എൽ പി സ്കൂൾ മുകുന്ദവിലാസം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ കണ്ടല്ലൂർ വില്ലേജിൽ കണ്ടല്ലൂർ പഞ്ചായത്തിൽ പതിനാലാം വാർഡിൽ കണ്ടല്ലൂർ വടക്കും മുറിയിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് മുകുന്ദ വിലാസം എൽ പി സ്കൂൾ. സ്കൂളിനെ പ്രാദേശികമായി അറിയപ്പെടുന്നത് ഓണമ്പള്ളിൽ സ്കൂൾ എന്നാണ്................................
എൽ പി സ്കൂൾ മുകുന്ദവിലാസം | |
---|---|
വിലാസം | |
കണ്ടല്ലൂർ വടക്ക് കണ്ടല്ലൂർ വടക്ക് , പാട്ടോളി മാർക്കറ്റ് പി. ഒ പി.ഒ. , 690531 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 0479 2430118 |
ഇമെയിൽ | mukundavilasamlps2015@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36438 (സമേതം) |
യുഡൈസ് കോഡ് | 32110600403 |
വിക്കിഡാറ്റ | Q87479362 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കായംകുളം |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | കണ്ടല്ലൂർ പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 22 |
പെൺകുട്ടികൾ | 46 |
ആകെ വിദ്യാർത്ഥികൾ | 68 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശശികല എൽ |
പി.ടി.എ. പ്രസിഡണ്ട് | ജെ മനോജ് |
എം.പി.ടി.എ. പ്രസിഡണ്ട് | അജിത |
അവസാനം തിരുത്തിയത് | |
25-01-2022 | 36438sw |
ചരിത്രം
ഒരു നൂറ്റാണ്ടിനു മുമ്പ് കണ്ടല്ലൂർ എന്ന കൊച്ചു ഗ്രാമം, വിദ്യാഭ്യാസപരമായും സാമൂഹിക സാംസ്കാരിക സാമ്പത്തിക നിലകളിലും വളരെ പിന്നാക്ക അവസ്ഥയിലായിരുന്നു. മഹാഭൂരിപക്ഷവും കയർ കാർഷിക തൊഴിലാളികളായിരുന്നു. ഗ്രാമവാസികൾക്ക് സ്കൂൾ വിദ്യാഭ്യാസത്തിന് ദൂരസ്ഥലങ്ങളിൽ പോകേണ്ട സ്ഥിതി ആയതിനാൽ ഭൂരിഭാഗം ആൾക്കാർക്കും വിദ്യാഭ്യാസം നേടാൻ കഴിയാത്ത സാഹചര്യം നിലനിന്നിരുന്നു. നാളെയുടെ പുരോഗതിക്ക് വിദ്യാഭ്യാസമുള്ള ഒരു തലമുറ വളർന്നു വരണം എന്നുള്ള ദീർഘമായ വീക്ഷണത്തോടെ കൂടി പുതിയവിള പടിപ്പുര വാതിൽക്കൽ ശ്രീ. കണക്കുരാമൻ പിള്ള സ്ഥാപിച്ച വിദ്യാലയമാണ് മുകുന്ദ വിലാസം എൽ പി സ്കൂൾ.
1920-ൽ ഒന്നാം ക്ലാസ്സും തുടർന്ന് 1924 നാലാം ക്ലാസും 1938 ൽ അഞ്ചാം ക്ലാസും ആരംഭിച്ചുവെങ്കിലും 1962 അഞ്ചാം ക്ലാസ് നിർത്തുകയും ചെയ്തു. തുടക്കത്തിൽ സ്കൂൾ കെട്ടിടങ്ങൾ ഓലമേഞ്ഞ ആയിരുന്നു. 1967ൽ ഓല മാറ്റി ഓട് മേച്ചിൽ ആക്കി. 1991 പഴയ കെട്ടിടം പൊളിച്ചുമാറ്റി സെമി പെർമനന്റ് കെട്ടിടം ആക്കി. 37 സെന്റ് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. 2008 2009 സുനാമി ഫണ്ട് ഉപയോഗിച്ച കെട്ടിടവും ഇപ്പോൾ സ്കൂളിൽ ഉണ്ട്. സ്കൂൾ സ്ഥാപിതമായ കാലത്ത് ശ്രീ രാമൻ പിള്ള ഹെഡ്മാസ്റ്ററായിരുന്നു. ഉച്ചക്കഞ്ഞി തുടങ്ങിയ നാൾ മുതൽ സ്കൂളിൽ പിടിഎ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിരുന്നു. വെട്ടു തറയിൽ ശ്രീ കരുണാകരൻ ആദ്യത്തെ പിടിഎ പ്രസിഡണ്ട് ആയിരുന്നു.
ഇപ്പോഴത്തെ താൽക്കാലിക സ്കൂൾ മാനേജർ ശ്രീമതി എസ് ഉഷ കുമാരി, പ്രധാന അധ്യാപിക ശ്രീമതി എൽ ശശികല, പി ടി എ പ്രസിഡണ്ട് ശ്രീ മനോജ് എന്നിവരാണ്. പ്രധാനാധ്യാപിക ഉൾപ്പെടെ നാല് അധ്യാപകർ ഇപ്പോൾ സേവനമനുഷ്ഠിച്ചു വരുന്നു. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ 88 കുട്ടികൾ ഈ സ്കൂളിൽ അധ്യയനം നടത്തുന്നു
ഭൗതികസൗകര്യങ്ങൾ
ഓഫീസ് മുറിയും ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ് മുറിയും ഉൾപ്പെടെ 2 കെട്ടിടങ്ങളിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ 5 ക്ലാസ് മുറികളിൽ ആയി പ്രവർത്തിക്കുന്നു കൂടാതെ ഓഫീസ് മുറിയും സ്മാർട്ട് ക്ലാസ് റൂം ഉണ്ട്. ക്ലാസ്മുറികളിൽ ഫാൻ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. സ്മാർട്ട് ക്ലാസ് മുറിയിൽ 3 കമ്പ്യൂട്ടർ 3 പ്രൊജക്ടർ 4 ലാപ്ടോപ്പ് എന്നിവയുടെ സഹായത്തോടെ പഠന പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഇതിനോടൊപ്പം കുട്ടികളുടെ വായനാശീലം പരിപോഷിപ്പിക്കാൻ ആയി സ്കൂളിൽ നല്ലൊരു ലൈബ്രറി സജ്ജീകരിച്ചിട്ടുണ്ട്. ആൺകുട്ടികൾക്ക് 4 യൂറിനൽസ് പെൺകുട്ടികൾക്ക് 8 ടോയിലെറ്റിൽ സൗകര്യങ്ങളും ഉണ്ട്. ടോയ്‌ലറ്റുകളിൽ ജലലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. ശുദ്ധമായ ജല ലഭ്യതയ്ക്കായി കിണർ ഉപയോഗിക്കുന്നു. കുട്ടികൾക്ക് ഉച്ച ഭക്ഷണം പാചകം ചെയ്യാൻ പാചകപ്പുര ഉറപ്പാക്കിയിട്ടുണ്ട്. വിദ്യാലയത്തിൽ കുട്ടികൾക്ക് കളിസ്ഥലവും ജൈവവൈവിധ്യ ഉദ്യാനവും ഉണ്ട്. കുട്ടികളുടെ സുരക്ഷയ്ക്കായി ചുറ്റുമതിലും ഗേറ്റും സ്കൂൾ കവാടവും നിർമിച്ചിട്ടുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
പഠനത്തോടൊപ്പം പാഠ്യേതരപ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്നതിനുവേണ്ടി ആഴ്ചയിൽ രണ്ടു ദിവസം യോഗ ക്ലാസ് നടത്തി വരുന്നു. എല്ലാ വെള്ളിയാഴ്ചയും 3 മണി മുതൽ 4 മണി വരെ അധ്യാപകരുടെ നേതൃത്വത്തിൽ പ്രവൃത്തിപരിചയ ക്ലാസുകൾ നൽകുന്നു. കൂടാതെ ശാസ്ത്ര ഗണിത ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾചുമതലയുള്ള അധ്യാപകരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു. ശാസ്ത്ര ക്ലബ്ബുകളിൽ ലഘു പരീക്ഷണങ്ങളും പ്രോജക്ടുകൾ നടത്തുന്നു. ഗണിത ക്ലബ്ബുകളിൽ ഉല്ലാസഗണിതം ഗണിതവിജയം എന്നിവയുടെ പ്രവർത്തനങ്ങൾ നടന്നുവരുന്നു.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കായംകുളംബസ് സ്റ്റാന്റിൽനിന്നും 5കി.മി അകലം.
- ബസ് സ്റ്റാന്റിൽനിന്നും 5കി.മി അകലം.
{{#multimaps:9.1821041,76.4601734 |zoom=18}}