"എ.എം.യൂ.പി.എസ്‌ ,അയിരൂർ/അക്ഷരവൃക്ഷം/ ആത്മാവിന്റെ നൊമ്പരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ആത്മാവിന്റെ നൊമ്പരം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 38: വരി 38:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=വിക്കി2019|തരം = കവിത }}

20:06, 5 മേയ് 2020-നു നിലവിലുള്ള രൂപം

ആത്മാവിന്റെ നൊമ്പരം

 എന്തിനെന്നെ ചുട്ടെരിച്ചന്നു നീ

അമ്മതൻ രക്തവുമല്ലയോ ഞാൻ
അമ്മേ ഞാൻ നിന്റെ മകനല്ലയോ
നിൻ മുലപ്പാലാൽ വളർന്നവനല്ലയോ
എന്തിനായെന്നെ നീ ചുട്ടെരിച്ചു.

അന്തരാത്മാവും ചോദിച്ചീടുന്നിതാ
അന്തകയായതുമെന്തിനാവോ?
അഹിതമെന്തേ പ്രവർത്തിച്ചു ഞാൻ
 അനിഷ്ടമെന്തേ പറഞ്ഞുപോയ് ഞാൻ ?

തീരാപകയുടെ കാരണമെന്തുവോ
തീരാക്കലിയുടെ ആവിർഭാവത്തിനും
ഏറെ കരഞ്ഞുപോയ് ഞാനുമമ്മേ
ആകെ തളർന്നുപോയ്‌ ഞാനുമമ്മേ!

പാഴ് വാക്കല്ലയോ ചൊല്ലിടുന്നു നീ
പാരിതിലാരാണു വിശ്വസിപ്പാൻ
ഉത്തരം ചൊല്ലിടൂ എന്റെയമ്മേ
സത്വരം നൽകുക വേണമമ്മേ
 

അപർണ്ണ രാജ്
6 A എ.എം.യൂ.പി.എസ്‌ ,അയിരൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത