ജി എൽ പി എസ് പൈങ്ങോട്

Schoolwiki സംരംഭത്തിൽ നിന്ന്
20:20, 20 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23434 (സംവാദം | സംഭാവനകൾ)
ജി എൽ പി എസ് പൈങ്ങോട്
വിലാസം
പൈങ്ങോട്
സ്ഥാപിതംജുണ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-01-201723434





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

മുകുന്ദപുരം

താലൂക്കിൽ കൊടുങ്ങല്ലൂരിനും ഇരിഞ്ഞാലക്കുടക്കുംഇടയിലുള്ള  വെള്ളാങ്ങല്ലുർ 

പഞ്ചായത്തിൽ തെക്കുംകര വില്ളേജിൽഏകദേശം മൂന്ന് കിലോമീറ്റര് വടക്കു മാറി പൈങ്ങോട്ദേശത്തെ പത്തൊമ്പത്‌ വാർഡിലാണ് പൈങ്ങോട് ഗവണ്മെന്റ് എൽ പി സ്കൂൾ സിദ്ധിചെയ്യുന്നത് .സർവ്വേനമ്പർ 572 / 1 പെട്ട തെക്കുംകര വില്ലേജിൽ താമസിച്ചിരുന്ന പാർവ്വതിയമ്മ മകൻ ഗോവിന്ദൻകുട്ടിമേനോന്റെ കൈവശം ഇരുന്നിരുന്ന ഒരേക്കർ ഭൂമി മടത്തിമാനാക്കൽഗോദൻ തുപ്പൻ നമ്പുതിരിപ്പാടാണ് ഈ

സ്‌ഥലം പൈങ്ങോട്  ഗവണ്മെന്റ്  സ്കൂളിനുവേണ്ടി നൽകിയത് . 

നാരായണൻകുട്ടിമേനോൻ ,കുട്ടിക്കൃഷ്ണമേനോൻ ,കെ.സി സുബ്രമണ്യൻ ,ചാണാശ്ശേരി പദ്മനാഭൻ , കെ.സി ശിവരാമൻ എന്നിവർ ഈ സ്കൂളിനുവേണ്ടി പരിശ്രമം നടത്തിയ വ്യക്തികളാണ് . അന്ന് നാലാംക്ലാസ്സുവരെ 8 ഡിവിഷനുകളിലായി മുന്നൂറോളം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. ഇപ്പോൾ അവരെല്ലാം നാട്ടിലും വിദേശത്തുമായി ജോലി ചെയുന്നു. 1980 ശേഷം ഒരോഡിവിഷനുകളായി കൂറയാൻ തുടങ്ങി. അങ്ങനെ 1985 ൽ 1

മുതൽ 4 ആം ക്ലാസ്സുവരെ ഓരോ ഡിവിഷൻ വീതം ചുരുങ്ങുകയും ചെയ്തു. ഇന്നും അതെ 

സഥിതി തുടർന്നുകൊണ്ടിരിക്കുന്നു. കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ചുള്ള ഭൗതിക സാഹചര്യങ്ങൾ സ്കൂളിൽ കുറവായതുകൊണ്ട് പലരും കുട്ടികളെ ഈ സ്കൂളിൽ ചേർക്കാതെ അൺഎയ്ഡഡ് സ്കൂളിലേക്കും സമീപത്തുള്ള സ്കൂളിലേക്കും കൊണ്ടുപോകുന്നു== ചരിത്രം ==

ഭൗതികസൗകര്യങ്ങള്‍

*ക്ലാസ്സ്മുറികൾ -4 
*ഹാൾ -1 
*കംപ്യൂട്ടർലാബ് -1 
*അടുക്കള -1 ഗ്യാസ് കണക്ഷൻ ഉണ്ട്.
*ടോയ്‌ലറ്റ്‌ -2 
*കിണറുണ്ട് .വാട്ടർ അതോറിറ്റിയുടെ ശുദ്ധജല കണക്ഷൻ ഉണ്ട് .
*ലൈബ്രറിറൂമില്ല. എങ്കിലും ലൈബ്രറി പ്രവർത്തിക്കുന്നുണ്ട് .
*ഇന്റർനെറ്റ് സൗകര്യം ഉണ്ട് .
*സ്റ്റേജ് ഉണ്ട് .
*വിശാലമായ കളിസ്‌ഥലം ഉണ്ട് .
*ചുറ്റുമതിൽ ഭാഗികമാണ് .

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==*പ്രവേശനോത്സവം -എല്ലാ വർഷവും പ്രവേശനോത്സവം രെക്ഷിതാക്കളുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ നടത്തിവരുന്നു .

  • ദിനാചരണാംങ്ങൾ -ഓരോ ദിനാചരണങ്ങളും അത്യധികം പ്രാധാന്യത്തോടെ നടത്തിവരുന്നു.പരിസ്ഥിതിദിനത്തിൽ പരിസ്ഥിതിപ്രവർത്തകന്റെ ക്ലാസ് ,പരിസ്ഥിതിരാളിഎന്നിവ നടത്തിവരുന്നു.

വായനാദിനത്തിൽ ലൈബ്രറി പുസ്തകങ്ങളുടെ പ്രദര്ശനം ,വായനകുറിപ്പുകളുടെ അവതരണം, വായനാമത്സരം എന്നിവ സാം ഘടിപ്പിക്കുന്നു .സ്വാതന്ത്രദിനം ,ക്രിസ്മസ് ,കേരളപ്പിറവി ,ഓണംതുടങ്ങിയ ദിനവുമായി ബന്ധപ്പെട്ടു ആകർഷകമായ പരിപാടികൾ നടത്തിവരുന്നു .

  • അസംബിളി-കൂട്ടികളുടെ ശാരീരിക മാനസിക ഉണർവ് ലക്ഷ്യമാക്കി ഇംഗ്ലീഷ് മലയാളം ഭാഷകളിൽ ദൈനംദിന അസംബ്ലി നടത്തിവരുന്നു .ആഴ്ചയിൽ ഫിസിക്കൽ എഡ്യൂക്കേഷൻ ക്ലാസ് ഉണ്ട്‌.
  • ക്ലാസ് പി.ടി. എ -എല്ലാ മാസവും ക്ലാസ് പി. ടി. എ.നടത്തുകയും കുട്ടികളുടെ ഉത്പന്നംങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്യുന്നു
  • ക്വിസ് പ്രോഗ്രാം -പത്രവാർത്തയെ അടിസ്ഥാനമാക്കി ആഴ്ചയിൽ പത്ര ക്വിസ് ,ദിനാചരണവുമായി ബന്ധപെട്ടു ക്വിസ് ,രക്ഷിതാക്കൾക്ക് ക്വിസ് എന്നിവ നടത്തിവരുന്നു
  • എൽ.എസ് .എസ് പരീക്ഷ -പ്രത്യേക പരിശീലനം നൽകി വരുന്നു.
  • കമ്പ്യൂട്ടർ പഠനം -പാഠഭാഗങ്ങളിൽ ഐ .ടി. സാധ്യതകൾ പ്രയോജനപ്പെടുത്തി പഠിപ്പിക്കുന്നു .
  • കമ്മ്യൂണിക്കേറ്റ്ഇംഗ്ലീഷ് -ഇംഗ്ലീഷ് സംസാര മികവിന് വേണ്ടി സ്പോകെൻ ഇംഗ്ലീഷ് ക്ലാസുകൾ നടത്തിവരുന്നു .
  • മധുരം മലയാളം -പിന്നോക്കകാർക്കു മധുരം മലയാളം എന്ന പേരിൽ അക്ഷര ക്ലാസ് നടത്തുന്നു .
  • ബാലസഭ -സര്ഗാത്മകശേഷി വികാസത്തിന് ആഴ്ചയിൽ ഒരു ദിവസം ബാലസഭാ സംഘടിപ്പിക്കുന്നു .
  • ഫീൽഡ്ട്രിപ് -പ്രകൃതി പഠനത്തിന് ഫീൽഡ്ട്രിപ്പുകൾ നടത്താറുണ്ട് .
  • കൃഷി -പച്ചക്കറി കൃഷി ചെറിയ രീതിയിൽ നടത്തിവരുന്നു .മികച്ച കർഷകനായ സലിം കാട്ടകത്തുമായി അഭിമുഖം നടത്തുകയും അദ്ദേഹത്തിന്റെ കൃഷി തോട്ടം സന്ദർശിക്കുകയും ചെയ്തു .
  • എക്സിബിഷൻ -കേളി സാംസ്കാരികസംഘടനയുടെസഹകരണത്തോടെ പഴയകാല ഉപകരണങ്ങളയും സ്റ്റാമ്പുകളുടെയും പേപ്പർ ക്രാഫ്റ്റ് ഉത്പന്നങ്ങളുടെയും പ്രദര്ശനം നടത്തി .

മുന്‍ സാരഥികള്‍

  • കൌമുദിടീച്ചര്‍
  • പത്മാവതിടീ്ച്ചര്‍
  • ചന്ദ്രമതിടീച്ചര്‍
  • ജയപ്രകാശ്മാസ്റ്റര്‍
  • കദീജടീച്ചര്‍
  • തുളസിടീച്ചര്‍
  • സുരേഷ്ബാബുമാസ്റ്റര്‍
  • ഷീലടീച്ചര്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_പൈങ്ങോട്&oldid=251999" എന്ന താളിൽനിന്ന് ശേഖരിച്ചത്