"എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ അനുഭവക്കുറിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ അനുഭവക്കുറിപ്പ്" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last st...) |
(വ്യത്യാസം ഇല്ല)
|
00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
അനുഭവക്കുറിപ്പ്
കൊറോണയും അവധിക്കാലവും ഒരുമിച്ച് വന്ന സമയം.,ഞാനും എന്റെ താത്തയും ഉമ്മയുടെ വീടായ തോട്ടുമുക്കത്തായിരുന്നു.അവിടെ കാണാൻ നല്ല ഭംഗിയുള്ള സ്ഥലങ്ങളാണ് .പുഴയും, അതിന് മുകളിലെ നീളമുള്ള പാലവും,പൂക്കളും .......ഞങ്ങളുടെ ഉപ്പുപ്പ ഒരു ദിവസം കൃഷിയിടത്തിൽ പോയി.മലപ്പുറം ,കോഴിക്കോട് ജില്ലകളുടെ അതിർത്തിയിലാണ് സ്ഥലം .പോയി തിരിച്ച് വരുമ്പോൾ ഉപ്പുപ്പ കൊണ്ടുപോയ ചായപ്പാത്രം എടുക്കാൻ മറന്നുപോയി.ഞാനും താത്തയും അതെടുക്കാനായി ഇറങ്ങി.പാലത്തിന് അടുത്തെത്തിയപ്പോൾ ഒരു പോലീസ് വണ്ടി നിൽക്കുന്നു .ഞങ്ങൾ ഓടി.പോലീസ് ഞങ്ങളോട് നില്ക്കാൻ പറഞ്ഞു.ഞങ്ങൾ പേടിച്ച് നിന്നു .ഞങ്ങളുടെ കയ്യിലെ പാത്രം കാട്ടി കാര്യങ്ങൾ അവരോട് പറഞ്ഞു.തുടർന്ന് പോലീസ് ഞങ്ങൾക്ക് ചില ഉപദേശങ്ങൾ തന്നു.മാസ്ക് ധരിക്കാതെ പുറത്ത് ഇറങ്ങരുത്,തിരിച്ച് വീട്ടിലെത്തിയാൽ കൈകൾ നല്ലതുപോലെ സോപ്പിട്ടു കഴുകണം,വ്യക്തികൾ തമ്മിൽ അകലം പാലിക്കണം,വ്യക്തിശുചിത്വം പ്രധാനം. ഇനി ഞങ്ങളെ പുറത്തിതുപോലെ കണ്ടാൽ പിടിച്ച് കൊണ്ടുപോകുമെന്നും അവർ പറഞ്ഞു.പോലീസിനു നന്ദി പറഞ്ഞു ഞങ്ങൾ വീട്ടിലേക്കോടി.പിന്നെ ഞങ്ങൾ പുറത്തിറങ്ങാതെ വീട്ടിൽ തന്നെ ഇരിപ്പാ .........
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ