"സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ നനഞ്ഞൊലിച്ച്...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= നനഞ്ഞൊലിച്ച്....      <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
വരി 32: വരി 32:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
[[വർഗ്ഗം:അധ്യാപക രചനകൾ]]

15:40, 6 മേയ് 2020-നു നിലവിലുള്ള രൂപം

നനഞ്ഞൊലിച്ച്....     

വിരൽത്തുമ്പുകളിൽ മരിച്ചു കിടന്ന കവിതകൾ പുനർജ്ജനിക്കു കേണു....

കണ്ണീര് മഴപ്പെയ്ത്തിൽ ചാലിച്ചും
ഏങ്ങലടികൾ കാറ്റിന്റെ സീൽക്കാരത്തിൽ ചേർത്തു വച്ചും അത് മനസ്സിനോടു കേണു..

വിരൽത്തുമ്പുകളുമായി പിണക്കത്തിലായിരുന്ന മനസ്സ് ഒരുവേള മഴ നനയാനിറങ്ങിയപ്പോഴാണ് കണ്ണീരുപ്പു രുചിച്ചതും കവിതകളെ കടലാസിന്റെ ഇറയത്തേക്ക് കൈപിടിച്ച് കയറ്റിയതും....

ഈറൻ കവിതകളോട് പ്രണയം കൂടിയതിനു ശേഷമാണ് മനസ്സ് വിരത്തുമ്പിനോട് പിണക്കം മറന്നത്...

വിരൽത്തുമ്പുകളിൽ നാരായത്താക്കോലേല്പിച്ച് മനസ്സ് കവിതയ്ക്ക് കിടപ്പാടം തുറന്നു കൊടുത്തത് കാറ്റിൽ നിന്ന് അതിന്റെ ഏങ്ങലടികൾ തിരിച്ചു വാങ്ങിയ ശേഷമാണ് ...

എങ്കിലും കവിതവീടിനു മേൽക്കൂരയില്ലായിരുന്നു...
അതിനാലാവണം വിരുന്നെത്തിയവരൊക്കെയും നനഞ്ഞൊലിച്ചിറങ്ങിപ്പോയത്...!!

സാംസൺ വില്ലുർ.
HSST സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത