"എ.എം.എച്ച്. എസ്സ്. പൂവമ്പായി/അക്ഷരവൃക്ഷം/*കൊറോണ ഒരോർമ്മ*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= *കൊറോണ ഒരോർമ്മ* <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ.എം.എച്ച്. എസ്സ്. പൂവമ്പായി/അക്ഷരവൃക്ഷം/*കൊറോണ ഒരോർമ്മ*" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Proj...)
 
(വ്യത്യാസം ഇല്ല)

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

*കൊറോണ ഒരോർമ്മ*
ബാലിപുരം എന്ന ഗ്രാമത്തിൽ ബോബൻ എന്ന പേരുള്ള ഒരാളുണ്ടായിരുന്നു. അദ്ദേഹത്തിന് വ്യക്തിശുചിത്വം പാലിക്കുന്നതിനെക്കുറിച്ച് യാതൊരു അവബോധവുമില്ലായിരുന്നു. അയാളുടെ ഗ്രാമത്തിൽ ഒരു നാൾ കൊറോണ രോഗം പടർന്നു പിടിക്കാൻ തുടങ്ങി.ആരോഗ്യ പ്രവർത്തകർ ഗ്രാമത്തിൽ വന്ന് ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തിത്തുടങ്ങി. പക്ഷേ അയാൾ അതൊന്നും ശ്രദ്ധിച്ചതേയില്ല അധികം താമസിയാതെ അയാൾക്ക് കൊറോണ രോഗം പിടിപെട്ടു. ദിനംപ്രതി രോഗം കൂടി വന്നു. അയാളെ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാരും നഴ്സുമാരും അദ്ദേഹത്തെ ശുശ്രൂഷിച്ചു. അയാളുടെ അസുഖം കുറഞ്ഞു വന്നു. ഒരു മാസം കഴിഞ്ഞ് അസുഖം ഭേദമായി അയാൾ പൂർണ്ണ ആരോഗ്യവാനായി ആശുപത്രി വിട്ടു. അപ്പോഴാണ് ആരോഗ്യ ശീലങ്ങളെ ക്കുറിച്ചും, വ്യക്തിശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അവൻ ബോധവാനായത്. നാട്ടിലെത്തി തന്റെ അനുഭവങ്ങൾ അവൻ ഗ്രാമീണരുമായി പങ്കുവെച്ചു. കൈ നന്നായി സോപ്പിട്ടു കഴുകണമെന്നും, പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണമെന്നും, സാമൂഹിക അകലം പാലിക്കണമെന്നും അവൻ ഗ്രാമീണരെ ബോധവാൻമാരാക്കി. കൊറോണ രോഗവിമുക്തിക്കായി മുന്നിൽ നിന്ന് പ്രവർത്തിച്ച് അവൻ ആ നാടിനെ രോഗവിമുക്തമാക്കി.



ദീക്ഷിത് ശങ്കർ എസ്
3 B എ.എം.എച്ച്.എസ്സ്.പൂവമ്പായി
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ