"യു.പി.എസ്സ്.കൊറ്റുക്കൽ/അക്ഷരവൃക്ഷം/കാൽചുവട്ടിലെ മണ്ണൊലിച്ചു പോകുമ്പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഉപഭോക്‌തൃ നാമം തിരുത്തൽ)
 
(വ്യത്യാസം ഇല്ല)

23:34, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

കാൽചുവട്ടിലെ മണ്ണൊലിച്ചു പോകുമ്പോൾ

ഇന്ന് പതിവിലും കൂടുതൽ തണുപ്പുണ്ടല്ലോ,ഞങ്ങൾ നാല് കിളിക്കുഞ്ഞുങ്ങളും നേരത്തെതന്നെ ഉണർന്നു. പ്രകാശം ഇലകളുടെ ഇടയിലെ പഴുതിലൂടെ അരിച്ചു വരുന്നു.ഇങ്ങനെകാണുമ്പോൾ കാടിനെന്തു ഭംഗിയാണ്.നദി കുഞ്ഞികൊലുസണിഞ്ഞ കുഞ്ഞിനെ പോലെ കിലുകിലാഒഴുകുന്നു. ഈ ചന്ദനമരചില്ലയിലെ ഞങ്ങളുടെ കൂട് എന്തു രസമാണ്.കൂടാതെ അണ്ണാറക്കണ്ണ- നും മറ്റു പല പക്ഷികളും കൂട്ടുകൂടാൻ വരു- മല്ലോ. ആഹാ അമ്മ വന്നല്ലോ! എന്തുപറ്റി അമ്മേ?അമ്മ ആകെ പേടിച്ചിരിക്കുന്നല്ലോ? മക്കളേ കാട്ടിൽ വേട്ടക്കാരാണെന്നു തോന്നുന്നു, അവർ തീ കായുന്നതിനിടയിൽ കാട്ടി ൽ തീ പടർന്നു.പക്ഷിമൃഗാദികൾ വെന്തു മരിക്കുന്നു.അല്ലാത്തവ പ്രാണരക്ഷാർഥം പാലായനം ചെയ്യുന്നു...അയ്യോ..അമ്മേ... അതാ തീയും പുകയും ഇങ്ങെത്താറായി! ഞങ്ങൾക്ക് പറക്കാനറിയില്ലല്ലോ,അമ്മയെ- ങ്കിലും രക്ഷപെടൂ. ഇല്ല നിങ്ങളെ വിട്ട് അമ്മ എങ്ങും പോവില്ല,നമുക്കൊന്നിച്ചു മരിക്കാം. ഈ മനുഷ്യർ എത്ര പാപികളാണമ്മേ! അവ ർ എന്തിനാണമ്മേ കാടിനേയും ജീവജാല- ങ്ങളേയും നശിപ്പിക്കുന്നത്?...........നിങ്ങൾ പറഞ്ഞത് ശരിയാണ്, ചില മനുഷ്യർ പാപി- കളാണ്, മറ്റുചിലർ അവരുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് അറിഞ്ഞും അറിയാതയും വശംവദരാകുന്നു.എന്നാൽ ഏറ്റവും നല്ല ജന്മവും മനുഷ്യജന്മം തന്നെയാണ്.ചിലമനു- ഷ്യരുടെ നിസ്വാർത്ഥ സേവനം അവനെ ദൈവസമാനനാക്കും.അതാ നല്ല മനുഷ്യർ തീ അണയ്ക്കുന്നു.അഗ്നിശമനാസേനയും നാട്ടുകാരുമുണ്ടല്ലോ! ഇനിയൊന്നും പേടി- ക്കണ്ടാ മക്കളേ.... കൂട്ടുകാരേ നമ്മൾ എങ്ങനെയുള്ള മനുഷ്യർ ആകണം?????

വൃന്ദ എസ് വിനോദ്
6 പി. എസ് , കോട്ടുക്കൽ, ചടയമംഗലം, കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ