സെന്റ് ജോസഫ് .എച്ച് .എസ്.പേരാവൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സെന്റ് ജോസഫ് .എച്ച് .എസ്.പേരാവൂർ
വിലാസം
പേരാവൂര്‍

കണ്ണൂര്‍ ജില്ല
സ്ഥാപിതം1 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
07-04-2010Sr33j1th




പേരാവൂര്‍ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'സെന്റ് ജോസഫ് .എച്ച് .എസ്. പേരാവൂര്. 1854-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂര്‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1954 ജൂണില്‍ പേരാവൂരിലെ കുടിയേറ്റക്കാരുടെ മക്കള്‍ക്ക്‌ ബഹു. കുത്തുരചന്റെ കഠിനാദ്വാനത്തിന്റെ ഫലമായി ലഭിച്ചതാണ് ഈ സ്കൂള്‍. കുടിയേറ്റക്കാരുടെ അഭിലാഷമനുസരിച്ചു വി. യുസേപ്പിതവിന്റെ നാമം സ്കൂളിനു നല്‍കി. എ. ജെ. മോറിസ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. കാഞ്ഞിരപ്പുഴയുടെ തീരത്തായി കെട്ടിയുണ്ടാക്കിയ ഷെഡ്‌ ഇലായിരുന്നു വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചത്.

ഭൗതികസൗകര്യങ്ങള്‍

എട്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്ന് നിലകളുള്ള ഹൈസ്കൂള്‍ കെട്ടിടത്തില്‍ 21 ക്ലാസ്സ്‌ മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ബ്രോഡ്‌ബാന്‍ഡ് ഇന്റര്‍നെറ്റ്‌ സൗകര്യതോട് കൂടിയ വിശാലമായ ഒരു കമ്പ്യൂട്ടര്‍ ലാബ്‌, മൊബൈല്‍ മള്‍ടിമീഡിയ യൂനിറ്, വിശാലമായ സയന്‍സ് ലാബ്‌, വിശാലമായ കോണ്‍ഫറന്‍സ് ഹാള്‍, സ്മാര്‍ട്ട്‌ ക്ലാസ്സ്‌ റൂം എന്നിവയും സ്കൂളില്‍ ഉണ്ട്‌.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ജെ. ആര്‍. സീ
  • ക്ലാസ് മാഗസിന്‍.
  • വേപ്പ് ഗ്രാമം പ്രൊജക്റ്റ്‌
  • എന്റെ പച്ചക്കറി തോട്ടം
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • കലാ-കായിക പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

തലശ്ശേരി അതിരുപത കോര്‍പ്പറേറ്റ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 21 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഫാദര്‍ എബ്രഹാം പോണാട്ട് ആണ് സ്കൂള്‍ മാനേജര്‍. തോമസ് പി ജെ ആണ് സ്കൂള്‍ ഹെഡ് മാസ്റ്റര്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍ , പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍ , വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • അനശ്വരനായ വോളിബോള്‍ ഇതിഹാസം ജിമ്മി ജൊര്‍ജ്

വഴികാട്ടി