"എ.എം.എൽ.പി.എസ്. തൂമ്പത്ത് പറമ്പ/അക്ഷരവൃക്ഷം/എന്റെ കുഞ്ഞുതൈകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("എ.എം.എൽ..പി.എസ് .തൂമ്പോത്ത്പറമ്പ/അക്ഷരവൃക്ഷം/എന്റെ കുഞ്ഞുതൈകൾ" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aks...) |
||
(വ്യത്യാസം ഇല്ല)
|
00:16, 20 ജൂൺ 2020-നു നിലവിലുണ്ടായിരുന്ന രൂപം
എന്റെ കുഞ്ഞുതൈകൾ
ഏതായാലും സ്കൂളും ഇല്ല എവിടേക്കും പോവാനും പറ്റില്ല. ബോറടിച്ച് ഇരിക്കുമ്പോഴാണ് കയ്യിലെന്തോ പിടിച്ചുകൊണ്ട് ഉമ്മ ഉമ്മറത്തേക്ക് വന്നത്."ആരും ചടഞ്ഞുകൂടിയിരിക്കേണ്ട എല്ലാർക്കും ഞാനൊരു പണി തരാം... ഇത് കുറച്ച് വിത്തുകളാ... "വിത്തുകൾ കാണിച്ചുകൊണ്ട് ഉമ്മ പറഞ്ഞു. കേൾക്കേണ്ട താമസം ഞാനും ,താത്തയും,അനിയനും കുഞ്ഞുകൈക്കോട്ടുമെടുത്ത് തൊടിയിലേക്കോടി. മണ്ണെടുത്ത് കുഴികളുണ്ടാക്കി, വെണ്ണീറിട്ടു, വിത്തുകൾ പാകി. ചീര, പയർ, കയ്പ, വെണ്ടയ്ക്ക എല്ലാം ഉണ്ടായിരുന്നു. എന്നും രാവിലെയും വൈകുന്നേരവും ഞങ്ങൾ വെള്ളമൊഴിച്ചു. അങ്ങനെ മൂന്നാമത്തെ ദിവസം ഞങ്ങൾ വെള്ളവുമായി ചെന്നപ്പോൾ അതാ...വിത്തുകൾ മുളപൊട്ടിയിരിക്കുന്നു. അവയെല്ലാം എന്നെ നോക്കി ചിരിക്കുന്നു. ഞാൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി. "ഞങ്ങൾ നിങ്ങൾക്ക് ഒരുപാട് വിളവ് തരാം"എന്ന് അവരോരോരുത്തരും പറയുന്നതായി ഞാൻ കേട്ടു. ഇനിയും ഒരുപാട് തൈകൾ നടണം... "കുഞ്ഞുതൈകളും, വലിയ മരങ്ങളും, മൃഗങ്ങളും, പക്ഷികളും, കാറ്റും, വെളിച്ചവും, വെള്ളവും...... എല്ലാം ചേർന്നതാണ് പരിസ്ഥിതി"യെന്ന് ടീച്ചർ പറഞ്ഞിട്ടുണ്ട്. എന്റെ തൈകൾ വളരുന്നത് ഞാൻ സന്തോഷത്തോടെ എന്നും നോക്കും. രാവിലെയും വൈകുന്നേരവും വെള്ളവുമായി വരുന്ന എന്നേയും തൈകൾ സന്തോഷത്തോടെ കാത്തിരിക്കും.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ