"ജി. എൽ. പി. എസ്. അമ്പലക്കര/അക്ഷരവൃക്ഷം/ബുദ്ധിമാനായ മാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("ജി. എൽ. പി. എസ്. അമ്പലക്കര/അക്ഷരവൃക്ഷം/ബുദ്ധിമാനായ മാൻ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project La...)
 
(വ്യത്യാസം ഇല്ല)

23:34, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

ബുദ്ധിമാനായ മാൻ
ഒരിടത്ത് ഒരിടത്ത് ഒരു വലിയ കാട്ടിൽ ഒരു മാനും സിംഹവും ജീവിച്ചിരുന്നു. ഇരുവരും വലിയ ശത്രുക്കളായിരുന്നു. മാനിനെ എവിടെവച്ച് കണ്ടാലും സിംഹം പിടികൂടാൻ ശ്രമം നടത്തും. പക്ഷേ മാൻ അതി വേഗത്തിൽഓടി രക്ഷപ്പെടും. ഇങ്ങനെയായാൽശരിയാവില്ല എന്ന് സിംഹം വിചാരിച്ചു. തന്ത്രത്തിൽആ മാനിനെ തന്റെ വലയിൽ ആക്കണമെന്ന് സിംഹം വിചാരിച്ചു. സൗഹൃദം കാണിച്ച് സിംഹം ആ മാനിനോട് അടുക്കാൻ ശ്രമിച്ചു. താൻ മാനിനോട് ചെയ്ത എല്ലാ തെറ്റിനും സിംഹം ക്ഷമ ചോദിച്ചു. നമുക്കിനി ഈ കാട്ടിൽഒരു ശത്രുതയും ഇല്ലാതെ ഉറ്റ ചങ്ങാതിമാരായി കഴിയാം-സിംഹം പറഞ്ഞു. പക്ഷേ ബുദ്ധിമാനായ മാൻ പറഞ്ഞു -എന്നെ കുടുക്കാൻ നിന്റെ പുതിയ അടവാണ് ഈ സൗഹൃദം കൂടൽ. നിന്റെ ഈ ചതിയിൽഞാൻ ഒരിക്കലും അകപ്പെടില്ല. ഞാൻ നിന്നെ ഒരിക്കലും ഒരു ചങ്ങാതിയായി കാണില്ല. സിംഹത്തിന്റെ വലയിൽഅകപ്പെടാതെ മാൻ ദൂരേക്ക് ഓടിപ്പോയി.

ഗുണപാഠം: ബുദ്ധിപൂർവ്വം ചതി മനസ്സിലാക്കാൻ കഴിയുമെങ്കിൽഏത് ശത്രുവിന്റെ വലയിൽനിന്നും രക്ഷപ്പെടാൻ എളുപ്പത്തിൽസാധിക്കും

ആദർശ് എ
6 എ ജി. എൽ. പി. എസ്. അമ്പലക്കര
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ