"ജി.യു.പി.എസ്. ചളവ/അക്ഷരവൃക്ഷം/കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 59: വരി 59:


{{BoxBottom1
{{BoxBottom1
| പേര്= ദയ.എസ്.നായർ
| പേര്=ദയ.എസ്.നായർ
| ക്ലാസ്സ്=7A
| ക്ലാസ്സ്=7A
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

21:40, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതിയുടെ രോധനം
<poem>

ആകാശനീലിമയിലേക്കു നോക്കി - കൈ കൂപ്പി വിളിക്കുന്നു ഞാൻ.

വിണ്ണിന്റെ റാണിയാം മേഘമേ നീ - നിന്റെ തണ്ണീർക്കുടം പകുത്തു നൽകൂ.


ചിരിതൂകി നിൽക്കുന്ന മേഘമാ നേരം - മുത്തായ് മഴയെപ്പൊഴിച്ചിടുന്നു.

കൈകൂപ്പി നിന്ന ചെടികളെല്ലാം - ഒന്നായ് നൃത്തച്ചുവടുവച്ചു.

ഇളം കാറ്റിൽ തെന്നി വന്ന ചിത്ര ശലഭമേ - നുകർന്നുവോ നീ പൂവിൻ തേൻകണം.

മഴ തൻ പൊഴിയലോ മെല്ലെ കുറഞ്ഞു - തിരികെ തൻ നിദ്രയിലേക്കു പോയി.

കുളിർ കാറ്റെന്നെതലോടി - എന്റെ പൊയ്മുഖം മെല്ലെ അടർത്തിമാറ്റി.

ഉദയസൂര്യൻ മെല്ലെയുണർന്നു - തൻ പ്രകാശം പരത്തുന്നു വിണ്ണിലായ്.

തെളിമാനം മഴവില്ലിൻ നിറമണിയും നിമിഷം - തളിരിലകൾ നാമ്പുണർന്നു തലയുയർത്തി നിൽപ്പൂ.

പൂവിതളുകൾ ഹിമകണമോൽ സുമംഗലിയാകവേ - താഴ്വാരം നീളേ പച്ചപ്പു ചാർത്തി.

മരതക കുളിരിലായ് ചാഞ്ചാടും കേരം - എന്തോ എന്നോട് മന്ത്രിച്ച പോലെ.

പൂന്തേൻ കുരുവികൾ കളകള മോതി- തെങ്ങോലത്തുമ്പത്തായ് വന്നിരുന്നു.

ഉദയ കിരീടവും ചൂടിയ സൂര്യൻ - മായാതെ നിൽക്കുന്നിതാ എന്റെ മനസ്സിൽ - ശോഭയാൽ മുങ്ങുന്നിതാ എന്റെ പുലരി.

പച്ചപ്പുതപ്പ് മാറോട് ചേർത്ത് - ഞാൻ നട്ട ഒരു മരം എന്നെ നോക്കി - എന്തോ സൗമ്യമായ് പാടിടുന്നു -

" എന്തേ നീ ഇത്ര വൈകി?

എന്തോ ഓർത്ത് ഞാനും മൊഴിഞ്ഞു - നിൻ തണൽ എന്നുമെൻ തണലായി മാറണം?"



{{BoxBottom1

പേര്=ദയ.എസ്.നായർ ക്ലാസ്സ്=7A പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ജി.യു.പി സ്കൂൾ ചളവ,പാലക്കാട്,മണ്ണാർക്കാട് സ്കൂൾ കോഡ്= 21876 ഉപജില്ല=മണ്ണാർക്കാട് ജില്ല= പാലക്കാട് തരം= കവിത color= 2