"ജി.ഡബ്ളു.യു.പി.എസ്.ഒറ്റക്കൽ/അക്ഷരവൃക്ഷം/കാട്ടിലെ ഒരുമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("ജി.ഡബ്ളു.യു.പി.എസ്.ഒറ്റക്കൽ/അക്ഷരവൃക്ഷം/കാട്ടിലെ ഒരുമ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project...)
 
(വ്യത്യാസം ഇല്ല)

23:34, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

കാട്ടിലെ ഒരുമ


ഒരിക്കൽ ഒരിടത്ത് അതിമനോഹാരമായ ഒരു കാടുണ്ടായിരുന്നു.വളരെ സത്യസന്ധനും നിഷ്കളങ്കനുമായ ഒരു സിംഹമായിരുന്നു കാട്ടിലെ രജാവ് .അവിടുത്തെ മൃഗങ്ങൾ വളരെ സന്തോഷത്തിലാണ് കഴിഞ്ഞിരുന്നത്.രാജാവായ സിംഹം ഒരിക്കലും അവരെ നിരാശപ്പെടുത്തിയില്ല.ഒരിക്കൽ ഒരു കൂട്ടം ചെന്നായ്ക്കൾ ആ കാടു സ്വന്തമാക്കാൻ വന്നു.ചെന്നായ്ക്കളുടെ ദുഷ്ടത്തരം കണ്ടു സിംഹം കാട്ടിൽ നിന്നും പോകുവാൻ കല്പിച്ചു.അങ്ങനെയിരിക്കെ ചെന്നായ്ക്കൾ നാട്ടിലെ മനുഷ്യരുമായി ചേർന്ന് കാടു പിടിച്ചടക്കാൻ തീരുമാനിച്ചു.മനുഷ്യർ കാട്ടിൽ കടന്നു മരം വെട്ടി നശിപ്പിക്കുവാനും മൃഗങ്ങളെവേട്ടയാടാനും തുടങ്ങി.


ചെന്നായ്ക്കളും മനുഷ്യരും കൂടി കാട് നശിപ്പിക്കാൻ തുടങ്ങി.നാട്ടിലെ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും മനുഷ്യർ കാട്ടിൽ നിക്ഷേപിക്കാൻ തുടങ്ങി.അവരുടെ ശല്യം കൊണ്ട് മൃഗങ്ങൾ പൊറുതിമുട്ടി.തന്റെ കാടു കൂടുതൽ മലിനമാക്കുന്നതിനു മുൻപ് അവരെ അവിടെ നിന്നും ഓടിക്കുവാൻ രാജാവ് തീരുമാനിച്ചു.ആ ദിവസം സന്ധ്യക്ക്‌ ചെന്നായ്ക്കലും മനുഷ്യരും കൂടി സിംഹത്തെ തന്ത്രപൂർവം കെണിയിലാക്കി.സിംഹത്തിനു രക്ഷപെടാനായില്ല.തുടർന്ന് അവർ കാടു അടക്കി ഭരിച്ചു.ചെന്നായ്ക്കൾ കൊച്ചു കൊച്ചു മൃഗങ്ങളെ വേട്ടയാടി .മനുഷ്യർ പുഴകളും കാടും മലിനമാക്കി,കാടാകെ മാലിന്യം നിറച്ചു.ദാഹജലം കിട്ടാതെയും കഴിക്കാൻ ഭക്ഷണം ലഭിക്കാതെയും മറ്റു മൃഗങ്ങൾ അലഞ്ഞു.

ഒരു ദിവസം ദുഷ്ടന്മാരുടെ കെണിയിൽ നിന്നും സിംഹം രക്ഷപെട്ടു.രഹസ്യമായി തന്റെ പ്രജകളെ വിളിച്ചുക്കൂട്ടി .എല്ലാവരും തങ്ങളുടെ വിഷമങ്ങൾ രാജാവിനോട് പറഞ്ഞു."ഞങ്ങൾ കുടിക്കുന്ന ജലം മനുഷ്യർ മലിനമാക്കി.കാട്ടിലെവിടെയും മാലിന്യങ്ങൾ തന്നെ."നമ്മൾ ഒത്തുരുമയോടെനിന്നാൽ ഇവരെ ഇവിടെ നിന്നും തുരത്താം സിംഹരാജാവ് തന്റെ പ്രജകളോട് പറഞ്ഞു.പിറ്റേ ദിവസം രാജാവും പ്രജകളും ചെന്നായ്ക്കളെ തല്ലിയൊടിക്കുകയും മനുഷ്യരെ വിരട്ടിയോടിക്കുകയും ചെയ്തു.ശേഷം എല്ലാവരും ചേർന്ന് കാട്ടിലെ മാല്യങ്ങളെല്ലാം മാറ്റി കാടു പഴയതുപോലെ ഭംഗിയുള്ളതാക്കി.മനോഹരമായ ആ കാട്ടിൽ പിന്നീട് ഒരുപാടു കാലം സിംഹം ഭരിച്ചു.അത്ര മനോഹരമായ ആ കട്ടിൽ ജീവികളെല്ലാം സന്തോഷത്തോടെ ജീവിച്ചുപോന്നു .

അതുല്യ സുനിൽ
5 ജി ഡബ്ല്യൂ യൂ പി എസ് -ഒറ്റക്കൽ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ