എസ്.എൻ.ഡി.പി.എച്ച്.എസ്.നീലീശ്വരം/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

2011 ജൂണ്‍ 1 പുതിയ അദ്ധ്യയനവര്‍ഷം '

എല്ലാവര്‍ക്കും പുതിയ അദ്ധ്യയനവര്‍ഷത്തിലേക്ക് സ്വാഗതം....

ഇന്ന് അതിഗംഭീരമായി ഞങ്ങള്‍ സ്കൂളിലെ പ്രവേശനോത്സവം നടത്തി. സ്കൂള്‍ മാനേജര്‍ കെ.ജി.വിശ്വംഭരന്‍ ഉദിഘാടനം നടത്തി. രസതന്ത്രവര്‍ഷം പഞ്ചായത്ത് സ്റ്റാന്‍റിങ്ങ് കമ്മിറ്റി മെംമ്പര്‍ ജോയി അവോക്കാരന്‍ ഉദ്ഘാടനം നടത്തി. പി.ടി.എ പ്രസിഡന്റ് ടി.എല്‍.പ്രദീപ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹെഡ്മിസ്ട്രസ്സ് സ്വാഗതവും, പി.എന്‍.ഹസീനകുമാരി നന്ദിയും രേഖപ്പെടുത്തി. വി.സി.സന്തോഷ്കുമാര്‍,എന്‍.ഡി.ചന്ദ്രബോസ് എന്നിവര്‍ ചടങ്ങില്‍ സംസാരിക്കുകയുണ്ടായി.

06-06-2011 പരിസ്ഥിതി ദിനം ആചരിച്ചു

ലോക പരസ്ഥിതി ദിനം വിവിധ പരിപാടfകളോടെ ആചരിച്ചു. പ്രഭാഷണം,പ്രതിജ്ഞ,ബോധവല്‍ക്കരണക്ലാസ്സുകള്‍ എന്നിവ നടന്നു. ഹെഡ്മിസ്ട്രസ്സ് യോഗം ഉദ്ഘാടനം ന‍ടത്തി.

10-06-2011 രസതന്ത്ര വാരാഘോഷം സമാപിച്ചു

ജൂണ്‍ ഒന്ന് മുതല്‍ നടത്തി വന്നിരുന്ന രസതന്ത്ര വാരാഘോഷം ഇന്ന് സമാപിച്ചു. ഹെഡ്മിസ്ട്രസ്സ് അദ്ധ്യക്ഷതവഹിച്ച ചടങ്ങ് കെമിസ്ട്രി അദധ്യാപകന്‍ പി.പി.ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. വി.സി.സന്തോഷ്കുമാര്‍ സ്വാഗതവും എന്‍.ഡി.ചന്ദ്രബോസ് നന്ദിയും രേഖപ്പെടുത്തി. കെമിസ്ട്രി ക്ലമ്പിലെ കുട്ടികള്‍ വിവിധ പരിപാടികള്‍ പരീക്ഷണങ്ങളിലൂടെ നടത്തുകയുണ്ടായി.

വായനാദിനം ആചരിച്ചു-അഘോഷങ്ങള്‍ ഒരാഴ്ചക്കാലം

വായനാദിനം മുതിര്‍ന്ന അദ്ധ്യാപകന്‍ ശ്രീ.പി.പി.ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. വായനാദിനത്തിന്റെ പ്രാധാന്യത്തെ ക്കുറിച്ച് ശ്രീ.വിസി.സന്തോഷ്കുമാര്‍, അഞ്ജന,പൂര്‍ണിമ എന്നിവര്‍ സംസാരിച്ചു

23-06-2011 പുകവലി വരുദ്ധ ദിനം ആചരിച്ചു

പുകവലി വരുദ്ധ ദിനം സമുചിതമായി ആചരിച്ചു. പുകവലി വിരുദ്ധ സന്ദേശം ആര്‍.ഗോപിസാര്‍ നല്‍കുകയുണ്ടായി. പുകലിമൂലമുണ്ടാകുന്ന ദൂഷ്യവശങ്ങളെ സംമ്പന്ധിച്ച് സന്തോഷ് സര്‍ ഔരു പരീക്ഷണം കാണിച്ചുകൊണ്ട് വിശദീകരിച്ചു.

[


25-07-2011 हिन्दि वाचन दिनाचरण

हिन्दि कल्ब कॆ नॆतृत्व मॆं हिन्दि वाचन दिनाचरण मनाया गया. आषिक.कॆ.ऎम.,पारवणॆनॆतु.कॆ.वि.,पूरणिमा.कॆ.आर.,आरती.ऎ.ऎस.आदि छात्र-छात्राऎं कार्यक्रम की प्रस्तुति की. अनिला जोणि ,ऒर प्रधान अद्यापिका वाचन कॆ महत्व कॆ बारॆ मॆं भाषण दिया. वाचन दिन कॆ सिलसिलॆ मॆं छात्रो सॆ संकलित सॊ सॆ अधिक पुसतकॆं पुस्तकालय कॆलियॆ प्रधान अद्यापिका को हस्तान्तरण किया.

1-07-2077English reading day

As the part of the reading week English club conducted the following programmers in the assembly. Assembly was full in English .There were prayer pledge and has done tribute to P.N.Panikkar. A speech had there about the subject "importance of reading" by the student Darsan Dharmaraj.There had a poem recitation "Home they brought her warrior dead". "The famous Five" book introduced in the assembly. Profile of eight authors exhibited in the flex and it fixed in the school walls. The book famous five later donated to the library. Conclusion and vote of thanks given by the HM.

നാളെ (09-07-2011) ശ്രി.കെ.ജേക്കബ്ബ് മാസ്റ്റര്‍ ശതാഭിഷേകവും, പുസ്തകപ്രകാശനവും,സ്മാരകമന്ദിര ശിലാസ്ഥാപനവും

   ഈ സ്കൂളില്‍ ദീര്‍ഘകാലം പ്രധാനാദ്ധ്യാപകനായി മാതൃകാപരമായ സേവനംകൊണ്ട് ഏവരുടെയും ആദരവിനും പ്രശംസക്കും പാത്രീഭൂതനായി സര്‍വ്വീസില്‍നിന്ന് വിരമിച്ച് വിശ്രമജീവിതവും സാഹിത്യസപര്യയും തുടര്‍ന്ന്കൊണ്ടിരിക്കുന്ന ശ്രീ.കെ.ജേക്കബ്ബ് സാര്‍ ശതാഭിഷിക്തനാവകയാണ്. 
ആയിരം പൂര്‍ണ്ണചന്ദ്രന്‍മാരെക്കാണാന്‍ ഭാഗ്യം ലഭിച്ചവര്‍ക്ക്വേണ്ടി നടത്തപ്പെടുന്ന വിശേഷപ്പെട്ട ചടങ്ങാണ് ശതാഭിഷേകം. 
സാറിന്റെ അഭ്യുദയകാംഷികളും സഹപ്രവര്‍ത്തകരും,ശിഷ്യഗണങ്ങളും,സതീര്‍ത്ഥ്യരും.മാനേജ്മെന്റും ചേര്‍ന്ന് രൂപം നല്‍കിയ ആഘോഷപരിപാടികള്‍ 2011 ജൂലൈമാസം 9 ന് നടത്തപ്പെടുകയാണ്. 
പഠനഗവേഷണഗ്രന്ധശാലയോട്കൂടിയ ശതാഭിഷേക സ്മാരകമന്ദിര ശിലാസ്ഥാപനവും, സാറിന്റെ ഏറ്റവം പുതിയ സാഹിത്യകൃതിയായ 'മഹാത്മ' (ഭാഗം രണ്ട്) എന്ന ജീവചരിത്രഗ്രന്ധത്തിന്റെ പ്രകാശനവും ിര്‍വ്വഹിക്കുന്നു. 
അതോടൊപ്പം സാറിന കുടുംമ്പസമേതം ആദരിക്കാനും ആശംസകള്‍ അര്‍പ്പിക്കുവാനും തീരുമാനച്ചിരിക്കുന്നു.  സാംസ്കാരിക സാഹത്യ രാഷ്ട്രീയപ്രമുഖര്‍ സംമ്പനധിക്കിന്ന ഈ ആഘോഷ പരിപാടികളില്‍ എവരെയും ക്ഷണിച്ച്കൊള്ളുന്നു.

11-7-2011 ലോക ജനസംഖ്യാദിനം

ലോകജനസംഖ്യാദിനം വിവിധപരിപാടികളോടെ ആചരിച്ചു. ജനസംഖ്യാവര്‍ദ്ധനവിന്റെ നേട്ടങ്ങളെകുറിച്ചും, കോട്ടങ്ങളെകുറിച്ചും ആതിര.ഐ.എസ്.സംസാരിച്ചു ""

21-07-2011 ചാന്ദ്രദിനം ആചരിച്ചു

ചാന്ദ്രദിനം 7B യിലെ കുട്ടികള്‍ വിവിധ പരിപാടികളോടെ ആചരിച്ചു. പ്രഭാഷണം. ഗാനാലാപനം എന്നിവുണ്ടായിരുന്നു.

22-07-2011 ഗ്രിഗര്‍ മെന്ഡല്‍ ജന്മദിനം ആഘോഷച്ചു

10 B യിലെ അലീനജോണി ഗ്രിഗര്‍ മെന്ഡല്നെ കുറിച്ചുള്ള പ്രഭാഷണെ നടത്തി.

28-07-2011 രസതന്ത്ര സെമിലാര്‍ നടത്തി

രസതന്ത്ര വര്‍ഷത്തോടനുവന്ധിച്ച് സ്കൂളില്‍ സെമിനാര്‍ നടത്തി. എരണാകുളം മഹാരാജാസ് കോളേജില്‍ നിന്നും വിരമിച്ച പ്രൊഫ.പി.കെ.രവീന്ദ്രന്‍ പ്രബന്ധം അവതരിപ്പിച്ചു. സെമിലാറിന്റെ ഉദ്ഘാടനം സ്കൂള്‍ മാനേജര്‍ ശ്രീ.കെ.ജി.വിശ്വംഭരന്‍ നിര്‍വ്വഹിച്ചു. ഹെഡ്മസ്ട്രസ്സ് വി.എന്‍.കോമളവല്ലി, പി.ടി.എ.പ്രസിഡന്റ് ശ്രീ.ടി.എല്‍.പ്രദീപ് എന്നവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സയന്‍സ് ക്ലമ്പിന്റെ ആഭിമുഖ്യത്തിലാണ് സെമിനാര്‍ സെഘടിപ്പിച്ചത്

സെമിനാര്‍ ചിത്രങ്ങളിലൂടെ


01-08-2011 ലോക സൗഹൃദദിനം ആഘോഷിച്ചു

സൗഹൃദത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുന്നതിന് വേണ്ടി സ്കൂളില്‍ ലോക സൗഹൃദദിനം ആഘോഷിച്ചു.

02-08-2011 വിദ്യാഭ്യാസസഹായം നല്കി

ഞങ്ങളുടെ സ്കൂളില്‍ നിന്നും ദീര്‍ഘകാലാവധിയില്‍ ഓസ്ട്രലിയയില്‍ ജോലിക്ക് പോയിരിക്കുന്ന ശ്രീ.ജസ്റ്റോജോസഫ് സ്കൂളിലെ അഞ്ച് കുട്ടികള്‍ക്ക് പഠനസഹായം നല്‍കി. അദ്ദേഹത്തിന് സ്കൂളിന്റെ നന്ദി രേഖപ്പെടുത്തുന്നു.

09-08-2011 യുദ്ധവിരുദ്ധ വാരാചരണം

നീലീശ്വരം എസ്.എന്‍.ഡി.പി.ഹൈസ്കൂളിലെ സാമൂഹ്യശാസ്ത്രക്ലമ്പ്,പരിസ്ഥിതിക്ലമ്പ്, സ്കൗട്ട്സ്&ഗൈഡ്സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ യുദ്ധവിരുദ്ധവാരാചരണം നടത്തി. നാഗസാക്കിദിനത്തില്‍ സ്കൗട്ട്സമാസ്റ്റര്‍ ആര്‍.ഗോപി, പരിസ്ഥിതി ക്ലമ്പ് സെക്രട്ടറി വീണറോസ്, അലീനമേരിവര്‍ഗ്ഗീസ് എന്നിവര്‍ പ്രസംഗിച്ച. ആതിര.ഐ.എസ്.ചൊല്ലിക്കൊടുത്ത യുദ്ധവിരുദ്ധപ്രതിജ്ഞ കുട്ടികള്‍ ഏറ്റ് ചൊല്ലി. സാന്ദ്ര ഫ്രാന്‍സീസ്,സഡാക്കോയുടെ കഥ കഥാപ്രസംഗത്തിലൂടെ അവതരിപ്പിച്ചു. അഞ്ജന രാധാകൃഷ്ണനും സംഘവും ശാന്തിഗീതം അവതരിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ക്കായി പോസ്റ്റര്‍, കൊളാഷ്, സഡാക്കോ കൊക്കുകളിടെ നിര്‍മ്മാണം എന്നിവയുടെ നിര്‍മ്മാണം എന്നീ മത്സരങ്ങള്‍, എക്സിബിഷന്‍ എന്നവ നടത്തിയെന്ന് വി.എന്‍.കോമളവല്ലി ടീച്ചര്‍ പറഞ്ഞു. പ്രവര്‍ത്തനങ്ങള്‍ക്ക് പരിസ്ഥിതി ക്ലമ്പ് സെക്രട്ടറി ഷീല.ഒ.എന്‍.സാമൂഹ്യശാസ്ത്ര അദ്ധ്യാപകര്‍,ഗൈഡ് അദ്ധ്യാപകര്‍ സ്കൗട്ട്ട്രൂപ്പ്ലീഡര്‍ ദര്‍ശന്‍ എന്നിവര്‍ നേതൃത്ത്വം നല്‍കി..

യുദ്ധവിരുദ്ധ വാരാചരണം ചിത്രങ്ങളിലൂടെ


15-08-2011 സ്വാതന്ത്ര്യദിനം ആഘോഷിച്ചു

സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ സ്കൂളില്‍ആഘോഷിച്ചു. പി.ടി.എ പ്രസിഡന്റ് അദ്ധ്യക്ഷതവഹിച്ച ചടങ്ങില്‍ സ്കൂള്‍ മാനേജര്‍ ശ്രീ.കെ.ജി.വിശ്വംഭരന്‍ പതാക ഉയര്‍ത്തിക്കൊണ്ട് സംസാരിച്ചു. സ്കൂളിലെ സ്കൗട്ട്,ഗൈഡ്,എന്‍.സി.സി എന്നിവര്‍ യൂണിഫോമല്‍ സന്നഹിതരായരുന്നു. മാര്ച്ച് പാസ്റ്റില്‍ ഹെഡ്മിസ്ട്റസ്സ് വി.എന്‍.കോമളവല്ലി സലൂട്ട് സ്വീകരിച്ചു.. ഡിസ് പ്ലേ,റാലി എന്നിവ വര്‍ണ്ണാഭമായിരുന്നു.

17-08-2011 ചിങ്ങം 1 കര്‍ഷകദിനം

ചിങ്ങം 1 കര്‍ഷകദിനം സ്കൂളില്‍ വിപുലമായി ആഘോഷിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് തോമസ് പാലാട്ടി അദ്ധ്യക്ഷതവഹിച്ച ചടങ്ങില്‍ മലയാറ്റൂര്‍ നീലീശ്വരം ഗ്രാമപഞ്ചായത്തിലെ മികച്ച കര്‍ഷകനായ ശ്രീ.ജോണി കിണാഞ്ചേരിയെ പൊന്നാടയും മൊമെന്റൊയും നല്‍കി ആദരിച്ചു. കട്ടികളുടെ പ്രതിനിധി പൂര്‍ണ്ണിമ.കെ.ആര്‍, അദ്ധ്യാപകപ്രധിനിധി ആര്‍.ഗോപി എന്നിവര്‍ കൃഷിയുടെ പ്രാധാന്യത്തെകുറിച്ച് സംസാരിച്ചു. അഞ്ജന രാധാകൃഷ്ണനും സംഘവും നാടന്‍പാട്ട് അവതരിപ്പിച്ചു. എന്‍.ഡി.ചന്ദ്രബോസ് സ്വാഗതവും, പി.എന്‍.ഹസീനകുമാരി നന്ദിയും രേഖപ്പെടുത്തി.

12-09-2011 പൂക്കളമത്സരം

എല്ലാ വര്‍ഷത്തേയും പോലെ ഈ വര്ഷവും സ്കൂളില്‍ പൂക്കളമത്സരം നടത്തി. ഹൈസ്കൂള്‍ വിഭാഗം ഒന്നാം സ്ഥാനം 10 A രണ്ടാംസ്ഥാനം 9 E യു.പി.വിഭാഗം ഒന്നാം സ്ഥാനം 7 A രണ്ടാംസ്ഥാനം 7 D

14-09-2011 ഹിന്ദി ദിനാചരണം നടത്തി

സ്കൂളിലെ ഹിന്ദി വിഭാഗം ഹിന്ദി ദിനാചരണം നടത്തി. ഹിന്ദി ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികള്‍ സംസാരിച്ചു.


16-09-2011 ഓസോണ്‍ ദിനാചരണം നടത്തി

ഓസോണിന്റെ പ്രാധാന്യം കുട്ടികളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഓസോണ്‍ ദിനാചരണം നടത്തി. 10 A യിലെ ആതിര.ഐ.എസ്. ഓസോണിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.

22-09-2011 പഠനവിനോദയാത്ര നടത്തി

സ്കൂളില്‍നന്നും ഈ വര്‍ഷവും പതിവുപോലെ തൃശ്ശൂര്‍ കാഴ്ചബംഗ്ലാവ്,ടിപ്പുവിന്റെ കോട്ട,മലമ്പുഴ,മധുര,കൊടൈക്കനാല്‍,പഴനി എന്നിവിടങ്ങളിലേക്ക് പഠനവിനോദയാത്ര നടത്തി. 49 കുട്ടികളും 4 അദ്ധ്യാപകരുമായരുന്നു സംഘത്തിലുണ്ടായിരുന്നത്.

26-09-2011 ശാസ്ത്രനാടകം നടത്തി

രസതന്ത്രവര്‍ഷത്തോടനുബന്ധിച്ച് ശാസ്ത്രസാഹത്യപരിഷത്തിന്റെ ആഭിമുഖ്യത്തില്‍ "പാവകള്‍ കഥപറയു്ന്നു" എന്ന നാടകം നടത്തുകയുണ്ടായി. പ്രൊഫ.എ.ജെ.വിഷ്ണു നാടകകലാജാഥയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

10-10-2011 'സീഡില്‍' വീണ്ടും വിജയം

മാതൃഭൂമി ദിനപത്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന് വരുന്ന പരിസ്ഥിതി സംരക്ഷണ പരിപാടിയായ 'സീഡില്‍' ഞങ്ങളുടെ സ്കൂള്‍ മൂന്നാമതും വിജയം നേടി. ആലുവ വിദ്യാഭ്യാസ ജില്ലയിലെ രണ്ടാം സ്ഥാനമാണ് ലഭിച്ചത്.പ്രശസ്തിപത്രവും മൊമെന്റൊയും 15000 രൂപയുടെ കാഷ് അവാര്‍ഡുമാണ് സമ്മാനം. ഇതോടനുബന്ധിച്ച് ജില്ലാതലത്തില്‍ നടന്ന പ്രശ്നോത്തരി മത്സരത്തില്‍ വീണ റോസ് വര്‍ഗ്ഗീസിന് ഒന്നാംസ്ഥാനം ലഭിക്കുകയുണ്ടായി.


14-11-2011 'സീഡില്‍' വീണ്ടും വീണ്ടും വിജയം


മാതൃഭൂമി ദിനപത്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന് വരുന്ന പരിസ്ഥിതി സംരക്ഷണ പരിപാടിയായ 'സീഡിന്റെ ആഭിമുഖ്യത്തില്‍ നടന്ന പ്രസംഗമത്സരത്തില്‍ വീണ റോസ് വര്‍ഗ്ഗീസിന് പ്രസംഗമത്സരത്തിലും സമ്മാനം ലഭിച്ചു. സര്‍ടിഫിക്കറ്റും 2000 രൂപയുടെ ക്യാഷ് അവാര്‍ഡുമാണ് സമ്മാനമായി ലഭിച്ചത്.

14-11-2011 സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

അങ്കമാല സബ്ജില്ലാസ്പോട്സില്‍ വിജയികളായ കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.. ഇതിന് സഹായിച്ച സ്പോര്ട്സ് മാസ്റ്റര്‍ പ്രസാദ്.പി.സ യെ അനുമോദിച്ചു..








========================================================================================================================================================================================================================= ഇതിന് താഴേക്കുള്ളത് കഴിഞ്ഞവര്‍ഷങ്ങളിലെ പ്രവര്‍ത്തനമാണ്


'വാനനിരീക്ഷണക്യാബ്ബ് നടത്തി

    സയന്‍സ് ക്ളബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്കൂളില്‍ മാനം മഹാത്ഭുതം എന്നപേരില്‍ ജനുവരി 15 ന് നടന്ന സൂര്യഗ്രഹണത്തോടനുബന്ധിച്ച്  

വാനനിരീക്ഷണക്യാബ്ബ് നടത്തി. എറണാകുളം മഹാരാജാസ് കോളേജിലെ പ്രൊഫ. ഡോ. എന്‍.ഷാജി ക്ലാസ്സെടുത്തു. രാത്രി 12 മണിവരെ ക്ലാസ്സ്

നീണ്ട്നിന്നു. പി.ടി.എ.പ്രസി. ടി.എല്‍.പ്രദീപ്, വി.സി.സന്തോഷ്കുമാര്‍, സജിന.കെ.സ്., ജിബി കുര്യാക്കോസ്, എന്‍.ഡി.ചന്രബോസ്, സുജാല്‍.കെ.എസ്.

എന്നിവര്‍ ക്യാംബ്ബിന് നേതൃത്തം നല്‍കി.


യുറീക്ക ലാബ് നടത്തി


    സയന്‍സ് ക്ളബ്ബിന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്രസാഹത്യപരിഷത്തിന്റെ സഹകരണത്തോടെ യുറീക്ക ലാബ് എന്ന പേരില്‍ 

ശാസ്ത്രതപരീക്ഷണപരിശീലനപരിപാടി സംഘടിപ്പിച്ചു. പ്രൊ.പി.ആര്‍.രാഘവന്‍ ക്ലാസ്സെടുത്തു. അന്‍പതോളം കുട്ടികള്‍ക്കാണ് അദ്ദേഹം

പരിശീലനംനല്‍കിയത്. ഈ കുട്ടികള്‍ പിന്നീട് 26 ഡിവിഷനുകളിലെകുട്ടികള്‍ക്ക് ക്ലാസ്സെടുത്തു. വി.സി.സന്തോഷ്കുമാര്‍, സജിന.കെ.സ്., ജിബി കുര്യാക്കോസ്,

പി.ടി.എ.പ്രസി. ടി.എല്‍.പ്രദീപ്, എന്നിവര്‍ നേതൃത്തം നല്‍കി.


പ്രൈംമിനിസ്റ്റേഴ്സ് ഷീല്‍ഡ്ലഭിച്ചു

    2009 - 2010 വര്‍ഷത്തെ പ്രൈംമിനിസ്റ്റേഴ്സ് ഷീല്‍ഡ് ഞങ്ങളുടെ സ്കൂളിന് ലഭിച്ചു.  ശ്രീ.ആര്‍.ഗോപിയാണ് ഇതിന്റെ വിജയശില്പി. ഗൈഡ് 

ക്യാപ്റ്റന്‍മാരായ ഉഷ.കെ.എസ്.,ജിബികുര്യാക്കോസ് , സ്മിതചന്ദ്രന്‍ സ്കൂളിലെ മറ്റ് സ്റ്റാഫ് എന്നിവരും ഈ സംരഭത്തില്‍ പങ്കാളികള്‍ ആയിരുന്നു. 2004 ന്

ശേഷം ആദ്യമായാണ് ഷീല്‍ഡ് കേരളത്തിന് ലഭിക്കുന്നത്.

കാട്ടുതി ബോധവല്‍ക്കരണം


    പരിസ്ഥിതി ക്ലബ്ബ്, വനംവകുപ്പിന്റെ സഹകരണത്തോടെ കാട്ട്തീ ബോധവല്‍ക്കരണ മാസാചരണം നടത്തുവാന്‍ തീരുമാനിച്ചു.  ഇതോടനുബന്ധിച്ച് 

സൈക്കിള്‍ റാലി, സെമിനാര്‍, ഏകദിനക്യാബ്ബ് എന്നിവ നടത്തി. റാലി കാലടി ഫോറസ്റ്റ് ഓഫീസര്‍ ശ്രീലേഖ ഫ്ലാഗ്ഓഫ് ചെയ്തു.


ജലസംരക്ഷണസെമിനാര്‍ നടത്തി


17-2-10 ല്‍ സയന്‍സ് ക്ലബ്ബിന്റെയും, പരിസ്ഥിതി ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ ജലസംരക്ഷണ സെമിനാര്‍ നടത്തി. ശ്രീമതിമാര്‍ മഞ്ജു രാജന്‍, നിഷ പി.

രാജന്‍, ആര്‍.ഗോപി. എന്‍.ഡി.ചന്ദ്രബോസ് എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ച് സംസാരിച്ചു.


ഔഷധത്തോട്ടം നിര്‍മ്മിച്ചു'''


    പരിസ്ഥിതി ക്ലബ്ബിന്റെയും സോഷ്യല്‍ ഫോറസ്ട്രി വകുപ്പിന്റെയും നേത്രുത്തത്തില്‍ 'വിദ്യാലയത്തില്‍ ഒരു ഔഷധതോട്ടം'  പദ്ധതി നടപ്പൂലാക്കി. സോഷ്യല്‍ 

ഫോറസ്ട്രി റേഞ്ച് ഓഫീസര്‍ വി.ആര്‍.അശോകന്‍ ഉത്ഘാടനം നടത്തി. 125ല്‍ പരം ഔഷധസസ്യങ്ങള്‍ പേര്, ശാസ്ത്രീയനാമം, ഔഷധപ്രാധാന്യമുള്ള

ഭാഗം, ഉപയോഗം എന്നിവരേഖപ്പെടുത്തിയിട്ടുള്ള ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്.

രാഷ്ട്രപതി പുരസ്കാര്‍ ലഭിച്ചു

    ജറിന്‍ അഗസ്റ്റിന്‍ പോള്‍, അതുല്‍.കെ.എസ്., സിജോ ജോസ്, ജോസഫ് ജോണ്‍സണ്‍ എന്നീ കുട്ടികള്‍ക്ക് 2010 ലെ രാഷ്ട്രപതി പുരസ്കാര്‍ ലഭിച്ചു


നീലീശ്വരം എസ്.എന്‍.ഡി.പി ഹൈസ്കൂള്‍ വിശിഷ്ട ഹരിതവിദ്യാലയം


സംസ്ഥാനത്ത് ഏറ്റവും മികച്ച മാതൃഭൂമി സീഡ് പ്രവര്‍ത്തനങ്ങള്‍ നടത്തിയ സ്കൂളിനുള്ള വിശിഷ്ട ഹരിതവിദ്യാലയം പുരസ്കാരത്തിന് ഞങ്ങളുടെ സ്കൂള്‍ അര്‍ഹമായി. ഒരുലക്ഷംരൂപയും പ്രശംസിപത്രവുമാണ് സമ്മാനം.മലയാററൂര്‍: ടെന്‍ - എ-യുടെ തമ്പകവുമായാണ്‌ ടെന്‍ - ഡി - യുടെ ആര്യവേപ്പിന്‍െറ മത്സരം. നയന്‍ - സി -യുടെ നെല്ലിക്കൊപ്പം എയ്‌ററ്‌ - ഇ - യുടെ ചെമ്പകവും വളര്‍ന്നു കഴിഞ്ഞു. നട്ടു നനച്ചു വളര്‍ത്തിയ വാഴത്തോട്ടം കുലച്ചു കായിട്ടതിന്‍െറ സന്തോഷത്തിലാണ്‌ എയ്‌ററ്‌ - ബി .ഇത്‌ കുട്ടികളുടെ കൃഷിപാഠം. മലയാററൂരിനടുത്ത നീലീശ്വരത്തെ എസ്‌.എന്‍.ഡി.പി ഹൈസ്‌ക്കൂളിലേക്കു ചെന്നാല്‍ സിലബസിലില്ലാത്ത ഈ പ്രാക്ടിക്കല്‍ കാണാം. പ്രകൃതിയെ മറക്കുന്ന തലമുറയ്‌ക്ക്‌ നീലീശ്വരത്തെ കുട്ടികളുടെ മറുപടി. ഇവിടത്തെ മണ്ണില്‍ മാത്രമല്ല മനസ്സുകളിലും പച്ചപ്പു വിരിക്കുകയാണ്‌ ഈ വിശിഷ്‌ട ഹരിത വിദ്യാലയം.സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ പരിസ്ഥിതി സ്‌നേഹം വളര്‍ത്തുന്നതിന്‌ മാതൃഭൂമിയും ലേബര്‍ ഇന്ത്യയും ചേര്‍ന്ന്‌ ആലുവയിലെ പരിസ്ഥിതി സംരക്ഷണ സംഘത്തിന്‍െറ സാങ്കേതിക സഹകരണത്തോടെ സംഘടിപ്പിച്ച ' സീഡ്‌ ' പദ്ധതിയുടെ സംസ്ഥാനതല ഒന്നാം സ്ഥാനമാണ്‌ നീലീശ്വരം എസ്‌.എന്‍.ഡി.പി ഹൈസ്‌കൂളിനെത്തേടിയെത്തിയത്‌. പ്രകൃതി സംരക്ഷണത്തിന്‍െറ മഹദ്‌ സന്ദേശം സ്‌കൂളിന്‍െറ മതില്‍ക്കെട്ടുകള്‍ക്കുമപ്പുറത്ത്‌ ഒരു നാടാകെ പ്രചരിപ്പിക്കുന്ന പ്രയത്‌നത്തിന്‌ അര്‍ഹിക്കുന്ന അംഗീകാരം കൂടിയാണിത്‌.26 ഡിവിഷനുകളിലായി ആയിരത്തോളം വിദ്യാര്‍ത്ഥികള്‍.1954 ല്‍ സ്ഥാപിതമായ നീലീശ്വരം എസ്‌.എന്‍.ഡി.പി ഹൈസ്‌കൂളിന്‌ വളര്‍ച്ചയുടെ 56-ാം വര്‍ഷത്തില്‍ നാടിനാകെ മാതൃകയാകാന്‍ കഴിഞ്ഞതിലുള്ള അഭിമാനമുണ്ട്‌. സീഡ്‌ പദ്ധതിയുടെ പ്രാരംഭഘട്ടത്തില്‍ പ്രകൃതി സംരക്ഷണ സന്നദ്ധരായ നൂറോളം വിദ്യാര്‍ഥികളെയാണ്‌ നേച്ചര്‍ ക്ലബ്ബിലേക്കു ചേര്‍ത്തത്‌. ഇവരായിരുന്നു പോയ ഒരു വര്‍ഷം മലയാററൂര്‍-നീലീശ്വരം പഞ്ചായത്തില്‍ സ്‌ക്കൂള്‍ നേതൃത്വം നല്‍കിയ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചതും. കോ-ഓഡിനേറററായ സയന്‍സ്‌ അധ്യാപകന്‍ ആര്‍.ഗോപി, പ്രധാനാധ്യാപിക വി.എന്‍.കോമളവല്ലി എന്നിവര്‍ മാര്‍ഗനിര്‍ദേശങ്ങളുമായി ഒപ്പം നിന്നു. പദ്ധതിയുമായി ബന്ധപ്പെട്ട പത്തു പ്രായോഗിക പ്രവൃത്തികളും നടപ്പാക്കുന്നതില്‍ നീലീശ്വരം സ്‌ക്കൂള്‍ വിജയിച്ചു. സ്‌ക്കൂളിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്കൊപ്പം നാട്ടിലും സി.എഫ്‌.എല്‍ ലാമ്പ്‌ വിതരണം നടത്തുക വഴി പ്രസരിപ്പിക്കാനായത്‌ വൈദ്യുതി സംരക്ഷണത്തിന്‍െറ വലിയ പാഠം. അ ആവശ്യം കഴിഞ്ഞ്‌ വൈദ്യുതി ലൈററ്‌ അണയ്‌ക്കാന്‍ പറഞ്ഞാല്‍ ആദ്യമൊക്കെ ഗൗനിക്കാതിരുന്ന അച്ഛന്‍ പോലും ഇപ്പോള്‍ കൃത്യമായി സ്വിച്ചോഫാക്കാന്‍ പഠിച്ചു..അ സ്വന്തം വീട്ടിലെ അനുഭവം വിവരിച്ചത്‌ നേച്ചര്‍ ക്ലബ്ബ്‌ സെക്രട്ടറി ആതിര.എ.എസ്‌.പഞ്ചായത്തിലെ മാലിന്യക്കൂമ്പാരമായിരുന്ന കൊററമം തോട്‌ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പ്ലാസ്‌ററിക്‌ മാലിന്യങ്ങള്‍ നീക്കി വൃത്തിയാക്കി.നീര്‍ത്തട സംരക്ഷണം ആദ്യ ഘട്ടത്തില്‍ മാറി നിന്നു കണ്ട നാട്ടുകാര്‍ പിന്നീട്‌ വെള്ളവും പഴങ്ങളും നല്‍കിയാണു സഹകരിച്ചത്‌. വൃക്ഷ-വനവത്‌ക്കരണത്തിന്‍െറ ഭാഗമായി സ്‌കൂളിലൊരുക്കിയ ഔഷധോദ്യാനത്തില്‍ 128 തരം പച്ചമരുന്നുചെടികള്‍ നിറഞ്ഞു. പച്ചക്കറിത്തോട്ടത്തില്‍ നിന്നു പറിച്ചെടുത്തവ കൊണ്ട്‌ ഉച്ചക്കഞ്ഞി വിതരണം ഗംഭീരമായി. പൂന്തോട്ടത്തില്‍ ചെത്തിയും ചെമ്പരത്തിയും നന്ത്യാര്‍വട്ടവും മുതല്‍ താമര വരെ വിരിഞ്ഞു നിന്നു.തീരുന്നില്ല. നീലീശ്വരത്തെ പ്രകൃതി വിശേഷങ്ങള്‍. മുണ്ടങ്ങാമററത്തെ നെല്‍പ്പാടത്ത്‌ വിത്തുവിത മുതല്‍ കൊയ്‌ത്തു വരെ കുട്ടികള്‍ കൂടെ നിന്നു. സ്‌കൂളിന്‌ 5 കി.മീ. ചുററളവിലുള്ള വൃക്ഷങ്ങളുടെ സെന്‍സസും പൂര്‍ത്തിയാക്കി. നീലീശ്വരം ജംഗ്‌ഷന്‍ ശുചീകരണത്തിന്‌ സംസ്ഥാന സര്‍ക്കാരിന്‍െറ കഴിഞ്ഞ വര്‍ഷത്തെ സാനിറേറഷന്‍ പുരസ്‌ക്കാരവും കിട്ടി. ജലം അമൂല്യമാണെന്ന മുദ്രാവാക്യവുമായി പെരിയാറിലേക്കു നടത്തിയ ജലജാഥകളുമൊരുപാടാണ്‌.കാട്ടുതീ നിയന്ത്രിക്കാനുള്ള ഫയര്‍ ബെല്‍ററിന്‍െറ നിര്‍മാണ രീതികള്‍ മനസ്സിലാക്കാനായിരുന്നു ഒരു പഠനയാത്ര.ഇന്ന്‌ ഭൂമി നേരിടുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം പ്രകൃതി നശീകരണമാണ്‌. ഭൂമിയാണു ദൈവം എന്ന തിരിച്ചറിവ്‌ ഞങ്ങള്‍ക്കുണ്ടാക്കിത്തന്നത്‌ സീഡ്‌ പ്രവര്‍ത്തനങ്ങളാണ്‌...അ നീലീശ്വരം സ്‌കൂളിലെ എട്ടാം ക്ലാസ്സുകാരന്‍ കിരണ്‍.ടി.ബാബുവിന്‍െറ വാക്കുകള്‍ സാക്ഷ്യം. ഇവിടെ , ഒരു നാടിനാകെ നന്മയുടെ വെളിച്ചമാവുകയാണ്‌ സീഡ്‌.


എസ്.എസ്.എല്‍.സി റിസള്‍ട്ട് 2010


2010 മാര്‍ച്ചില്‍ എസ്.എസ്.എല്‍.സി വിജയശതമാനം 99.5

ആകെ പരീക്ഷ എഴുതിയകുട്ടികള്‍ 171

വിജയിച്ചത് 170

2010 ലെ പ്രവേശനോത്സവം

2010 ലെ പ്രവേശനോത്സവം ഗംഭീരമായി നടത്തുകയുണ്ടായി. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് സമ്മേളനം ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു

2010 ലെ വായനാ വാരം സമുചിതമായി നടത്തുകയുണ്ടായി. ഒരാഴ്ചക്കാലം വിവിധ ക്ലാസുകാര്‍ പ്രോഗ്രാമംകള്‍ അവതരിപ്പിച്ചു.

2010 ലെ പരിസ്ത്ഥിതി ദിനം ഗംഭീരമായി നടത്തപ്പെട്ടു, ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് കോലഞ്ചേരി മരം നട്ട് പരിപാടി ഉത്ഘാടനം ചെയ്തു.



ജനസംഖ്യാദിനം ആചരിച്ചു

Posted on: 13 Jul 2010


കാലടി: നീലീശ്വരം എസ്എന്‍ഡിപി സ്‌കൂളില്‍ പരിസ്ഥിതി ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ജനസംഖ്യാദിനം ആഘോഷിച്ചു. മലയാറ്റൂര്‍-നീലീശ്വരം ഗ്രാമപഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ സര്‍വേ നടത്തി. കുടുംബാംഗങ്ങളുടെ എണ്ണവും ജീവിത നിലവാരവും വിവരിക്കുന്ന റിപ്പോര്‍ട്ട് ജിസ്മി അവതരിപ്പിച്ചു.

'ജനസംഖ്യാ വര്‍ധനവും പരിസ്ഥിതി പ്രശ്‌നങ്ങളും' എന്ന വിഷയത്തില്‍ എബിന്‍ പ്രസംഗിച്ചു. ഉപന്യാസ രചനയില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങള്‍ പ്രധാനാധ്യാപിക വി.എന്‍. കോമളവല്ലി വിതരണം ചെയ്തു. ബി. ബിന്‍സ, സ്മിത ചന്ദ്രന്‍, ജിബി കുര്യാക്കോസ്, വി.എസ്. ബിന്ദു, ആര്‍. ഗോപി എന്നിവര്‍ നേതൃത്വം നല്‍കി.

ചാന്ദ്രദിനം ആഘോഷിച്ചു

21.JULY 2010:- സയന്‍സ് ക്ലബ്ബിന്റെയും, സാമൂഹ്യശാസ്ത്രക്ലബ്ബിന്റെയും, പരിസ്ഥിതിക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ ചാന്ദ്രദിനം ആഘോഷിച്ചു. പ്രബന്ധാവതരണം, ക്വിസ്മത്സരം, സി.ഡി.പ്രദര്‍ശനം, കൊളാഷ്നിര്‍മ്മാണം എന്നിവ നടത്തി പ്രവര്‍ത്തനങ്ങള്‍ക്ക് വി.സി.സന്തോഷ്കുമാര്‍,,എന്‍.ഡി.ചന്ദ്രബോസ്, ആര്‍.ഗോപി,കെ.എസ്.സുജാല്‍,കെ.എസ്.സജിന,മഞ്ജുരാജന്‍,ജിബികുര്യാക്കോസ് എന്നിവര്‍ നേതൃത്തം നല്‍കി

വിദ്യാരംഗം കലാസാഹത്യവേദി 2010

23 july 2010:- ഈ വര്‍ഷത്തെ വിദ്യാരംഗം കലാസാഹത്യവേദി പ്രശസ്ത കവി പി.മധുസൂതനന്‍ നായര്‍ ഉത്ഘാടനം നടത്തി.

മൊമെന്റൊ നല്‍കി ആദരിച്ചു


സ്കൂളിലെ പൂര്‍വ്വവിദ്ധ്യാര്‍ത്ഥിയായ അഞ്ജു എ.എസ്.ന് 2010 ലെ MBBS അഡ്മിഷന്‍ ലഭിച്ചതിന് മൊമെന്റൊ നല്‍കി ആദരിച്ചു.


'പുകവലിക്കെതിരെ ബോധവല്‍ക്കരണം".

20 july 2010:- സ്കൗട്സ്&ഗൈഡ്സിന്റെ ആഭമുഖ്യത്തില്‍ പുകവലി, മയക്ക്മരുന്ന്, മദ്യപാനം എന്നിവക്കെതിരെ ബോധവല്‍ക്കരണം നടത്തി. തെരുവുനാടകം, ലഘുലേഖ വിതരണം, ക്ലാസ്സുകഴ്‍ എന്നിവ നടത്തുകുണ്ടായി.

ചിങ്ങം ഒന്ന് കര്‍ഷകദിനം

17 Aug 2010:- ചിങ്ങം ഒന്ന് കര്‍ഷകദിനമായി ആചരിച്ചു. നാട്ടിലെ പ്രമുഖ കര്‍ഷകനായ ശ്രീ.സെബാസ്റ്റ്യനെ പൊന്നാടയണിയിച്ച് ആദരിച്ചു. നിലവിളക്കും, നിറപറയയും പ്രസ്തുത ചടങ്ങിന് അകബ്ബടി സേവിച്ചു.

വിനോദയാത്ര പോയി

സ്കൂളില്‍ നിന്നും മലബ്ബുഴ,മധുര,കൊഡൈക്കനാല്‍ എന്നിവിടങ്ങളലേക്ക് സെപ്റ്റംബ്ബര്‍ 2,3,4 തീയ്യതികളില്‍ വിനോദയാത്ര പോയിരുന്നു

അദ്ധ്യാപകദിനം ആചരിച്ചു

sep 5:-അദ്ധ്യാപകദിനം സമുചിതമായി ആചരിച്ചു, അസംബ്ളിയില്‍ വച്ച് കുട്ടികള്‍ പാദവന്ദനം നടത്തി



ഓസോണ്‍ ദിനം ആചരിച്ചു

16-09-2010 - ഓസോണ്‍ ദിനം സ്കൂളില്‍ സമുചിതമായി ആചരിച്ചു


സീഡ് പുരസ്കാരം ഏറ്റ് വാങ്ങി


18-9-2010 സീഡ് പുരസ്കാരം വിദ്യാഭ്യാസമന്ത്രി ശ്രീ.എം.എ.ബേബിയില്‍ നിന്നും കലൂര്‍ റന്യൂവല്‍ സെന്ററില്‍ വച്ച് നടന്ന ചടങ്ങില്‍ ഏറ്റ് വാങ്ങി


സീഡ് പുരസ്കാരദനത്തില്‍ അവതരിപ്പിച്ച സ്കിറ്റ്


പ്രമാണം:Seed skit.jpg


സീഡില്‍ ഞങ്ങളോടൊപ്പം മമ്മൂട്ടി

28-10-2010 മധുരം മലയാളം തുടങ്ങി

റോട്ടറി ക്ലബ്ബി ന്റെ ആഭിമുഖ്യത്തില്‍ സ്കൂളില്‍ 20 മാതൃഭൂമി പത്രം കുട്ടികള്‍ക്കായി ലഭ്യമാക്കി

സമാധാന റാലി നടത്തി

സ്കൂളിലെ സ്കൗട്ട്സ്&ഗൈഡ്സ് സമാധാന റാലി നടത്തി


ഓസോണ്‍ദനത്തോടനുബന്ധിച്ച് പോസ്റ്റര്‍ പ്രദര്‍ശനം നടത്തി


സ്കൂള്‍ തല യുവചനോത്സവം നടത്തി


സേവനദിനം ആചരിച്ചു


ഹിന്ദി വായനാവാരംനടത്തി



ഹിന്ദി ദിവസ റാലി നടത്തി



ഞങ്ങളടെ സ്പോട്സ് അംങ്കമാലി സബ് ജില്ലാതല ജേതാക്കള്‍


സംസ്ഥാമത്തെ മികച്ച അഞ്ചാമത്തെ സിനിമക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു

സൈന്‍ എന്ന സംഘടനയും ചില്‍ഡ്രന്‍സ് ഫലിംസ് സൊസൈറ്റിയും ചേര്‍ന്ന് സംഘടിപ്പിച്ച സനിമാ നിര്‍മ്മാണ മത്സരത്തില്‍ ഞങ്ങളുടെ സ്കുളില്‍ നിര്‍മ്മിച്ച തളിര് എന്ന സിനിമക്ക് സംസ്ഥാമത്തെ മികച്ച അഞ്ചാമത്തെ സിനിമക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു.


ഗണിതശാസ്ത്ര ശില്പശാല നടത്തി


2009-2010 ലെ അങ്കമാലി വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്ര ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര,ഐ.ടി പ്രവര്‍ത്തിപരിചയമേള ഞങ്ങളുടെ സ്കൂളില്‍ നവംമ്പര്‍ 24,25,26 തീയ്യതികളില്‍

സ്വാഗതസംഘം രൂപീകരണം


2010 നവംമ്പര്‍ 24,25,26 തീയ്യതികളില്‍ നടന്ന മേളയിലൂടെ

പ്രമാണം:Mela17.jpg


'നീലീശ്വരം എസ്എന്‍ഡിപി സ്‌കൂളില്‍ കാട്ടുതീ ബോധവത്കരണ ക്യാമ്പ്' നടത്തി

കാലടി: നീലീശ്വരം എസ്എന്‍ഡിപി ഹൈസ്‌കൂളിലെ പരിസ്ഥിതി ക്ലബ്ബും സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സും കേരള വനംവകുപ്പിന്റെയും വന സംരക്ഷണ സമിതികളുടേയും സഹകരണത്തോടെ കാട്ടുതീ ബോധവത്കരണത്തെക്കുറിച്ച് ഏകദിന ക്യാമ്പ് നടത്തി. ഡിഎഫ്ഒ രാജേന്ദ്രന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കാലടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ശ്രീലേഖ, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് വി.എന്‍. കോമളവല്ലി എന്നിവര്‍ പ്രസംഗിച്ചു. വനംവകുപ്പ് റിട്ട. ഉദ്യോഗസ്ഥന്‍ വര്‍ഗീസ് വനസംരക്ഷണത്തെക്കുറിച്ച് ക്ലാസെടുത്തു.

പരിസ്ഥിതി ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ ആര്‍. ഗോപി, സെക്രട്ടറി എ.എസ്. ആതിര, സ്‌കൗട്ട് ട്രൂപ്പ് ലീഡര്‍ ദര്‍ശന്‍, അദ്ധ്യാപികമാരായ സമിതചന്ദ്രന്‍, ജി.സി. കുര്യാക്കോസ് ,വി.എന്നിവര്‍ നേതൃത്വം നല്‍കി.

ക്യാമ്പ് ഒരു എത്തി നോട്ടം


ക്രിസ്തുമസ് ആഘോഷവേളയില്‍ നിന്നും

പ്രമാണം:Xmas7.jpg

വിനോദയാത്ര

ഞങ്ങളുടെ സികൂളില്‍ നിന്നും സ്റ്റാഫ് ജനുവരി 8,9 തീയ്യതികളില്‍ ഊട്ടയിലേക്ക് ഒരു വിനോദയാത്ര നടത്തുകയുണ്ടായി ഇരുപത്താറ് പേര്‍ ഇതില്‍ പങ്കെടുത്തു.

സ്റ്റാഫിന്റെ വിനോദയാത്രയില്‍ നിന്നും


സര്‍ട്ടിഫിക്കറ്റുകള്‍ വതരണം നടത്തി

13-01-2011 ഹൈദരാബാദില്‍ വച്ച് നടന്ന സ്കൗട്സ് & ഗൈഡ്സിന്റെ നാഷണല്‍ ജാംബോരി, സബ് ജില്ലാ തല സ്പോര്‍ട്സ് എന്നിവയില്‍ സമ്മാനാര്‍ഹരായ കുട്ടികള്‍ക്ക് അസംബ്ളിയില്‍ വച്ച് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

റിപ്ഫബ്ളിക് ദിനം ആഘോഷിച്ചു

2011 ലെ റിപ്ഫബ്ളിക് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്കൂള്‍ മാനേജര്‍ കെ.ജി.വിശ്വംഭരന്‍ പതാക ഉയര്‍ത്തി തുടര്‍ന്ന് മലയാറ്റുര്‍ നീലീശ്വരം പഞ്ചായത്ത് സംഘടിപ്പിച്ച റിപ്പബ്ളിക്ദിന പരേഡില്‍ സ്കൂളിലെ സ്കൗട്ടുകളും ഗൈഡുകളും പങ്കടുത്തു.

സ്കൂള്‍വാര്‍ഷകം നടത്തി

2011 ലെ സ്കൂള്‍ വാര്‍ഷികം വവിധ പരപാടികളോടെ ആഘോഷിച്ചു. പി.ടി.എ. പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ഹാസ്യതാരം സാജന്‍ പള്ളുരുത്തി ഉത്ഘാടനം നടത്തി. സംസ്കൃത സര്‍വ്വകലാശാല പ്രോ.വൈസ് ചാന്‍സലര്‍ മുഖ്യപ്രഭാഷണം നടത്തി. സമ്മേളനാന്തരം കുട്ടികളുടെ വിവിധ കലാപരിപാടികള്‍ ഉണ്ടായിരുന്നു. ചടങ്ങില്‍ ഈ വര്‍ഷം വിരമക്കുന്ന സരസമ്മ ടീച്ചര്‍ക്ക് യാത്രയയപ്പ് നല്‍കി

വാര്‍ഷികം ചിത്രങ്ങളിലൂടെ

പ്രമാണം:Varshikam 5.jpg

ട്രോഫി ലഭിച്ചു

എറണാകുളം ജില്ലാതല ഫുട്ബാള്‍ മത്സരത്തില്‍ സ്കൂളിന് രണ്ടാം സ്ഥാനം ലഭിച്ചു.

എക്സലന്റ് അവാര്‍ഡ് ലഭിച്ചു

ഈ വര്‍ഷത്തെ(2010-2011) പുകയില വിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കുള്ള എക്സലന്റ് അവാര്‍ഡ് ഞങ്ങളുടെ സ്കൂളിന് ലഭച്ചു. തുടര്‍ച്ചയായി അഞ്ചാമത്തെ വര്‍ഷമാണ് ഇത് ലഭിക്കുന്നത്.

ട്രാഫിക് സര്‍ട്ടഫിക്കറ്റുകള്‍ വിതരണം ചെയ്തു

ആലുവ റൂറല്‍ പൊലീസിന്റെ ആഭിമുഖ്യത്തില്‍ ആലുവ സെന്റ് സേവ്യേഴ്സ് കോളേജില്‍ വച്ച് നടന്ന ട്രാഫിക് ബോധവല്‍ക്കരണ പരീക്ഷയില്‍ സ്കൂളില്‍ നിന്നും പങ്കെടുത്ത ആല്‍ബിനൊക്കും, ചന്ദ്രദത്തനും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

2011 മാര്‍ച്ചില്‍ വിരമക്കുന്ന അദ്ധ്യാപിക ടി.എസ്.സരസമ്മ ടീച്ചര്‍

സ്നേഹവിരുന്ന് നല്‍കി

12-02-2011 - 2011 മാര്‍ച്ചില്‍ വരമിക്കുന്ന അദ്ധ്യാപിക ശ്രീമതി.ടിഎസ്.സരസമ്മക്ക് സ്റ്റാഫ് സ്നേഹവിരുന്ന് നല്‍കി

വിരുന്ന് ചിത്രങ്ങളിലൂടെ

2011 ലെ എസ്.എസ്.എല്‍.സി വിജയശതമാനം

98 ശതമാനം "[[എസ്.എന്‍.ഡി.പി.ഹൈസ്കൂള്‍,നീലീശ്വരം:പ്രാദേശികപത്രം]]"