"ഇൻഫന്റ് ജീസസ്.എച്ച്.എസ്സ്. വടയാർ/അക്ഷരവൃക്ഷം/ ലോക രാഷ്ട്രങ്ങളും രോഗപ്രതിരോധവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("ഇൻഫന്റ് ജീസസ്.എച്ച്.എസ്സ്. വടയാർ/അക്ഷരവൃക്ഷം/ ലോക രാഷ്ട്രങ്ങളും രോഗപ്രതിരോധവും" സംരക്ഷിച്...) |
||
(വ്യത്യാസം ഇല്ല)
|
00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
ലോക രാഷ്ട്രങ്ങളും രോഗപ്രതിരോധവും
പലവിധമായുള്ള ജീവിവർഗങ്ങളിൽ സൂക്ഷ്മജീവികൾ മാത്രം തന്നെ ഏകദേശം ദശകോടിയിലധികം വരുമെന്നാണ് ആധുനിക ശാസ്ത്രം വിലയിരുത്തുന്നത് .അതിൽ മനുഷ്യന് വെളിവായിട്ടുള്ളതോ ഈ കണക്കിൻ്റെ നൂറിലൊരംശം പോലും എത്തില്ല എന്നതാണ് വാസ്തവം. പക്ഷേ എല്ലാ സൂക്ഷ്മാണുവും രോഗകാരികളല്ല.രോഗങ്ങളായി നാം കരുതുന്നത് ഇവയിൽ ഏതെങ്കിലും ഒരു സുക്ഷ്മജീവിയുടെ അധിനിവേശം മൂലം ആധിധേയ ജീവിയുടെ ശരീരത്ത് വിഷസമാനമായുള്ള എന്തെങ്കിലും രൂപപ്പെടുകയോ അല്ലെങ്കിൽ ശാരീരിക പ്രവർത്തനങ്ങളുടെ താളക്രമത്തെ ബാധിക്കുന്ന രീതിയിൽ രോഗാണുക്കളുടെ പ്രവർത്തനം രൂപാന്തരപ്പെടുകയോ ചെയ്യുന്നതാണ് .തന്മൂലം രോഗാണു വാഹകമായ കോശങ്ങൾ ക്ഷയിച്ച് ഇല്ലാതാവുന്നു.വിവിധ കാരണങ്ങളാൽ സംഭവ്യമാകുന്ന ഈ അവസ്ഥയാണ് രോഗമെന്ന പൊതുനാമത്തിൽ നാം വിശേഷിപ്പിക്കുന്നത്. ശാസ്ത്രത്തിൻ്റെ കുതിച്ചുചാട്ടം മൂലം വിവിധ രാജ്യങ്ങളിലെ പൗരന്മാരുടെ ജീവിത സാഹചര്യത്തിലും രാജ്യങ്ങളുടെ തന്നെ വിപണന വരുമാനത്തിലധിഷ്ഠിതമായ സാമ്പത്തിക ഭദ്രതയിലും വളരെയധികം വളർച്ച സംഭവിച്ചതായി വിശകലങ്ങൾ തെളിയിക്കുന്നു.എന്നാൽ ശാസ്ത്രത്തിൻ്റെ തന്നെ ഏറ്റവും പ്രാധാന്യം കൽപ്പിച്ചു കാണുന്ന ആരോഗ്യ ശാസ്ത്രരംഗം പക്ഷേ അപ്പോഴും വികസിതരാജ്യങ്ങളിലല്ലാതെ സുസ്ഥിരമായ വളർച്ച കൈവരിച്ചതായി എങ്ങും തന്നെ കാണുവാൻ സാധിക്കുന്നില്ല. ഇത് ആ രാജ്യങ്ങളിലെ സാധാരണ പൗരന്മാരുടെ ആരോഗ്യസുരക്ഷയ്ക്ക് വൻ തിരിച്ചടിയാണ്.അങ്ങനെയെങ്കിൽ ഏതെങ്കിലും വിനാശകാരമായതും പകർച്ചാ സാധ്യതയേറിയതുമായ ഒരു രോകത്തിന് ആ രാജ്യത്തെ സാമൂഹിക-ശാരീരിക-മാനസിക ആരോഗ്യ സുസ്ഥിരതയെ തകിടം മറിക്കുവാനാവും. ഇങ്ങനെ ചിന്തിച്ചാൽ ഒരുപക്ഷേ ലോകം നേരിടുന്ന വെല്ലുവിളികളിൽ ഏറ്റവും രൂക്ഷമായത് തീർച്ചയായും ആരോഗ്യ അരക്ഷിതാവസ്ഥ തന്നെയാണ്. ഇന്ന് ലോകമാസകലം അഗ്നിവർഷമായി മാറിക്കൊണ്ടിരിക്കുകയാണ് കൊറോണ അഥവാ കോവിഡ്19 എന്ന മഹാമാരി. ഭൂഖണ്ഡങ്ങളിൽ നിന്നും ഭൂഖണ്ഡങ്ങളിലേക്ക് വർണ്ണ രാഷ്ട്രീയ ഭേദമില്ലാതെ വ്യാപരിച്ചു കൊണ്ടിരിക്കുന്ന ഈ മഹാമാരിയുടെ ഉത്ഭവം ചൈനയിലെ വുഹാൻ പ്രാവിശ്യയാണെന്ന് കരുതപ്പെടുന്നു. ഇവിടെ സ്ഥിതിചെയ്യുന്ന വന്യമാംസ ചന്ത കൊറോണയുടെ അസംഖ്യം ഉത്ഭവകഥകളിൽ ചിലതെങ്കിലും ഇടം പിടിക്കാതിരുന്നില്ല. അമേരിക്ക പോലുള്ള വൻകിട രാഷ്ട്രങ്ങൾ ചൈനയുടെ ജൈവായുധ നിർമ്മാണത്തിൽ നിന്ന് പിശകിപ്പോന്ന രോഗായുധമാവാം ഇതെന്ന് ആരോപിച്ചപ്പോൾ അമേരിക്കൻ സൈന്യത്തിൻ്റെ സംഭാവനയാണ് രോഗമെന്ന് ചൈനയും കുറ്റപ്പെടുത്തി. പരസ്പരാരോപണങ്ങൾക്കിടയിൽ നിന്ന് സമയം കഴിയുംതോറും ഇരട്ടിയായി പകർച്ചാ നിരക്ക് വർധിക്കുന്നത് പക്ഷേ ആദ്യമാദ്യം ആരും ശ്രദ്ധിച്ചില്ല. എന്നാൽ പകർച്ച സാമൂഹിക വ്യാപനത്തിൻ്റെ തോതിലേക്ക് ഉയർന്നപ്പോൾ ചൈനയും കടന്ന് ഭൂഖണ്ഡങ്ങളിലേക്ക് ചേക്കേറിയ വൈറസ് ഒരു രാജ്യം മുഴുവനായും വിഴുങ്ങിയ കാഴ്ച്ച നാം കണ്ടു.രോഗാണുക്കളിൽ പരമാണുവായ വൈറസുകൾ എന്ന അർധ ജീവൻ മാത്രമുള്ള വസ്തുവിന് വിശ്വജീവികളിൽ ശ്രേഷ്ഠനെന്ന് സ്വയം വിശേഷിപ്പിക്കുന്ന പ്രബലരായയ ഒരു ജീവിവർഗത്തെ എത്രമാത്രം ദുരിതത്തിലാഴ്ത്താമെന്ന് ലോകം കണ്ടു കഴിഞ്ഞു.ഇന്നും മരുന്നോ വാക്സിനോ ഇല്ലാത്ത ഈ രോഗത്തെ അകറ്റി നിർത്താനുള്ള ഏക മാർഗം സ്വയം പ്രതിരോധ മാർഗങ്ങൾ മാത്രമാണ് ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇന്ത്യ പോലൊരു രാജ്യം സമ്പൂർണ്ണ ലോക്ക്ഡൗണിലേക്ക് പോയത്. മാസ്ക് ഉപയോഗിക്കാതെ സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കാതെ ഇന്നൊരു പൗരനും പുറത്തേയ്ക്ക് കടക്കാനാവില്ല. അതും അത്യാവശ്യ കാര്യങ്ങൾക്കു മാത്രം.അതെ പ്രബലമായ ഒരു രോഗം ഉത്ഭവിച്ചതിനു ശേഷം മാത്രമാണ് ലോകം മുഴുവൻ ഇത്രയേറെ കരുതലിൻ്റെ നാൾവഴികളിലേക്ക് കടക്കുന്നത്. ഇന്ത്യാ മഹാരാജ്യത്ത് ഇപ്പോഴും കൊറോണ വൈറസ് വ്യാപനം തുടർന്ന് കൊണ്ടേയിരിക്കുന്നു. വൈറസ് വ്യാപനം പിടിച്ച് നിർത്താൻ സംസ്ഥാനങ്ങൾ പെടാപ്പാടുപെടുമ്പോൾ നമുക്ക് അഭിമാനിക്കാൻ വലുപ്പം കൊണ്ട് കൊച്ചായിരുന്ന ഈ സംസ്ഥാനത്തിൻ്റെ പേരൊന്ന് മാത്രം മതി. അതെ കേരളീയരാണ് നമ്മൾ.നി പയെ പിഴുതെറിഞ്ഞ പ്രളയത്തിൽ നീന്തിക്കയറിയ അതിജീവനത്തിൽ വലുപ്പമുള്ള ഒരേ ഒരു കേരള സംസ്ഥാനത്ത് പിറന്നവർ തന്നെയാണ് നാം. ഇവിടെ സ്ഥിതി വ്യത്യസ്തമാണ് കരുതലുള്ള ആരോഗ്യ സംവിധാനങ്ങളിൽ നാം അനുഗ്രഹിക്കപ്പെട്ടവരാകുന്നു. സാമൂഹിക ഒരുമയിലും പരസ്പര സഹകരണത്തിലും മുൻപിലാണ് ഇവിടുത്തെ ജനങ്ങൾ. പകലന്തിയോളം വിശ്രമമില്ലാതെ,കൂട്ടം ചേരലുകൾ കണ്ടെത്താൻ പണിയെടുക്കുന്ന കേരള പോലീസിൻ്റെ സേവന തൽപരതയും പറയാതിരിക്കാൻ ആവുന്നില്ല. ഇന്ന് ഇരുന്നുറിലധികം പേർ രോഗമുക്തി കൈവരിച്ച് കഴിഞ്ഞിരിക്കുന്നു. ഇന്ത്യയിലെ അല്ല ലോകത്തിൽ തന്നെ മറ്റൊരു സംസ്ഥാനത്തിനും കൈവരിക്കാൻ കഴിയാത്ത നേട്ടമാണിത്.ഏറ്റവും കുറവ് മരണനിരക്കും ഏറ്റവും കുറവ് പകർച്ചാ നിരക്കും മറ്റ് സംസ്ഥാനങ്ങളെ തട്ടിച്ച് നോക്കിയാൽ കേരളത്തിനുതന്നെയാണ്. ഇങ്ങനെയുള്ള ഈ കേരളത്തിൻ്റെ ആരോഗ്യ സുരക്ഷ നമ്മുടെ ഓരോരുത്തരുടെയും കർത്തവ്യമാണ് ഇന്ത്യയെ, അല്ല ലോകത്തെ മുഴുവൻ ഈ മഹാമാരിയിൽ നിന്ന് സംരക്ഷിക്കുവാൻ ഇത്തരത്തിലുള്ള പ്രതിരോധ പ്രവർത്തനങ്ങളിലൂടെയാവും. അത് നമ്മുടെ എല്ലാവരുടെയും കടമയാണ്.
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം