"ഗവ. യു പി എസ് പൂജപ്പുര/അക്ഷരവൃക്ഷം/ഇങ്ങനെയും ഒരു അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 18: | വരി 18: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=abhaykallar|തരം=കഥ}} |
17:22, 5 മേയ് 2020-നു നിലവിലുള്ള രൂപം
ഇങ്ങനെയും ഒരു അവധിക്കാലം
ഞാനും എന്റെ സഹപാടി കളും സ്കൂളിൽ ഏഴാം ക്‌ളാസിൽ കളിച്ചു രസിച്ചു ഉല്ലസിച്ചു സമർതരായി പഠിച്ചുകൊണ്ടി രിക്കുകയായിരുന്നു.വാർഷിക പരീക്ഷ ഞങ്ങളുടെ തൊട്ടു മുന്നിൽ തന്നെ ഉണ്ട്,സ്കൂൾ വാർഷികം അടിച്ചുപൊളിച്ചു ആഘോഷിച്ചു ഞങ്ങൾ.. ഇനി സ്കൂളിൽപോകുന്ന പഠനയാത്ര സ്വപ്നം കണ്ടു ഞാൻ നടന്നു.. പ്രതീക്ഷിക്കാതെ ജനുവരി30 നു കടലുകടന്നു അങ്ങു ചൈനയിലെ വുഹാനിൽ നിന്നെത്തിയ ഒരു മഹാമാരിഞങ്ങളുടെ പ്രതീക്ഷക്ക് വിലങ്ങായി... വീണ്ടും ഒരുമാസം കഴിഞ്ഞപ്പോൾ. വീണ്ടും പ്രതീക്ഷകൾ തളിരിട്ടു..പക്ഷെ വീണ്ടും വന്നു ആ മഹാമരിഞങ്ങളുടെ പഠന ജീവിതതെ ആകെ തകിടംമറിച്ചു ...അത് ലോകം മുഴുവനും പടർന്നു പിടിച്ചു. അതു പിന്നെ ഇന്ത്യയിലും ഞങ്ങളുടെ ഈ കൊച്ചു കേരളത്തിലെ പത്തനംതിട്ട ജില്ലയിലും എത്തി, അതിനെ കണ്ടവരും കേട്ടവരും എല്ലാം പേടിച്ചു വിറച്ചു .അങ്ങനെ അപ്രതീഷിതമായി മാര്ച്ച് മാസംപത്താം തീയതി ഉച്ചക്ക് ആ വാർത്ത എത്തി സംസ്ഥാനത്ത സ്കൂളുകൾ അടക്കുന്നു... ഇടിത്തീ പോലെ ആ വാർത്ത ഞങ്ങളുടെ കാതിലും എത്തി.. വല്ലാത്ത വിഷമം തോന്നി സഹപാടികളോടും അധ്യാപകരോടും ഒരു യാത്ര പറയാതെ ഒരു നല്ല വാക്ക് കേൾക്കാതെ.. ഒരു മുന്കരുത്തലില്ലാതെ എന്റെ സ്കൂളിൽ നിന്ന് യാത്ര പറയണം എന്ന ചിന്ത വല്ലാത്ത വേദനയായി. ഉച്ച കഴിഞ്ഞ് ഹെഡ്മാസ്റ്റർ പ്രതേക അസംബ്ലി വിളിച്ചു കുറെ കാര്യങ്ങൾ പറഞ്ഞു ഞാൻ ഒന്നും കേട്ടില്ല എന്റെ മനസ്സ് അതുൾക്കൊള്ളാനുള്ള അവസ്ഥയിൽ അല്ലായിരുന്നു.അന്നതോടെ ഞങ്ങൾ എല്ലാവരും ഞങ്ങളുടെ വീട്ടിൽ തടവിൽ ആയി .സൈക്കിൾ ചവിട്ടാനോ പന്ത് കളിയ്ക്കാനോ കൂട്ടുകാരും ഒത്തുസൊറ പറഞ്ഞുരിക്കാനോ ഒന്നിനും പറ്റാത്ത അവസ്ഥ .ശരിക്കും ഒരു വീട്ടു തടങ്കൽ .ഈ ദുരന്തത്തിൽ നിന്നും ഒന്ന് കര കയറ്റി തരണം എന്ന് ഞാൻ ദൈവത്തിന്റെ അടുക്കൽ മനസ്സ് ഉരികി പ്രാർത്ഥിച്ചു. പക്ഷെ ദിവസങ്ങൾ നീണ്ടുപോകുന്നു.. ഇപ്പോൾ വീട്ടിൽ എല്ലാവരും തടങ്കലിൽ ആണ് അച്ഛനും അമ്മയും എല്ലാം...അമ്മ നല്ല പലഹാരങ്ങൾ ഉണ്ടാക്കിത്തരും... കൂട്ടുകാരെഒക്കെ ഞാൻ വിളിക്കും പലർക്കും വീട്ടിൽ ബുദ്ധിമുട്ടു ഉള്ളവർ ആണ് ഫോണിലൂടെ ഞങ്ങൾ സോറ പറയും...ഇനി എന്നു കാണാൻ കഴിയും അവരെ ഒക്കെ... ഈ സമയത്തു.. വിഷു ഈസ്റ്റർ ഒക്കെ വന്നുപോയി ഒന്നും ഒരു സന്തോഷവുമില്ലാതെ... മറ്റുള്ള രാജ്യത്തു ള്ള ആളുകളുടെ വാർത്ത ടിവി യിൽ കേൾക്കുമ്പോൾ ദൈവം അദ്ദേഹത്തിന്റെ സ്വന്തം നാടായ കേരളത്തെ കാതുരക്ഷിച്ചു എന്നു സമാധാനം... പക്ഷെ എന്റെ അവധി ക്കാലം നഷ്ടപെട്ടല്ലോ എന്ന ദുഖവും.. എല്ലാം ശുഭമായി തീർന്നു പുതിയ ഒരു സ്കൂൾ വർഷം പുതിയ സ്കൂളിൽ പോകാനായി ഞാനും നല്ലൊരു നാളെയെ സ്വപ്നം കാണുന്നു...
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ