"ഗവ.യു.പി.സ്കൂൾ ചിറ്റൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ എന്ന ഭീകരൻ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("ഗവ.യു.പി.സ്കൂൾ ചിറ്റൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന ഭീകരൻ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last...)
 
(വ്യത്യാസം ഇല്ല)

00:00, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണ എന്ന ഭീകരൻ

ലോകജനതയെ ഭീതിയിലാക്കി
ലോകം വാണരുളീടും ഭീകരൻ
ഒത്തൊരുമിച്ച് നാം നിന്നീടിൽ
ഒാടിയൊളിക്കും രാക്ഷസനാമിവൻ

സർക്കാർ പറയും കാര്യങ്ങൾ
പാലിച്ചീടാം മടിയാതെ
വെറുതെയുള്ള യാത്രകളൊന്നും
വേണ്ടേ വേണ്ട വീട്ടിലിരിക്കാം

ഒത്തുകൂടൽ സൊറപറച്ചിൽ
എന്നിവയെല്ലാം ഒഴിവാക്കാം
മാസ്ക് ധരിക്കാം മുഖം മറയ്ക്കാം
സമൂഹ അകലം പാലിക്കാം

പുറത്തു പോയി വന്നാലുടനെ
കൈകൾ കഴുകി ശീലിക്കാം
ജാഗ്രതയോടെ കാവലിരിക്കും
പോലീസുകാരെ മാനിക്കാം

നിറഞ്ഞ മനസ്സുമായി ജോലികൾ-
ചെയ്യുംആതുരസേവനരംഗത്തെ
ഡോക്ടർമാരേം നെഴ്സൻമാരേം
ആദരവോടെ നമിച്ചീടാം

ഭരണകൂട നിയന്ത്രണങ്ങൾ
എല്ലാം നന്നായ് പാലിച്ച്
തുരത്തീടാം തകർത്തീടാം
കൊറോണയെന്ന വിപത്തിനെ


ഒന്നായ് ചേർന്ന് പ്രാർത്ഥിക്കാം
നൻമ നിറഞ്ഞൊരു നാളേയ്ക്കായ്

കൃഷ്ണവേണി.ബി
3 C ഗവ.യു.പി.സ്കൂൾ ചിറ്റൂർ
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത