"എം ടി എം എച്ച്.എസ്സ് എസ്സ്. പാമ്പാക്കുട/അക്ഷരവൃക്ഷം/ പ്രകൃതിയുടെ കുഞ്ഞുങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=പ്രകൃതിയുടെ കുഞ്ഞുങ്ങൾ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name= Anilkb| തരം=കഥ }} |
16:08, 5 മേയ് 2020-നു നിലവിലുള്ള രൂപം
പ്രകൃതിയുടെ കുഞ്ഞുങ്ങൾ
ഒരിടത്ത് ഒരു മരം വെട്ടുകാരൻ ഉണ്ടായിരുന്നു. അവന്റെ പേരാണ് രാമു. അവൻ ഒരു കൊച്ചു ഗ്രാമത്തിലായിരുന്നു താമസിച്ചിരുന്നത്. രാമുവിന്റെ വീട്ടിൽ തന്റെ ഭാര്യയും 2 മക്കളും ഉണ്ടായിരുന്നു. ഒരു ദിവസം രാമുവിന്റെ ഗ്രാമത്തിൽ വലിയ ഇടിയും മഴ യും ഉണ്ടായി. ഒപ്പം കൊടുംകാറ്റും. എല്ലാവരും പേടിയോടെ വീട്ടിൽ ഇരുന്നു. അപ്പോൾ രാമുവിന്റെ വീട്ടിലേക്ക് ഒരു വലിയ മരം വന്ന് വീണു. രാമുവിന്റെ വീടു നശിച്ചു . രാമുവും ഭാര്യയും കുട്ടികളും അപ്പുറത്തെ വീട്ടിൽ ഓടി കയറി. മഴയും കാറ്റും നിന്നു . എല്ലാവരും രാമുവിന്റെ വീട് കാണാൻ വന്നു. വീട് നഷ്ടപ്പെട്ടതിന്റെ ദേഷ്യത്തിൽ രാമുവിന്റെ ഭാര്യ പറഞ്ഞു " ഈ ഗ്രാമത്തിലുള്ള എല്ലാ മരങ്ങളും വെട്ടി കളയണം . ഇനിയും കാറ്റുണ്ടാകുമ്പോൾ വേറാരുടേയും വീട് നഷ്ടമാവരുത് . എന്റെ ഭർത്താവ് എല്ലാ മരങ്ങളും വെട്ടും. ഇത് സത്യമാണ്" എല്ലാവരും അതിനോട് യോജിച്ചു. എന്നാൽ ഒരു അപ്പൂപ്പൻ മാത്രം അതിനോട് മാത്രം യോജിച്ചില്ല . അദ്ദേഹം പറഞ്ഞു" മക്കളെ മഴയും കാറ്റും പ്രകൃതി നൽകുന്നതാണ്. അപ്പോൾ മരം ഒടിഞ്ഞു വീഴുന്നതാണ്. എന്നു പറഞ്ഞ് ഈ ഗ്രാമത്തിലുള്ള എല്ലാ മരങ്ങളും മുറിച്ചു കളയണോ?" രാമുവിന്റെ ഭാര്യ പറഞ്ഞു" നിങ്ങളുടെ വീടെന്നു മല്ലല്ലോ നശിച്ചത്. ഞങ്ങളിന്നി എവിടെ താമസിക്കും. മരം മുറിച്ച് ആ തടി കൊണ്ടായിരിക്കും ഞങ്ങൾ വീട് പണിയുന്നത്." പിറ്റേ ദിവസം രാമു ആ ഗ്രാമത്തിലുള്ള എല്ലാ മരവും മുറിച്ചു. വീടു പണി പൂർത്തിയാക്കാൻ കുറേ താമസം എടുത്തു. ആ ഗ്രാമത്തിലെ ഏറ്റവും വലിയ വീട് രാമുവിന്റേതായിരുന്നു . അതുകൊണ്ട് രാമുവിനും ഭാര്യയ്ക്കും അതിന്റേതായ ഗമയും ഉണ്ടായിരുന്നു. കുറച്ചു നാൾ കഴിഞ്ഞു. വേനൽ വന്നു. മരങ്ങൾ ഇല്ല, തണലില്ല, കാറ്റില്ല, ഒരു തുളളി ദാഹജലവും ഇല്ല. എന്നാൽ ഒന്നു മാത്രമുണ്ട് കൊടും ചൂട്. അപ്പോഴാണ് രാമുവിനും ഭാര്യയ്ക്കും തന്റെ തെറ്റ് മനസ്സിലായത്. അപ്പോൾ നാട്ടുകാർ എല്ലാവരും കൂടി ചേർന്ന് തീരുമാനിച്ചു.' മരങ്ങളും ചെടികളും നട്ടുപ്പിടിപ്പിക്കാം' അങ്ങനെ കുറച്ച് പേർ ചന്തയിൽ പോയി വിത്തും തൈകളും വളവും വാങ്ങിച്ചു . എന്നിട്ട് നടാൻ തുടങ്ങി. പക്ഷേ നനയ്ക്കാൻ വെളളം തികയില്ല. അപ്പോൾ ഒരാൾ പറഞ്ഞു." ഇപ്പോൾ തികയുന്ന അത്ര വെള്ളം ഉപയോഗിക്കുക. കുറച്ച് ദിവസം കഴിയുമ്പോൾ മഴ പെയ്യുമായിരിക്കും. അങ്ങനെ ധാരാളം വെള്ളം കിട്ടുമല്ലോ".2_3 ആഴ്ച കഴിഞ്ഞപ്പോൾ മഴ പെയ്തു . കിണറും കുളവും എല്ലാം നിറഞ്ഞു. മാത്രമല്ല ചെടികളും വളർന്നു. എല്ലാവർക്കും സന്തോഷമായി അപ്പോൾ ഒരു മുത്തശ്ശൻ പറഞ്ഞു." പ്രകൃതിയെ നമ്മളും സ്നേഹിച്ചാൽ തിരിച്ച് പ്രകൃതി ഇങ്ങോട്ടും സ്നേഹിക്കും"
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പിറവം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പിറവം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ