Schoolwiki സംരംഭത്തിൽ നിന്ന്
00:02, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
ഒരു കുടക്കീഴിൽ
അന്തിയാവോളം അലഞ്ഞും വലഞ്ഞും
അന്തിക്കു ശാപ്പാടു കെങ്കേമമാക്കിയും
വീട്ടിലും നാട്ടിലും ദിക്കന്തെന്നറിയാതെ
വളർന്നു വരുമൊരി ആധുനിക ജനതയെ
തെല്ലൊന്നിങ്ങനെ കാണുവാൻ ജഗദീശൻ നിശ്ചയം.
ഇന്നവിടെ ലോകമേ ഇന്നെവിടെയീ ജനം
മാനുഷ കൂടുകളിൽ ഭ്രദമായിത്തന്നെയോ?
കൊറോണ എന്നൊരീ കാലക്കെടുതിക്കു
വീറോടെ മാനവർ പ്രതിവിധി തേടുന്നു
ലോക്ഡൗണിൽ നാമെല്ലാം ലോക്കായിപ്പോയെന്ന്
കേണിടാതൊന്നു നീ കേൾക്ക നീ മാനവാ
അഖില ജനത്തിനും ആശ പകരുവാൻ
മരുന്നില്ല മന്ത്രമില്ല, ശുചിത്വവും കരുതലും
പാലനം പരിപാലനം , അകലവും സകലവും
പാലിച്ചുകൊണ്ട് ലോകരക്ഷയ്ക്ക് കരുത്താകാം
നമ്മൾക്കു മാത്രമല്ലിന്നിതു ബാധകം
സർവ്വ ജനതയും കരുതലായി വാഴണം
പ്രാകൃതമെന്ന് തള്ളിപ്പറഞ്ഞൊരാ പഴമയിൽ
നാമിന്ന് ആശ്വാസഗൃഹം തീർത്തു
കാർഷികം ഗാർഹികം എന്നീ കരുക്കളെ
ഓർക്കാതെ നാമിന്ന് കൈതാങ്ങിപ്പോരുന്നു
ചക്കയും ചീനിയും ചക്കക്കുരുവും
തെക്കേപ്പറമ്പിലെ ചെന്തെങ്ങിൻ തേങ്ങയും
ലോക്ഡൗണിൽ നമ്മൾക്ക് ആശ്വാസഭോജനം
പ്രകൃതീശ്വരിയുടെ ലീലാവിലാസങ്ങൾ
മാനവർ വീണ്ടും ഓർത്തോർത്തെടുക്കുന്നു
കാലാതീതമായി വാഴുന്നതായി മാനവ
ജൻമം ഇല്ലെന്നു നിശ്ചയം
കുട്ടികൾ വൃദ്ധർ മറ്റന്യരോഗബാധതർ
വീട്ടിലിരുന്ന് സ്വജീവന് കാവലാകു
മാസ്ക്കുകൾ ഗ്ളൗസുകൾ പി.പി.ഇ കിറ്റുകൾ
ശ്രദ്ധയോടെ നാം ഉപയോഗിച്ചീടണം
വ്യക്തിശുചിത്വം ഉത്തമം തന്നെ, കൈകൾ
സോപ്പുകൊണ്ടു കഴിക്കുക നിത്യവും
ജലത്തിനായി കാത്തിരുന്നീടാതെ, വേഗം
സാനിറ്ററുകൾ ഉപയോഗിച്ചീടുക
കണ്ണുുകളുണ്ടെങ്കിലും അന്ധരായിത്തീർന്നവർ
സാമൂഹ്യ വ്യാപന കൊലയാളികൾ തന്നെ
ഒന്നിലോ രണ്ടിലോ നൂറിലോ നിൽക്കാതെ
ലക്ഷങ്ങളെ കൊറോണ കൊന്നൊടുക്കിടുന്നു
വിജനമീ റോഡുകൾ വിജനമീ നഗരങ്ങൾ
നിറസാഗരമായ് കോടിക്കോടി മനസ്സുകൾ
ചങ്ങലപൊട്ടിച്ചെറിഞ്ഞുകൊണ്ടേവരും
പോരാട്ട ദീപ്തിക്കു ഇന്ധനമാകുന്നു
ആരോഗ്യപ്രവർത്തകർ, പോലീസുകാർ, സർക്കാർ
നമുക്ക് കാവലായ് കരുതലായ് നിത്യവും തന്നെ
സ്മരിക്കണം നാമവരെ വാഴ്ത്തണം നാമവരെ
എന്തെന്നാൽ അവരാണു നമുക്കീശ്വരൻ
അതിജീവനത്തിന്റെ സ്മരണകൾ പുതുക്കണം
അതിജീവിക്കാനായ് സജ്ജരായിരിക്കണം
സ്വാർഥത മാഞ്ഞുപോയ് അഹങ്കാരം നിലച്ചുപോയ്
പ്രാർഥനയോടെ നാം ഭദ്രത തേടുന്നു
പ്ലേഗും വസൂരിയും എന്നപോൽ കൊറോണയും
ചരിത്രത്താളുകളിൽ ഇടം നേടി വാഴും
ചെറുത്തുതോൽപ്പിക്കും നമ്മളീ രോഗത്തെ
അതിജീവിക്കും നാം കാറോണക്കാലത്തെ
കാത്തുസൂക്ഷിക്കുക ജിവിതമൂല്യങ്ങൾ
ഏതു ദുരിതത്തെയും ധീരമായ് നേരിടാൻ.
സാങ്കേതിക പരിശോധന - mtjose തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത
|