"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരവൃക്ഷം/ മരവും കിളിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

00:15, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

മരവും കിളിയും

കിളിയേ കിളിയേ പാറി നടന്നെൻ
മാറിലിരിക്കണ കിളിയേ,
കിളിയായ് നീയും മരമായ് ഞാനും
ജീവിതമാകുന്നിവിടെ,
നിനക്ക് മലയും കാണാം പുഴയും കാണാം
മലയുടെ അങ്ങേത്തെരുവും കാണാം.
ഞാനൊരു നിൽപ്പതു നിന്നാലോ
ഇവിടിങ്ങനെ നിൽക്കണമൊരു ജന്മം.
മരമേ മരമേ മരമേ നീയൊരു വരമാണെന്നതറിഞ്ഞീടൂ,
ഒരു നേരം ഞാൻ കൂട്ടിലിരുന്നാൽ
പട്ടിണിയാണെന്നറിയേണം
അന്നമതെന്നെ തേടുകയില്ല
തേടിയലഞ്ഞത് നേടേണം
നീ നിന്നാൽ മതിയത് നിന്നെത്തേടും
നീ ഒരു സുകൃത ജന്മം.
 

ദേവപ്രിയ ഡി
8 സി എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറൻമുള
ആറന്മുള ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത