാവ് ഒ.എന്‍.വി. ക്ക് സ്കൂളിലെ മുഴുവന്‍ കുട്ടികളും ആശംസാകാര്‍ഡുകള്‍ അയച്ചു. ചലച്ചിത്രോത്സവം സംഘടിപ്പിച്ചു.
- പത്രവായന മത്സരം നടത്തി. മൂന്ന് പഠനയാത്രകള്‍ നടത്തി.
- ശാസ്ത്രപഥത്തെ അടിസ്ഥാനമാക്കി ക്വിസ് മത്സരം നടത്തി. പരിസരപഠനയാത്ര
സംഘടിപ്പിച്ചു. മൈസൂര്‍ -ബാംഗ്ളൂര്‍ മൂന്നു ദിവസം നീണ്ടുനിന്ന പഠനയാത്ര നടത്തി.
- ഗണിത ഡിക്ഷണറി, ക്വസ്റ്റ്യന്‍ ബാങ്ക് ഇവ തയ്യാറാക്കുന്നു.
ഗണിതത്തിലെ ഓരോ അധ്യായത്തിലെയും പുതിയ ആശയങ്ങള്‍ എഴുതിച്ചേര്‍ത്ത് ഒരു പുസ്തകമാക്കുന്നു. തുടര്‍വര്‍ഷങ്ങളിലും ഉപയോഗിക്കുന്നു.
- ICT സാധ്യത ഉപയോഗിച്ച് കുട്ടികള്‍ക്ക് മലയാളം ഡി.റ്റി. പിയില്‍ പ്രാവീണ്യം ലഭിക്കുന്നതിനുവേണ്ടി 10, 9 ക്ളാസിലെ രണ്ടു യൂണിറ്റുകളുടെ പഠനപ്രവര്‍ത്തനം എന്ന നിലയില്‍ ഒരു കവിതാ സമാഹാരവും നര്‍മ്മലേഖന പതിപ്പും പ്രിന്റു ചെയ്ത് തയ്യാറാക്കി.
- 7-ാം ക്ളാസിലെ II യൂണിറ്റിന്റെ പഠനപ്രവര്‍ത്തനത്തോടനുബന്ധിച്ച് ഒരു ഇംഗ്ളീഷ് ഡ്രാമയും
ഡിബേറ്റും ജനറല്‍ പി. റ്റി. എയില്‍ കുട്ടികള്‍ അവതരിപ്പിച്ചു.
- ജനാധിപത്യ തെരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് കൂടുതല്‍ ബോധ്യം ലഭിക്കുന്നതിന് പാര്‍ലമെന്റ്
തെരഞ്ഞെടുപ്പിന്റെ അതേ രീതിയില്‍ സ് കൂള്‍ ഇലക്ഷന്‍ നടത്തി.