"എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ രോഗപ്രതിരോധം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([ത...)
 
(വ്യത്യാസം ഇല്ല)

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

രോഗപ്രതിരോധം

ഇന്ന് നമ്മുടെ രാജ്യം വലിയൊരു ഭീതിയിലൂടെയാണ് കടന്നുപോകുന്നത് .എല്ലാവരും അവരവരുടെ വീടുകളിൽ ഒതുങ്ങി കഴിയുകയാണ് .കൊറോണ എന്ന മാരകമായ വൈറസ് മൂലം നമ്മുടെ ലോകം മുഴുവൻ പേടിയിലാണ് .കൊറോണ വൈറസ് നമ്മുടെ രാജ്യത്തെ തന്നെ പിടിച്ച് കുലുക്കുകയാണ് ചെയ്യുന്നത് .രോഗപ്രതിരോധത്തിന് വേണ്ട എല്ലാ പ്രവർത്തനങ്ങളും നമ്മുടെ സർക്കാർ ഇന്ന് നമുക്ക് ചെയ്തു തരുന്നുണ്ട്.അതിനുവേണ്ടി നമ്മളും ഒറ്റക്കെട്ടായി പ്രവർത്തിക്കണം.എന്നാലും ഈ വൈറസ് ബാധിച്ച് കുറേപേർ ഈ ഭൂമിയോട് വിടപറഞ്ഞിട്ടുണ്ട് .രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും വ്യാപിച്ചിരിക്കുന്ന ഈ കൊറോണയെ നാം അകറ്റണം.ഈ രോഗം മൂലം മരണപ്പെട്ടവർ അധികവും രോഗപ്രതിരോധശേഷി കുറഞ്ഞവരാണ് എന്ന് നമുക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.ഒരു രോഗം വന്നാൽ അതിനെ ചെറുത്തു നിൽക്കാനുള്ള കഴിവ് നമ്മുടെ ശരീരത്തിൽ ഉണ്ടാകണം.അതിനുവേണ്ടി നാം നല്ല ഭക്ഷണം കഴിക്കണം.നല്ല ഭക്ഷണം എന്നാൽ ഫാസ്റ്റ് ഫുഡ്ഡും മാംസവും,മൽസ്യവും മാത്രം കഴിച്ചത് കൊണ്ട് ആവില്ല .ഇലക്കറികളും,പഴങ്ങളും,പയർവർഗ്ഗങ്ങളും ഉൾപ്പെടുത്തണം.ഇനിയെങ്കിലും നാം നല്ല ഭക്ഷണങ്ങൾ കഴിച്ച് ശീലിക്കുക.എന്നാൽ നമ്മുടെ ശരീരത്തിൽ ആരോഗ്യവും പ്രതിരോധശേഷിയും വർധിക്കും.ഓരോരുത്തരും ശ്രമിച്ചാൽ നമ്മുടെ നാട് തന്നെ പകർച്ചവ്യാധികളിൽ നിന്നും മാറാരോഗങ്ങളിൽ നിന്നും രക്ഷപ്പെടും. മരുന്നിലൂടെയല്ല രോഗപ്രതിരോധശേഷി ഉണ്ടാക്കേണ്ടത്.നല്ല ഭക്ഷണത്തിലൂടെയാണ് .അങ്ങനെയായാൽ നമുക്ക് രോഗങ്ങൾ വരാതെ രക്ഷപ്പെടാം .രോഗം വന്നാൽ തന്നെ അത് പെട്ടന്ന് സുഖപ്പെടും.കോവിഡ് 19 എന്ന രോഗം നമുക്ക് ഒരു പാഠം തന്നിരിക്കുന്നു .കഴിയുന്നതും നമ്മുടെ വീട്ടിൽ നട്ടുവളർത്തിയ പച്ചക്കറികളും,പഴങ്ങളും തന്നെ ഭക്ഷിക്കാൻ നോക്കുക.നമ്മൾ വാങ്ങുന്ന പച്ചക്കറികളിലും പഴവർഗങ്ങളിലും വളരെയധികം കീടനാശിനികൾ ഉണ്ടാകും.അത് നമ്മുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു.അതിലൂടെ നമ്മുടെ പ്രതിരോധശേഷി നശിക്കുന്നു.അത്കൊണ്ട് നാം ഇനിയെങ്കിലും നല്ല ഭക്ഷണം കഴിച്ച് ശീലിക്കണം.

മുഹമ്മദ് സിയാൻ .കെ.പി
4 C എ.എം.എൽ.പി.സ്കൂൾ,ഒളമതിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം