"ഇ.കെ.എൻ.എം.എച്ച്.എസ്.എസ്. വേങ്ങാട്/അക്ഷരവൃക്ഷം/മഹാമാരി..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("ഇ.കെ.എൻ.എം.എച്ച്.എസ്.എസ്. വേങ്ങാട്/അക്ഷരവൃക്ഷം/മഹാമാരി..." സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Proje...)
 
(വ്യത്യാസം ഇല്ല)

00:13, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

മഹാമാരി...

മുത്തശ്ശി പറഞ്ഞു എന്നോട് -
അധർമ്മം ചെയ്യരുതെന്ന്-
ഇതിഹാസങ്ങളിൽ പറഞ്ഞെന്നും
തിരിച്ചടി ഉറപ്പാണെന്നും.
ഒരു മഹാൻ എന്നോടോതി-
എല്ലാം തുല്ല്യമാക്കാൻ-
നീ ഉടലെടുക്കുമെന്ന്.
ഞാനതെല്ലാമറിഞ്ഞു-
വന്ന മാരി കൊറോണയാണെന്നും.
നിമിഷനേരം കൊണ്ട് മരണങ്ങളേറെ
തീ പടരും പോലെ
പുഴ ഒഴുകും പോലെ
കാറ്റു വീഴും പോലെ.
എനിക്കൊന്നുറങ്ങാൻ കഴിയുന്നില്ല
ഒന്നുണരാൻ കഴിയുന്നില്ല
ഒന്നുചിരിക്കാനാവുന്നില്
നീ എന്നുപോകും
നിന്റെ ലക്ഷ്യമെന്ത്
നിനക്കെത്ര വേണം
ഈ പ്രപഞ്ചത്തിൽ നിന്നും
നിന്റെ വലക്കണ്ണികൾ പൊട്ടിച്ച് പോകൂ..
ഞങ്ങൾ തിരിച്ചറിഞ്ഞു
ഞങ്ങളുടെ അനീതികൾ,അധർമ്മങ്ങൾ
ഞങ്ങൾ അറിഞ്ഞു
ഞങ്ങളാരുമല്ല
നീയാണ് ശക്തി
സർവ്വവും നീയാണ്
എന്നമ്മയെപ്പോലെ ക്ഷമിക്കൂ
താനാണെല്ലാമെന്നഹങ്കരിച്ചു
നിമിഷം കൊണ്ട്
താനൊന്നുമല്ലെന്ന്
മുത്തശ്ശി പറഞ്ഞത് നേര്
ശാസ്ത്രം പറഞ്ഞതും നേര്
ഞാനിനി ധർമ്മം വെടിയുകയില്ല
മതിയാക്കുൂ,വിടവാങ്ങു...
 

ആവണി എം
10 D ഇ.കെ.എൻ.എസ്.ജി.എച്ഛ്.എസ്.എസ് .വേങ്ങാട്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത