"ഉളിയിൽ സെൻട്രൽ എൽ.പി.എസ്/അക്ഷരവൃക്ഷം/ഇനിയെങ്ങോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("ഉളിയിൽ സെൻട്രൽ എൽ.പി.എസ്/അക്ഷരവൃക്ഷം/ഇനിയെങ്ങോട്ട്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last...)
 
(വ്യത്യാസം ഇല്ല)

00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ഇനിയെങ്ങോട്ട്

പച്ചപ്പട്ടുടുത്ത പ്രകൃതിയെ
വെട്ടിനശിപ്പിച്ചു നമ്മൾ
കുന്നുകൾ വയലുകൾ പുഴകളെല്ലാം
കവർന്നെടുത്തു നമ്മൾ
പത്തു മരങ്ങൾ വെട്ടി നശിപ്പിച്ചു
പത്തു നിലയുള്ള കെട്ടിടങ്ങൾ പൊക്കി
പൂമണം വീശിയ കാറ്റിനേയെല്ലാം
വിഷപ്പുകയാലും മൂടി
ക്ഷമയുടെ നെല്ലിപ്പലക യും താണ്ടിയ
ഭൂമിതൻ ദേഷ്യം പുറത്തുവന്നു
എല്ലാം ഞാനെന്നഹങ്കരിച്ചവനേ
ഒറ്റനിമിഷത്തിൽ ഒന്നുമല്ലാതാക്കി
കൺചിമ്മി തുറക്കുന്ന നേരം കൊണ്ട്
ആയിരം ജീവനെടുത്തു ഭൂമി
ഒടുവിലിതാ നമ്മളെത്തി നിൽക്കുന്നു
മഹാമാരിതൻ നടുവിൽ
ഇനി എന്തെന്നറിയില്ല
എങ്ങോട്ടെന്നറിയില്ല
ഒന്നിച്ചു നിന്നിടാം
അതിജീവനത്തിനായി

മയൂഖ വി എസ്
4 ഉളിയിൽ സെൻട്രൽ എൽ പി സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത