"ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 49: വരി 49:
*[[ഗ്യാലറി‍‍]]
*[[ഗ്യാലറി‍‍]]
*[[പ്രധാന പ്രവർത്തനങ്ങൾ‍‍‍‍‍‍‍]]
*[[പ്രധാന പ്രവർത്തനങ്ങൾ‍‍‍‍‍‍‍]]
*[[{{PAGENAME}}/നേർക്കാഴ്ച‌|നേർക്കാഴ്ച‍‍]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

19:58, 24 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം
വിലാസം
ചെമ്മലമറ്റം

ചെമ്മലമറ്റം പി.ഒ,
കോട്ടയം
,
686 508
,
കോട്ടയം ജില്ല
സ്ഥാപിതം1926
വിവരങ്ങൾ
ഫോൺ04828235497
ഇമെയിൽlfhschemmalamattam@gmail.com
കോഡുകൾ
സ്കൂൾ കോഡ്32005 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല'''കോട്ടയം'''
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻPaul Thomas
അവസാനം തിരുത്തിയത്
24-09-202032005


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

ചരിത്രം

1926-ല് അന്നത്തെ ചെമ്മലമററം പളളി വികാരിയായിരുന്ന പറയിടത്തിൽ ബ.യൗസേപ്പച്ചന്റെ നേതൃത്ത്വത്തിൽ നടത്തിയ ശ്രമത്തിന്റെ ഫലമായി ചെമ്മലമറ്റത്ത് ഒരു പ്രൈമറി സ്കൂൾ സ്ഥാപിച്ചു. ആദ്യ ഹെഡ്​മാസ്റ്ററായി ശ്രീ. പി.എം. പോത്തൻ നിയമിതനായി. 1976 മെയ് മാസം ഒന്നാം തീയതി ലിററിൽ ഫ്ളവർ എൽ.പി. സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷിച്ചു. 1979 ജനുവരി 24 നാണ് എൽ.പി.സ്കൂൾ, യു.പി.സ്കൂൾ ആയി ഉയർത്തിക്കൊണ്ടുള്ള ഉത്തരവ് ലഭിക്കുന്നത്. അന്ന് സ്കൂൾ മാനേജർ പടന്നമാക്കൽ ബ.ജോസഫ് അച്ചനായിരുന്നു. വെട്ടിക്കൽ ബ. തോമസച്ചൻ സ്കൂൾ മാനേജരായിരുന്ന കാലത്ത്, 1983 ജൂണിൽ, ഈ സ്കൂളിനെ ഹൈസ്കൂളായി ഉയർത്തിക്കൊണ്ടുളള ഉത്തരവ് ലഭിച്ചു. ഹൈസ്കൂളിന്റെ പ്രഥമ ഹെഡ്​മാസ്റ്ററായി ശ്രീ.എൻ. പി.ജോസഫ് നെല്ലുവേലിൽ നിയമിതനായി. ഹൈസ്കൂളിന്റെ ഉദ്ഘാടനം അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ. റ്റി.എം.ജേക്കബ് നിർവ്വഹിച്ചു. 1986 മാർച്ചിൽ പ്രഥമ ബാച്ച് എസ്.എസ്.എൽ.സി. പരീക്ഷ എഴുതി. നൂറു ശതമാനമായിരുന്നു വിജയം. ഹൈസ്കൂളായി ഉയർത്തിയിട്ട് ഇരുപത്തിയഞ്ച് വർഷം പൂർത്തിയാക്കിയ ഈ സ്കൂൾ 2007-2008 അദ്ധ്യയന വർഷത്തിൽ വിവിധ പരിപാടികളോടുകൂടി ജൂബിലി ആഘോഷിച്ചു.

ഭൗതികസൗകര്യങ്ങൾ

സ്കൂളിന് 2കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും കന്പ്യൂട്ടറ്‍ ലാബും മൾട്ടിമീഢിയ റുമും സയൻസുലാബും ലൈബ്രറിയും ഉണ്ട്.യുപി വിഭാഗത്തിനും ഹൈസ്കൂളിനും കൂടി ഏകദേശം 14 കമ്പ്യൂട്ടറുകൾ ഉള്ള ഒരു കമ്പ്യൂട്ടർ ലാബ് ഉണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

പാലാ രൂപതാ കോർപ്പറേറ്റ് മാനേജ്മെന്റ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മാർ ജോസഫ് കല്ലറങ്ങാട്ട്‍ കോർപ്പറേറ്റ് മാനേജരായും റെവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം കോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സ്കൂളിന്റെ ഇപ്പോഴത്തെ മാനേജര് വെരി. റവ. ഫാ . സഖറിയാസ് ആട്ടപ്പാട്ട് ആണ്. ഹെഡ്മാസ്റ്ററായി ശ്രീ.പോൾ തോമസ് സേവനം അനുഷ്ടിക്കുന്നു. സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1983-1988 ശ്രീ.എൻ.പി. ജോസഫ് നെല്ലുവേലീൽ
1988-89 ശ്രീ.സീറീയക് റ്റീ.തോമസ്, തെക്കേമുറീയീൽ
1989-1991 ശ്രീ.വീ.എം. ജോസഫ് വാണീയേടത്ത്
1991-1995 ശ്രീ.എ.എം. മാത്യു അമ്പാട്ടുപൊതീയീൽ
1995-1999 ശ്രീ.മാത്യു തോമസ്,നെല്ലരീയേൽ
1999-2000 ശ്രീ.വീ.ജെ. പീറ്റർ വാഴപ്പറമ്പിൽ
2000-2001 ശ്രീ.കെ.എം. ജോസഫ് കാരാപ്പുഴക്കൽ
2001-2003 ശ്രീ.ജോസ് എബ്രാഹം കാരയ്ക്കാട്ട്
2003-2008 ശ്രീ. പീ.എസ്. ജോസ് പൈനിക്കുളം
2008-2010 ശ്രീ.വി.വി.ഫിലിപ്പ് വരിയ്ക്കാനിയ്ക്കൽ
2010-2012 ശ്രീ.ജോസ് ജോസഫ് വലിയപറമ്പിൽ
2012-2015 ശ്രീ.വി.ജെ.തോമസ് വാളിപ്ലാക്കൽ
2015- ശ്രീ. പോൾ തോമസ് കരോട്ടെമ്പ്രയിൽ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • മാർ ഗ്രിഗറി കരോട്ടെമ്പ്രേൽ - രാജ്കോട്ട് ബിഷപ്പ്.
  • ജോർജ്ജ് റീമാൻ സി.മാത്യു - ഐ. എസ്. ആർ. ഒ.

പ്രവേശനോത്സവം

2017-2018 സ്കൂൾ വർഷത്തെ ആദ്യ ദിവസം വേറിട്ട ഒരു പ്രവേശനോത്സവത്തോടെ ആരംഭിച്ചു. കേരളത്തിന്റെ തനതായ കലാരൂപങ്ങളുടെ മാതൃകകളും, പച്ചപ്പും പുന:രാവിഷ്കരിക്കപ്പെട്ടു. സ്റ്റേജിൽ ഒരുക്കി നിർത്തിയിരുന്ന വളളത്തിലേക്ക് ഒന്നാം ക്ലാസ്സിലെ കുട്ടികൾ അക്ഷരമെഴുതിയ സ്ലേറ്റുകളും കാർ‍ഡുകളുമായി അണി നിരന്നപ്പോൾ, അമരക്കാരനായി പ്രഥമാധ്യാപകനും, തുഴച്ചിൽക്കാരായി മുതിർന്ന ക്ലാസ്സിലെ ചേട്ടൻമാരും മറ്റ് അദ്ധ്യാപകരും... ജീവിത സാഗരം അപകടരഹിതരായി തരണം ചെയ്യുവാൻ കെല്പുള്ളവരായി ഈ കുഞ്ഞുങ്ങൾ വളർന്നു വരുവാനാവശ്യമായ കൃപക്കായി പ്രാർത്ഥിച്ചുകൊണ്ട്, അതിനവരെ ഒരുക്കുവാൻ പര്യാപ്തമായ കരങ്ങളിൽ ഏല്പിച്ചുവെന്ന ചാരിതാർത്ഥ്യത്തിൽ സദസ്സ് കയ്യടക്കിയ മാതാപിതാക്കളും, സഹായ ഹസ്തവുമായി എത്തിയ ജനപ്രതിനിധികളും, സ്കൂൾ മാനേജരും, മുതിർന്ന കുട്ടികളും പ്രവേശനോത്സവത്തിന് സാക്ഷികളായി.

വഴികാട്ടി