"എസ്.എൻ.വി.എച്ച്.എസ്.പനയറ/അക്ഷരവൃക്ഷം/ കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 32: | വരി 32: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=വിക്കി2019|തരം = ലേഖനം}} |
20:26, 5 മേയ് 2020-നു നിലവിലുള്ള രൂപം
കൊറോണ വൈറസ്
സാർസ് (SARS) വൈറസുമായി അടുത്ത ബന്ധമുള്ള ഒരു വൈറസ് (SARS-CoV-2 ) മൂലം ഉണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ് കൊറോണ വൈറസ് രോഗം 2019 ( COVID-19 ) (Corona Virus Disease -2019). 2019–20 ലെ കൊറോണ രോഗം പൊട്ടിപ്പുറപ്പെടാൻ കാരണം ഈ സാർസ് കോവ്-2 വൈറസ് ആണ്. ചൈനയിലെ വൂഹാനിലാണ് രോഗം ആദ്യമായി തിരിച്ചറിഞ്ഞത്. പിന്നീട് ഈ പകർച്ചവ്യാധി ലോകം മുഴുവനും പടർന്നു. രോഗം ബാധിച്ച വ്യക്തികൾ ചുമയ്ക്കുമ്പോഴോ മൂക്കുചീറ്റുമ്പോഴോ ഉണ്ടാകുന്ന ചെറിയ തുള്ളികൾ വഴിയാണ് ഇത് പ്രാഥമികമായി ആളുകൾക്കിടയിൽ പടരുന്നത്. രോഗാണുസമ്പർക്കമുണ്ടാകുന്ന സമയം മുതൽ രോഗലക്ഷണങ്ങൾ ആരംഭിക്കുന്ന സമയം സാധാരണയായി 2 മുതൽ 14 ദിവസം വരെയാണ്. വ്യക്തിശുചിത്വം പാലിക്കുക, രോഗബാധിതരിൽ നിന്ന് അകലം പാലിക്കുക, ഹസ്തദാനം ഒഴിവാക്കുക, കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് 20 സെക്കന്റോളം നന്നായി കഴുകുക, ആൾക്കൂട്ടം ഒഴിവാക്കുക എന്നിവ രോഗപ്പകർച്ച തടയാൻ ശുപാർശ ചെയ്യുന്നു. ചുമയ്ക്കുമ്പോൾ മൂക്കും വായയും മൂടുന്നതിലൂടെ രോഗാണുവ്യാപനം കുറെയേറെ തടയാം. രോഗബാധിതരിൽ പനി, ചുമ, ശ്വാസംമുട്ടൽ, തൊണ്ടവേദന എന്നീ ലക്ഷണങ്ങളുണ്ടാവാം. ഇത് ന്യുമോണിയക്കും ബഹു-അവയവ പരാജയത്തിനും കാരണമാകാം.[9] വാക്സിനോ നിർദ്ദിഷ്ട ആൻറിവൈറൽ ചികിത്സയോ ഇല്ല. 1% മുതൽ 4% വരെ മരണനിരക്ക് കണക്കാക്കുന്നു. രോഗബാധിതരുടെ പ്രായമനുസരിച്ച് മരണനിരക്ക് 15 ശതമാനം വരെയാകാം.[20] രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള ചികിത്സ, പരിചരണം, പരീക്ഷണാത്മക നടപടികൾ എന്നിവ ഉൾപ്പെടുന്ന പ്രതിരോധനടപടികളാണ് ചെയ്യാനാവുന്നത്. അടയാളങ്ങളും ലക്ഷണങ്ങളും രോഗം ബാധിച്ചവർക്ക് പനി, ചുമ അല്ലെങ്കിൽ ശ്വാസതടസ്സം ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ കാണാറുണ്ട്. ഇത്തരം ലക്ഷണമില്ലാത്തവരുമുണ്ട്. വയറിളക്കം അല്ലെങ്കിൽ ശ്വാസകോശരോഗ ലക്ഷണങ്ങൾ (തുമ്മൽ, മൂക്കൊലിപ്പ്, തൊണ്ടവേദന) കാണപ്പെടാം. രോഗബാധകൾ, ന്യുമോണിയ, ഒന്നിലധികം അവയവങ്ങളുടെ പരാജയം, മരണം എന്നിവയിലേക്ക് പുരോഗമിക്കാം. ലോകാരോഗ്യ സംഘടനയുടെ നയം പ്രകാരം 1 മുതൽ 14 ദിവസം വരെ ഇൻകുബേഷൻ കാലമായി കണക്കാക്കപ്പെടുന്നു. ഇടത്തരം ഇൻകുബേഷൻ 5- 6 ദിവസമാണ്. ഒരു പഠനത്തിൽ ഇൻകുബേഷൻ കാലയളവ് 27 ദിവസം വരെ നീണ്ടുനിൽക്കുന്ന അപൂർവതയും കണ്ടെത്തിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച കേസുകളിൻമേൽ ലോകാരോഗ്യ സംഘടനയുടെ അവലോകനത്തിൽ ഇനിപ്പറയുന്ന സാധാരണ ലക്ഷണങ്ങളും സൂചിപ്പിച്ചിരിക്കുന്നു: പനി (87.9% കേസുകൾ), വരണ്ട ചുമ (67.7%), ക്ഷീണം (38.1%), കഫം ഉത്പാദനം (33.4%), ശ്വാസം മുട്ടൽ (18.6%), തൊണ്ടവേദന(13.9%), തലവേദന (13.6%), മയാൽജിയ (പേശീവേദന) അല്ലെങ്കിൽ അർത്രാൽജിയ (സന്ധിവേദന) ( (14.8%), മരവിപ്പ് (11.4%), ഓക്കാനം അല്ലെങ്കിൽ ഛർദ്ദി (5.0%), മൂക്കൊലിപ്പ് (4.8%), വയറിളക്കം (3.7 %), രക്തം ചുമയ്ക്കുന്നത് (0.9%), [27] വൈറസ് ശരീരത്തിലെത്തിയ ആൾക്കാരിൽ 97.5% പേർക്ക് 11.5 ദിവസങ്ങൾക്കകം ലക്ഷണങ്ങൾ പ്രകടമാകും. ക്വാറന്റൈൻ പൂർത്തിയാക്കി പുറത്തെത്തിയവരിൽ 10000 പേർക്ക് 101 പേർ എന്ന കണക്കിൽ വീണ്ടും രോഗലക്ഷണങ്ങൾ കണ്ടേക്കാം. 19 വയസിന് താഴെയുള്ളവരിൽ 2.5 പേർ എന്ന കണക്കിനാണ് രോഗം അല്പമെങ്കിലും മൂർച്ഛിക്കുന്നത്. രോഗനിർണയം ലോകാരോഗ്യസംഘടന ഈ രോഗത്തിനായി നിരവധി ടെസ്റ്റിംഗ് പ്രോട്ടോക്കോളുകൾ പ്രസിദ്ധീകരിച്ചു. പരിശോധനയ്ക്ക് തത്സമയ റിവേഴ്സ് ട്രാൻസ്ക്രിപ്ഷൻ-പോളിമറേസ് ചെയിൻ റിയാക്ഷൻ (rRT-PCR) ഉപയോഗിക്കുന്നു. സ്രവ സാമ്പിളുകളിൽ പരിശോധന നടത്തുന്നു. ഫലങ്ങൾ സാധാരണയായി ഏതാനും മണിക്കൂറുകൾക്കുള്ളിൽ ലഭ്യമാണ്. എങ്കിലും വികസ്വര രാജ്യങ്ങളിൽ ടെസ്റ്റിങ്ങ് ലാബുകളുടെ അപര്യാപ്തത മൂലം കൂടൂതൽ സമയം വേണ്ടീവരാറുണ്ട്. രക്തസാമ്പിളുകളിലും പരിശോധന നടത്താം, പക്ഷേ ഇവയ്ക്ക് രണ്ടാഴ്ചയ്ക്കുള്ളിൽ എടുത്ത രണ്ട് രക്ത സാമ്പിളുകൾ ആവശ്യമാണ്, ഫലങ്ങൾ ഉടനടി ലഭ്യമല്ല. ലോകമെമ്പാടുമുള്ള ലബോറട്ടറികൾക്ക് വൈറസ് ബാധയെ കണ്ടെത്തുന്നതിനായി പിസിആർ പരിശോധനകൾ സ്വതന്ത്രമായി വികസിപ്പിക്കാൻ കഴിയും. ന്യൂക്ലിക് ആസിഡ് അടിസ്ഥാനമാക്കിയുള്ള ടെസ്റ്റുകളും ആന്റിബോഡി ടെസ്റ്റ് കിറ്റുകളും ഉപയോഗിച്ച് COVID-19 പരിശോധന നടത്താം. വുഹാൻ സർവകലാശാലയിലെ സോങ്നാൻ ഹോസ്പിറ്റൽ പുറത്തിറക്കിയ ഡയഗ്നോസ്റ്റിക് മാർഗ്ഗനിർദ്ദേശങ്ങൾ ക്ലിനിക്കൽ സവിശേഷതകളെയും എപ്പിഡെമോളജിക്കൽ അപകടസാധ്യതയെയും അടിസ്ഥാനമാക്കി അണുബാധകൾ കണ്ടെത്തുന്നതിനുള്ള മാർഗ്ഗങ്ങൾ നിർദ്ദേശിച്ചു. രോഗബാധിതപ്രദേശങ്ങളിലേക്കുള്ള യാത്രയുടെ ചരിത്രം അല്ലെങ്കിൽ മറ്റ് രോഗബാധിതരായ രോഗികളുമായി സമ്പർക്കം പുലർത്തിയതിന്റെ ചരിത്രം എന്നിവക്കു പുറമെ പനി, ന്യുമോണിയയുടെ സാധ്യത, സാധാരണയിൽ കുറഞ്ഞ വെളുത്ത രക്താണുക്കളുടെ എണ്ണം അല്ലെങ്കിൽ ലിംഫോസൈറ്റുകളുടെ എണ്ണം തുടങ്ങിയ ലക്ഷണങ്ങളുള്ളവരെ നിരീക്ഷണവിധേയമാക്കുന്നു. ഇതുവരെ വൈറസ് ഘടകങ്ങളെ ഗർഭിണികളിൽ അമ്നിയോട്ടിക് ദ്രവത്തിലോ മുലപ്പാലിലോ കണ്ടെത്തിയിട്ടില്ല.
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം