"സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ കോവിദകത്തെ കാഴ്ചകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കോവിദകത്തെ കാഴ്ചകൾ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 34: | വരി 34: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name= Anilkb| തരം=ലേഖനം }} |
20:03, 5 മേയ് 2020-നു നിലവിലുള്ള രൂപം
കോവിദകത്തെ കാഴ്ചകൾ
ഒരു തരത്തിലുള്ള മറു ചോദ്യവും ഏറ്റുമുട്ടലുമില്ലാതെ നാം വീട്ടകത്തേക്കു കടന്നു. അത് ആഴ്ചകളിൽ നിന്ന് ആഴ്ചകളിലേക്കു പടരുന്നു. പുതിയ തീണ്ടലുകളും ഭ്രഷ്ടുകളും നമ്മുടെ ശീലമായി. നാം പടുത്തുയർത്തിയതും വെട്ടിപ്പിടിച്ചതുമെല്ലാം നമുക്കു തുണയും ഗുണവുമേകാത്ത കാലം. മനുഷ്യനു വേണ്ടിയാണ് ഈ ഭൂമിയിലെ എല്ലാം എന്ന അധികാരബോധത്തിൽ ആർത്തുല്ലസിച്ചിരുന്ന മനുഷ്യൻ കേവലം ഒരു സൂക്ഷ്മജീവിയെ പിടിച്ചു കെട്ടാനാകാതെ പകച്ചു നിൽക്കുന്നു. മനുഷ്യാസ്തിത്വത്തിൻറെ അർഥത്തെയും അർത്ഥരാഹിത്യത്തെയും കുറിച്ച് ആദ്ധ്യാത്മ ദർശനങ്ങളും മനുഷ്യകുലത്തിൻറെ പാരമ്പര്യ ജ്ഞാനവും നൽകുന്ന ഉൾകാഴ്ചകളിലേക്കു പലരും തിരിയുന്നു. എന്നാൽ വ്യവസ്ഥാപിത മതങ്ങളും മിക്ക രാഷ്ട്രഭരണകർത്താക്കളും അവയെ പരിഗണിക്കാതെ നീങ്ങുന്നു. മനുഷ്യാവകാശങ്ങൾ പലതും, പ്രത്യേകിച്ച് സ്വത്തും സ്വാതന്ത്ര്യവും എല്ലാം വലിച്ചെറിഞ്ഞ് പൊതുനന്മ കൊണ്ടേ വ്യക്തിക്ക് നന്മ സാധ്യമാകൂ എന്നും തിരിച്ചറിയുന്നു. അതിവേഗതയുടെ പരക്കം പാച്ചിലിൽ ഒന്നിനും സമയമില്ലെന്ന് വിലപിച്ചവർ, നന്മയ്ക്ക് ഒച്ചിൻറെ വേഗതയാണ് ഉള്ളതെന്ന ഗാന്ധിവചനത്തിൻറെ പൊരുൾ മനസിലാക്കുന്നു. എനിക്ക് എന്തുവന്നാലും എൻറെ സമ്പത്തും വിഭവങ്ങളും പിന്തുണക്കും എന്നു വിചാരിച്ചവർ അതൊന്നും സഹായിക്കില്ല എന്ന് തിരിച്ചറിഞ്ഞു. ലോകത്തെ വെട്ടിപ്പിടിക്കാനും നിഗ്രഹിക്കാനും ലോകരാഷ്ട്രങ്ങൾ ഉണ്ടാക്കി വച്ച ആയുധ ശേഖരങ്ങൾ നോക്കുകുത്തികളായി മാറുകയും ശ്വാസം നിലനിർത്താനുള്ള വെൻറിലേറ്റർ എന്ന പടക്കോപ്പിനായി തേടി അലയുകയും ചെയ്യുന്നു. മറ്റു ജീവജാലങ്ങളുടെ സ്വസ്ഥതയും സ്വൈര്യജീവിതവും തടസ്സപ്പെടുത്തിയ മനുഷ്യരുടെ ശല്യം ഇല്ലാതായപ്പോൾ മറ്റു ജീവജാലങ്ങൾ സ്വതന്ത്രമായി വിഹരിക്കുന്നത് നമുക്കു കാണാനാവുന്നു. വലിയ ആർഭാടത്തിലും സുഖങ്ങളിലും കൊണ്ടാടിയിരുന്ന വിവിധ ചടങ്ങുകൾ കാര്യമാത്ര പ്രസക്തമായി ലളിതമായി നടത്താനാകുന്നതും നാം കാണുന്നു. ഈ തിരിച്ചറിവിൽ നിന്ന് നാം ഒട്ടേറെ പഠിക്കുകയും പുതിയ ജീവിതരീതികൾ ആർജിക്കുകയും ചെയ്യേണ്ടതുണ്ട്. ചില നിരീക്ഷണങ്ങൾ ചുവടെ ചേർക്കുന്നു.
മനുഷ്യ കേന്ദ്രീകൃതമായ ലോകം എന്ന കാഴ്ചപ്പാട് മാറ്റുകയും അൃില ചമലൈ നെപ്പോലുള്ളവർ പറഞ്ഞ ഗാഢ പരിസ്ഥിതിവാദപരമായ നിലപാടുകൾ വിലയിരുത്തുകയും വേണം. ഒരു പക്ഷേ ഈ ഭൂമിക്ക് മനുഷ്യൻ ഒരു അവശ്യഘടകമല്ല. കോടിക്കണക്കിനു ജീവികളിൽ ഒന്നുമാത്രമാണ്. മറ്റു ജീവികളുടെ പ്രാധാന്യം മനുഷ്യൻറെ അളവുകോലുകളിൽ അളക്കുന്നതും ശരിയല്ലെന്നാണ് Naess പറയുന്നത്. മനുഷ്യൻറെ ഈ അധീശത്വ പ്രവണതക്കെതിരേയാണ് സൂക്ഷ്മ ജീവികൾ തിരിച്ചടിക്കുന്നത്. ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ തൊടാൻ പറ്റില്ലെന്ന നിയമത്തിലേക്ക് ഒരു സൂക്ഷ്മജീവി മനുഷ്യ സമൂഹത്തെ കൊണ്ടെത്തിച്ചു. സൂക്ഷ്മ ജീവികൾ നമുക്കു തന്ന പാഠം ഉൾക്കൊണ്ട് പുരാതന പാരമ്പര്യങ്ങളിലും മറ്റും പുലർത്തിയിരുന്ന ജീവൻറെ ഏകാത്മകത എന്ന തത്വം, ജീവനുള്ള എല്ലാത്തിനേയും അതിൻറെ അസ്തിത്വം അംഗീകരിച്ച് ബഹുമാനിക്കാൻ തയ്യാറാകുന്ന ഒരു ജീവിത രീതി നമുക്കു പുലർത്താൻ കഴിയട്ടെ.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം