"എ.എം.യൂ.പി.എസ് ,അയിരൂർ/അക്ഷരവൃക്ഷം/ കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 20: | വരി 20: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=വിക്കി2019|തരം = ലേഖനം}} |
20:24, 5 മേയ് 2020-നു നിലവിലുള്ള രൂപം
കൊറോണക്കാലം
എത്ര പെട്ടെന്നാണ് സ്കൂൾ അടച്ചത്. എനിക്ക് ആരോടും യാത്ര ചോദിക്കാൻ പോലും സമയം കിട്ടിയില്ല. പെട്ടെന്നല്ലേ ഹെഡ്മാസ്റ്റർ അറിയിച്ചത്. നാളെ മുതൽ അവധിയാണെന്ന്. ഞാനും കൂട്ടുകാരും പകച്ചു പോയി. വാർഷികത്തിനു കളിക്കാനായി എത്ര ഡാൻസുകളാണ് ഞങ്ങൾ പ്രാക്ടീസ് ചെയ്തത്. ഞങ്ങൾ അടുത്ത വർഷം വേറെ സ്കൂളിലാണ്. Ivide ഏഴാം ക്ലാസ്സ് വരെയല്ലേ ഉള്ളൂ. അത് കൊണ്ട് തന്നെ ഒരു പാർട്ടി നടത്തണമെന്നും എല്ലാം ആഗ്രഹിച്ചിരുന്നു. ഒരു നിമിഷം കൊണ്ട് എല്ലാം തല്ലിക്കെടുത്തി ഒരു കുഞ്ഞ് വൈറസ്. മനസില്ലാ മനസോടെയാണ് ഞാൻ വീട്ടിൽ പോയത്. എന്റെ പ്രിയപ്പെട്ട അധ്യാപകരെ കാണാൻ ഒക്കില്ലല്ലോ എന്നോർത്തപ്പോൾ, ഞാൻ പഠിച്ച സ്കൂൾ കാണാൻ ഒക്കില്ലല്ലോ എന്നോർത്തപ്പോൾ എനിക്ക് സങ്കടം വന്നു. റുഷ്ദ ഇടയ്ക്കിടെ കരയുന്നുണ്ടായിരുന്നു. ഞങ്ങളെ ചേർത്ത് നിർത്തി മലയാളം ടീച്ചർ ഫോട്ടോ എടുത്തു. ടീച്ചർ ഫോട്ടോ അയച്ചു തരാമെന്നു പറഞ്ഞു. പക്ഷെ കുറച്ച് പേർ ആദ്യത്തെ വണ്ടിയിൽ പോയി. അവരുടെ ഫോട്ടോ കിട്ടിയില്ല. മനസില്ലാമന സോടെ വീടെത്തി. രാത്രിയായപ്പോൾ വീണ്ടും സങ്കടം വന്നു. എന്തോ ഒരു ശൂന്യത അനുഭവപ്പെട്ടു. നേരം പുലർന്നിട്ടും ഉണരാൻ തോന്നിയില്ല. അച്ഛനും അമ്മയും ഇനി ഉടനെയൊന്നും ജോലിക്ക് പോകില്ല. ഒരുമിച്ച് വീട്ടിൽ കഴിയുന്നത് സന്തോഷം തന്നെ. പക്ഷെ അച്ഛൻ അമ്മയോട് പറയുന്ന കേട്ടു. ജോലിയും കൂലിയും ഇല്ലാതെ എങ്ങനെ കഴിയുമെന്ന്. അപ്പോൾ അമ്മ തട്ടിക്കയറി. കിട്ടുന്ന പണം മുഴുവൻ കുടിച്ചു തീർത്തപ്പോൾ ഓർക്കണമായിരുന്നു. ഈശ്വരാ... കുട്ടികളെ എങ്ങനെ പോറ്റും. സ്കൂളിൽ പോകുമ്പോൾ അവിടുന്ന് ആഹാരം കിട്ടുമായിരുന്നു. ഇനി എന്ത് ചെയ്യും. ഇതെല്ലാം കേട്ടപ്പോൾ എനിക്ക് സങ്കടമായി. പടർന്നു പിടിക്കുന്ന ഈ മഹാവിപത്ത് എത്രയും വേഗം അവസാനിക്കാൻ ഞാൻ പ്രാർഥിച്ചു. ദിവസങ്ങൾ പലതു കഴിഞ്ഞു പോയി. ഇതിനിടെ ടീച്ചർ വിളിച്ചു സുഖ വിവരങ്ങളൊക്കെ ചോദിച്ചു. ബുദ്ധിമുട്ടൊക്കെ ഞാൻ പറഞ്ഞു. നമുക്കാർക്കും അങ്ങോട്ട് വരാൻ പറ്റില്ലല്ലോ എന്ന് ടീച്ചർ പറഞ്ഞു സമാധാനിപ്പിച്ചു. ലോക്ക് ഡൗൺ കഴിയുമ്പോൾ സ്കൂളിൽ ബാക്കിയിരിക്കുന്ന അരി കൊണ്ട് തരാമെന്നും ടീച്ചർ പറഞ്ഞു. വെറുതെ ഇരിക്കാതെ എന്തെങ്കിലും രചനാപ്രവർത്തനങ്ങൾ ചെയ്യണമെന്നും പറഞ്ഞു. അങ്ങനെയാണ് ഞാൻ ഇത് എഴുതിയത്
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം