"എ.എം.എൽ.പി.എസ്. ചെരക്കപറമ്പ വെസ്റ്റ്/അക്ഷരവൃക്ഷം/ലോക ഭക്ഷ്യ ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

02:08, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ലോക ഭക്ഷ്യ ദിനം

ഇന്ന് ഏപ്രിൽ 7 ലോക ഭക്ഷ്യ ദിനം എല്ലാവർക്കും ആരോഗ്യം. എല്ലാവർക്കും ആരോഗ്യപരിരക്ഷ എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം. ആരോഗ്യ പ്രവർത്തന രംഗത്ത് നേഴ്സുമാരുടെയും ഡോക്ടർമാരുടെയും പങ്ക് വലുതാണ് നമ്മുടെ ആരോഗ്യം സംരക്ഷിക്കാൻ നാം പല കാര്യങ്ങളും ചിന്തിക്കാനുണ്ട് .


1. ശുചിത്വം

നല്ല ആരോഗ്യത്തിന് വ്യക്തിശുചിത്വവും പരിസരശുചിത്വവും വേണം.വ്യക്തിശുചിത്വത്തിന് രണ്ടുനേരം കുളിക്കണം .ഭക്ഷണത്തിന് മുമ്പും ശേഷവും സോപ്പ് ഉപയോഗിച്ച് കൈ കഴുകണം.

2. പരിസരശുചിത്വം

വീടിന്റെ മുറ്റത്ത് ചപ്പുചവറുകൾ വലിച്ചെറിയരുത്. വീടിന്റെ പരിസരം വൃത്തിയായി സൂക്ഷിക്കണം. റോഡിലോ വഴിയിലോ മാലിന്യങ്ങൾ ഇടരുത് .ഇതെല്ലാം ആരോഗ്യത്തിന് ദോഷമായി ബാധിക്കും .

3. ഭക്ഷണം

പച്ചക്കറികൾ ധാന്യങ്ങൾ പഴങ്ങൾ ഇല വർഗങ്ങൾ എന്നിവ കഴിക്കണം .പുറത്തുനിന്നും വാങ്ങുന്ന ഭക്ഷണം കഴിക്കരുത് .ഇത് നമ്മുടെ ശരീരത്തിന് മോശമായി ബാധിക്കും .അമിത ആഹാരവും ശരീരത്തിന് ദോഷം ആയിരിക്കും .

4. വ്യായാമം

ആരോഗ്യത്തിന് നല്ല വ്യായാമം ആവശ്യമാണ് . പല കളികളിലൂടെയും നമുക്ക് വ്യായാമം ചെയ്യാം. ഓട്ടം ,വള്ളിച്ചാട്ടം, സൈക്കിൾ ചവിട്ടൽ തുടങ്ങിയവ വ്യായാമങ്ങളാണ്.

5. കുത്തിവെപ്പുകൾ

രോഗപ്രതിരോധത്തിന് കുത്തിവെപ്പുകൾ ആവശ്യമാണ് .


മുസ്‍ലീഹ. കെ. കെ
3 ബി എ എം എൽ പി സ്ക്കൂൾ ചെരക്കാപറമ്പ്, വെസ്റ്റ്
മങ്കട ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം